IND vs AFG: ഗില്ലാട്ടത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ഏകദിനത്തിലും അഫ്ഗാന് രക്ഷയില്ല

India vs Afghanistan: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 24.5 ഓവറില്‍ 194 റണ്‍സിന് പുറത്തായി. ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.

IND vs AFG: ഗില്ലാട്ടത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ഏകദിനത്തിലും അഫ്ഗാന് രക്ഷയില്ല

ശുഭ്മാൻ ഗില്ലും കെ എൽ രാഹുലും

Updated On: 

13 Jun 2026 | 10:32 PM

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്.ഗില്‍ പുറത്താകാതെ 66 പന്തില്‍ 84 റണ്‍സ് നേടി. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 24.5 ഓവറില്‍ 194 റണ്‍സിന് പുറത്തായി. ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ഗില്ലിനൊപ്പം 19 പന്തില്‍ 39 റണ്‍സ് നേടിയ കെഎല്‍ രാഹുലും പുറത്തകാതെ നിന്നു.

അത്ര മികച്ചതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. ഗില്ലിനൊപ്പം ഓപ്പണറായി കളിച്ച മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് താളം കണ്ടെത്താനായില്ല. 16 പന്തില്‍ 16 റണ്‍സെടുത്ത രോഹിത് റണ്ണൗട്ടായി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ ഇഷാന്‍ കിഷനൊപ്പം ചേര്‍ന്ന് ഗില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചു. 22 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാനെ 13-ാം ഓവറില്‍ റാഷിദ് ഖാന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. 15 പന്തില്‍ 12 റണ്‍സെടുത്ത ശ്രേയസ് സിയാവുര്‍ റഹ്‌മാന്റെ പന്തില്‍ മുഹമ്മദ് സലീമിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ തുടര്‍ന്ന് ബാറ്റിങിന് എത്തിയ രാഹുല്‍ തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. ടി20 ശൈലിയില്‍ ബാറ്റ് വീശിയ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 205.26 ആയിരുന്നു. മൂന്ന് സിക്‌സറും നാലു ഫോറുമാണ് താരം അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സുകളും, 11 ഫോറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം.

Also Read: Manav Krishna: കടന്നുവന്ന വഴിയില്‍ സാമ്യങ്ങളേറെ; റോളിലും മാറ്റമില്ല; മാനവ് കൃഷ്ണ അടുത്ത സഞ്ജു സാംസണോ?

ഗുര്‍ബാസിന്റെ സെഞ്ചുറി പാഴായി

സെഞ്ചുറി നേടിയ ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസ് മാത്രമാണ് അഫ്ഗാനായി പോരാടിയത്. പന്ത് നേരിട്ട ഗുര്‍ബാസ് 102 റണ്‍സ് അടിച്ചുകൂട്ടി. എട്ട് വീതം സിക്‌സറുകളും, ഫോറുകളും താരം നേടി. ഗുര്‍ബാസിനെ കൂടാതെ ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദിയും (30 പന്തില്‍ 27), അസ്മത്തുല്ല ഒമര്‍സായിയും (16 പന്തില്‍ 27) മാത്രമാണ് രണ്ടക്കം കടന്നത്.

രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ വിക്കറ്റ് അഫ്ഗാന് നഷ്ടമായി. നാലു പന്തില്‍ ഒരു റണ്‍സെടുത്ത സദ്രാനെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ഗുര്‍നൂര്‍ ബ്രാറാണ് പുറത്താക്കിയത്. വണ്‍ ഡൗണായെത്തിയ സെദിക്കുല്ല അടലിനെ അര്‍ഷ്ദീപ് സിങ് പൂജ്യത്തിന് വീഴ്ത്തി. തുടര്‍ന്ന് ക്രീസിലെത്തിയ റഹ്‌മത്ത് ഷായ്ക്കും അര്‍ഷ്ദീപിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എട്ടു പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ ഷായ്ക്ക് സാധിച്ചുള്ളൂ.

എങ്കിലും ഒരറ്റത്ത് ഗുര്‍ബാസ് ഉറച്ചുനിന്നത് അഫ്ഗാന് ആശ്വാസമായി. മൂന്ന് വിക്കറ്റിന് 26 എന്ന നിലയില്‍ പതറിയ അഫ്ഗാന് നാലാം വിക്കറ്റില്‍ ഗുര്‍ബാസും ഷാഹിദിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് ആശ്വാസമായി. 116 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും അഫ്ഗാന് സമ്മാനിച്ചത്.

മുഹമ്മദ് നബി 14 പന്തില്‍ ഒമ്പത്, റാഷിദ് ഖാന്‍ 13 പന്തില്‍ ഒമ്പത്, അല്ലാ ഗസന്‍ഫര്‍ രണ്ടു പന്തില്‍ പൂജ്യം, സിയാവുര്‍ റഹ്‌മാന്‍ എട്ടു പന്തില്‍ നാല്, മുഹമ്മദ് സലിം ഒരു പന്തില്‍ നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് അഫ്ഗാന്‍ ബാറ്റര്‍മാരുടെ സംഭാവന. ഗുര്‍നൂറും, ഇന്ത്യയ്ക്കായി ഇന്ന് ഏകദിനത്തില്‍ അരങ്ങേറിയ മറ്റൊരു താരമായ ഹാര്‍ഷ് ദുബെയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

English Summary

India defeated Afghanistan in the first ODI match, which was reduced to 25 overs due to rain. Chasing 195 runs, Indian captain Shubman Gill led the team to victory with an unbeaten 84 off 66 balls. KL Rahul supported Gill well at the end by scoring a quick-fire 39 runs off just 19 balls. Earlier, Rahmanullah Gurbaz scored a brilliant century (102 runs) for Afghanistan, but their other batsmen failed to perform.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്