Bigg Boss Malayalam Season 8 : ഈ ആഴ്ച ആര് പുറത്ത് പോകും, ഭൂരിപക്ഷം പേർ പറയുന്ന പേര് ഇതാ…
Bigg Boss Malayalam Season 8 Second Week Eviction : ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം ആഴ്ച പുരോഗമിക്കുകയാണ്. വീകിലി ടാസ്കും അതുമായി ഉണ്ടായ തർക്കങ്ങളുമൊക്കെയാായി ഹൗസ് ആകെ സജീവമാണ്. അതിനിടെ ഈ ആഴ്ച അവസാനിക്കുമ്പോൽ ആര് ഹൗസിന് പുറത്തേക്ക് പോകും എന്ന ചർച്ചയും പുരോഗമിക്കുകയാണ്. രാണ്ടാം ആഴ്ചയിലെ എവിക്ഷൻ ലിസ്റ്റിൽ...
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം ആഴ്ച പുരോഗമിക്കുകയാണ്. വീകിലി ടാസ്കും അതുമായി ഉണ്ടായ തർക്കങ്ങളുമൊക്കെയാായി ഹൗസ് ആകെ സജീവമാണ്. അതിനിടെ ഈ ആഴ്ച അവസാനിക്കുമ്പോൽ ആര് ഹൗസിന് പുറത്തേക്ക് പോകും എന്ന ചർച്ചയും പുരോഗമിക്കുകയാണ്. രാണ്ടാം ആഴ്ചയിലെ എവിക്ഷൻ ലിസ്റ്റിൽ ആരൊക്കെയാണ് വന്നിരിക്കുന്നത് എന്നും അവരിൽ ആർക്കൊക്കെയാണ് പുറത്ത് പോകാൻ സാധ്യത കൂടുതലെന്നും നോക്കാം.
ഐശ്വര്യ, ആർ. ജെ അഞ്ജലി, ശ്രീലയ നോബി, ശ്രീലക്ഷ്മി അറയ്ക്കൽ, ജസീല, ലോലിറ്റ, സുമേഷ്, നേഹ, കടൽ കൊമ്പൻ എന്നിവരാണ് ഇത്തവണത്തെ എവിക്ഷൻ ലിസ്റ്റിൽ വന്നിരിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ഈ ആഴ്ചയിൽ ആര് പുറത്ത് പോകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന ചോദ്യവുമായി ഏഷ്യാനെറ്റ് പോൾ തുടങ്ങിയിട്ടുണ്ട്. പത്ത് മണിക്കൂർ മുമ്പ് ആരംഭിച്ഛ ഈ അഭിപ്രായ സർവേ പ്രകാരം ഏറ്റവും കൂടതുൽ പേർ പറയുന്ന പേര് ശ്രീലയയുടേതാണ്.
Also Read : മെൻസ് കമ്മീഷനെന്നും പറഞ്ഞ് നടന്നതാ, ഇപ്പൊ ഇതാ അവസ്ഥ! ട്രോളിൽ നിറഞ്ഞ് രാഹുൽ ഈശ്വർ
സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളും കമന്റുകളും വിലയിരുത്തുമ്പോഴും ശ്രീലയ്ക്ക് പൊതുവെ പ്രേക്ഷക പിന്തുണ കുറവാണ്. അവർ ഹൗസിൽ ആക്ടീവല്ല എന്ന അഭിപ്രായം പ്രേക്ഷകരെ പോലെ തന്നെ ബിഗ് ബോസ് മത്സരാർത്ഥികൾക്കുമുണ്ട്. ഇതേ കാരണം കൊണ്ട് തന്ന ഈ സീസണിലെ ആദ്യ ജയിൽ വാസവും ശ്രീലയ്ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ഒരു കാര്യത്തിലും ആക്ടീവല്ല, ഹൗസിൽ നടക്കുന്ന യാതൊരു വിധ പ്രശ്നങ്ങളിലും ഇടപെടുന്നില്ല, എവിടെയും കാണാനില്ല എന്നാണ് പലരും പറയുന്നത്. അമ്പത് ശതമാനം പേരാണ് ശ്രീലയ ഹൗസിന് പുറത്തേക്ക് പോകണെ എന്ന അഭിപ്രായം രേഖപ്പെടുത്തയിരിക്കുന്നത്.
ഏഷാനെറ്റിന്റെ പോൾ പ്രകാരം അടുത്തതായി കൂടുതൽ പേർ പറയുന്ന പേര് ലോലിറ്റയുടെതാണ്.