IND vs BAN: ഇന്ത്യന്‍ ടീം ബംഗ്ലാദേശിലേക്ക് വിമാനം കയറുമോ? കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടിക്കായി കാത്ത് ബിസിസിഐ

India vs Bangladesh: ഇന്ത്യൻ ടീമിന്റെ നിർദ്ദിഷ്ട ബംഗ്ലാദേശ് പര്യടനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ബംഗ്ലാദേശ് പര്യടനം മുന്നോട്ട് പോകൂ എന്നും, നിലവിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബിസിസിഐ വൃത്തങ്ങൾ.

IND vs BAN: ഇന്ത്യന്‍ ടീം ബംഗ്ലാദേശിലേക്ക് വിമാനം കയറുമോ? കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടിക്കായി കാത്ത് ബിസിസിഐ

Indian T20 Team

Published: 

13 Aug 2026 | 10:33 PM

ഇന്ത്യൻ ടീമിന്റെ നിർദ്ദിഷ്ട ബംഗ്ലാദേശ് പര്യടനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ബംഗ്ലാദേശ് പര്യടനം മുന്നോട്ട് പോകൂ എന്നും, നിലവിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബിസിസിഐ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും, അന്തിമ തീരുമാനം സര്‍ക്കാരിന്റെ അനുമതിക്ക് ശേഷമേ ഉണ്ടാകൂവെന്ന് ബിസിസിഐ വൃത്തങ്ങള്‍ എഎന്‍ഐയോട് പ്രതികരിച്ചു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായുള്ള (ബിസിബി) ബന്ധം ഇപ്പോൾ സുസ്ഥിരമാണെന്നും പര്യടനത്തിനായി സർക്കാരിന്റെ അനുമതിക്കായി ബോർഡ് കാത്തിരിക്കുകയാണെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. പരമ്പരയ്ക്കായി ഇതുവരെ പ്രത്യേക വിൻഡോ തീരുമാനിച്ചിട്ടില്ലെങ്കിലും സർക്കാർ പച്ചക്കൊടി കാണിച്ചാൽ അതിനായി സമയം കണ്ടെത്തും.

പ്രശ്‌നങ്ങള്‍ക്ക് തുടക്കം

2026-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സ്ക്വാഡിൽ നിന്ന് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് (കെകെആർ) ആവശ്യപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്.

2025 ഡിസംബറിലെ ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെകെആർ സ്വന്തമാക്കിയത്. ആ വർഷം ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക ബംഗ്ലാദേശ് താരവും അദ്ദേഹമായിരുന്നു. പിന്നീട് അദ്ദേഹത്തെ റിലീസ് ചെയ്യാൻ ബിസിസിഐ കെകെആറിന് നിർദ്ദേശം നൽകുകയായിരുന്നു.

പിന്നാലെ, സുരക്ഷാ ആശങ്കകളും ബംഗ്ലാദേശ് സർക്കാരിന്റെ നിർദ്ദേശവും ചൂണ്ടിക്കാട്ടി 2026-ലെ ട്വന്റി20 ലോകകപ്പിന് തങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കേണ്ടതില്ലെന്ന്‌ ബിസിബി തീരുമാനിച്ചു. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റാൻ ബോർഡ് ആവശ്യപ്പെട്ടെങ്കിലും ഐസിസി നിരസിച്ചു.

Also Read: അഫ്ഗാനിസ്ഥാന് മുൻഗണന നൽകി ബിസിസിഐ; ബംഗ്ലാദേശ് പരമ്പര ഉപേക്ഷിച്ചേക്കും; സഞ്ജുവിന് അവസരമുണ്ടാകുമോ?

ഷെഡ്യൂള്‍ പുനഃക്രമീകരണം

മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും കളിക്കുന്നതിനായി ഓഗസ്റ്റ് 28-ന് ഇന്ത്യന്‍ ടീം ബംഗ്ലാദേശിൽ എത്തുന്ന തരത്തില്‍ പരമ്പര ആസൂത്രണം ചെയ്യാനായിരുന്നു നീക്കം. ഏകദിന മത്സരങ്ങൾ സെപ്റ്റംബർ 1, 3, 6 തീയതികളിലും ട്വന്റി20 മത്സരങ്ങൾ സെപ്റ്റംബർ 9, 12, 13 തീയതികളിലും സംഘടിപ്പിക്കാനായിരുന്നു ആലോചന.

എന്നാല്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയുടെ തീയതികള്‍ സ്ഥിരീകരിച്ചതോടെ ഈ തീയതികളില്‍ ബംഗ്ലാദേശ് പര്യടനം നടത്തുക അപ്രായോഗികമായി. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര നടക്കുന്നത്.

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യും അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20യും സെപ്റ്റംബർ 13-നാണ് വരുന്നത്. അതുകൊണ്ട് തന്നെ ഒരേ ദിവസം രണ്ട് ടീമുകള്‍ക്കെതിരെ കളിക്കുന്നത് അസാധ്യമാണ്. അല്ലെങ്കില്‍, ബിസിസിഐ രണ്ട് ടീമുകളെ ഒരേ സമയത്ത് സജ്ജമാക്കേണ്ടി വരും. ഇതിന് ബിസിസിഐ തയ്യാറാകുമോയെന്ന് കണ്ടറിയണം. അതുമല്ലെങ്കില്‍, ബംഗ്ലാദേശ് പര്യടനത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരും.

ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര നടക്കുന്നത്. ബിസിസിഐയുമായി ചര്‍ച്ച ചെയ്തശേഷമാണ് തീയതിയെക്കുറിച്ച് ധാരണയായതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

English Summary

The BCCI is awaiting Indian government approval for the proposed men’s cricket tour to Bangladesh. Official discussions are currently ongoing with the Indian High Commission regarding the tour. A BCCI source confirmed that the final decision rests entirely on government clearance. Relations between the BCCI and Bangladesh Cricket Board (BCB) are now reported to be stable.

Follow Us
കാതു കുത്തിയ മുറിവ് ഉണങ്ങാൻ വൈകുന്നോ? ആദ്യം ചെയ്യേണ്ടത്
മൊത്തത്തില്‍ റിഫ്രഷാകാം! 20 മിനിറ്റ് മാറ്റിവെയ്ക്കൂ
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
നല്ല സുഖ ലൈഫ്; ഗൂഗിൾ പിക്സൽ വാച്ച് 5 വന്നിട്ടുണ്ടേ!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു