India vs Afghanistan : എല്ലാം വളരെ പെട്ടെന്നായിരുന്നു; അഫ്ഗാൻ പരമ്പര തൂത്തുവാരി ഇന്ത്യ
IND vs AFG 3rd T20I Updates : ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് സ്കോർ ബോർഡിൽ 100 പോലും തികയ്ക്കാനായില്ല. ഓപ്പണിങ്ങിൽ സഞ്ജു സാംസണും അഭിഷേക ശർമയും ചേർന്ന് നടത്തിയ വെടിക്കെട്ടായിരുന്നു ഇന്ത്യയുടെ വിജയത്തിന് നെടും തൂണ്.

Abhishek Sharma Sanju Samson
ന്യൂ ഡൽഹി : അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തവാരി ഇന്ത്യ. മൂന്നാം മത്സരത്തിൽ 127 റൺസിനാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 100 റൺസ് പോലും സ്കോർ ബോർഡിൽ തികയ്ക്കാനായില്ല. 14.1 ഓവറിൽ 94 റൺസെടുത്ത് അഫ്ഗാനിസ്ഥാൻ പുറത്താകുകയായിരുന്നു. ഓപ്പണർമാരായ അഭിഷേക ശർമയുടെയും സഞ്ജു സാംസണിൻ്റെയും വെടിക്കെട്ട് ഇന്നിങ്സായിരുന്നു ഇന്ത്യയുടെ വിജയത്തിൻ്റെ നെടും തൂൺ. വെറും 34 പന്തിൽ 108 റൺസിൻ്റെ വെടിക്കെട്ട് ഇന്നിങ്സായിരുന്നു ഇന്ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഭിഷേക് ശർമ കാഴ്ചവെച്ചത്. മലയാളി താരം സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ അർധ സെഞ്ചുറി നേടി.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ആക്രമിച്ച കളിച്ച അഭിഷേക ശർമ പവർ പ്ലെയിൽ തന്നെ ഇന്ത്യയെ കൂറ്റൻ സ്കോർബോർഡിലേക്ക് നയിച്ചു. താരം 30 പന്തിൽ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഇതോടെ രാജ്യാന്തര ടി20യിൽ അതിവേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് അഭിഷേക ശർമയുടെ പേരിലായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോർഡാണ് അഭിഷേക് തിരുത്തികുറിച്ചത്. 35 പന്തിലായിരുന്നു രോഹിത് ശർമ സെഞ്ചുറി നേടിയത്. അഭിഷേകിന് പിന്തുണ നൽകി ക്രീസിൻ്റെ മറ്റൊരറ്റത്ത് മലയാളി താരം സഞ്ജു സാംസണിനുമുണ്ടായിരുന്നു.
ALSO READ : Prithvi Shaw-Akriti Agarwal : വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കി; പൃഥ്വി ഷായും അകൃതി അഗർവാളും വേർപിരിഞ്ഞു
108 റൺസെടുത്ത് റഷീദ് ഖാൻ്റെ പന്തിൽ അഭിഷേക് ശർമ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർബോർഡ് 150ലേക്കെത്തിയിരുന്നു. അഭിഷേക് പുറത്തായതിന് പിന്നാലെ സ്ട്രൈക്കിങ്ങിൻ്റെ ചുമതല സഞ്ജു ഏറ്റെടുത്തു. എന്നാൽ തുടർച്ചയായി രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി നേടിയതിന് പിന്നാലെ സഞ്ജുവിനും ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. ശേഷം ഓരോ ഇടവേളകളിൽ ഇന്ത്യൻ ബാറ്റർമാരെ പുറത്താക്കി അഫ്ഗാൻ സമ്മർദ്ദമുയർത്തി തുടങ്ങി. അഫ്ഗാൻ താരങ്ങളുടെ മികച്ച ഫീൽഡിങ്ങിൻ്റെ മുന്നിൽ അൽപമൊന്നും പതറുകയും ചെയ്തു. മൂന്ന് ഇന്ത്യൻ താരങ്ങളാണ് റൺഔട്ടിലൂടെ ഇന്ന് പുറത്തായത്. സഞ്ജുവിനും അഭിഷേകിനും പുറമെ മറ്റൊരു ഇന്ത്യൻ ബാറ്റർ കാര്യമായ സംഭവന സ്കോർബോർഡിലേക്ക് നൽകിയില്ല. അഫ്ഗാനിസ്ഥാന് വേണ്ടി അസ്മത്തുള്ള ഒമർസായി രണ്ടും റഷീദ് ഖാനും അബ്ദുള്ള അഹമ്മദ്സായിയും ഓരോ വിക്കറ്റുക വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ തുടക്കത്തിൽ തന്നെ ആക്രമണത്തോടെ കളിച്ചാണ് കൂറ്റൻ വിജയലക്ഷ്യവെച്ചത്. മൂന്ന് ഓവറിൽ 30 പിന്നിട്ട അഫ്ഗാൻ്റെ ഇന്നിങ്സിൽ ആദ്യ ബ്രേക്ക് ത്രൂ കൊണ്ടുവന്നത് അക്സർ പട്ടേലാണ്. പിന്നീട് ഓരോ ഇടവേളകളിൽ അഫ്ഗാൻ ബാറ്റർമാരെ ഇന്ത്യൻ ബോളർമാർ പവലിയനിലേക്ക് മടക്കി. 25 റൺസെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സദ്രാനാണ് അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്നോയിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. അക്സർ പട്ടേൽ രണ്ടും ജസ്പ്രിത് ബുമ്രയും യഷ് താക്കൂറും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.