Mohammed Shami: സെലക്ടര്‍മാര്‍ കാണുന്നുണ്ടോ? ഷമിയുടെ ഹീറോയിസം കഴിഞ്ഞിട്ടില്ല; വിക്കറ്റ് വേട്ടയുമായി 36-കാരന്‍

Mohammed Shami Returns: രഞ്ജി ട്രോഫിയില്‍ ഷമി പുറത്തെടുക്കുന്ന മികച്ച പ്രകടനം സെലക്ടര്‍മാര്‍ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 36-ാം വയസിലും തന്റെ ബൗളിങ് മികവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് മികച്ച പ്രകടനത്തിലൂടെ തെളിയിക്കുകയാണ് താരം. ഭുവനേശ്വര്‍ കുമാറിനെ പോലെ ഷമിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Mohammed Shami: സെലക്ടര്‍മാര്‍ കാണുന്നുണ്ടോ? ഷമിയുടെ ഹീറോയിസം കഴിഞ്ഞിട്ടില്ല; വിക്കറ്റ് വേട്ടയുമായി 36-കാരന്‍

Mohammed Shami

Published: 

11 Oct 2026 | 08:43 PM

രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനവുമായി സീനിയര്‍ താരം മുഹമ്മദ് ഷമി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ബംഗാളിനു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളാണ് ഷമി പിഴുതത്. 17.3 ഓവര്‍ എറിഞ്ഞ താരം വെറും 30 റണ്‍സ് വിട്ടുകൊടുത്താണ് നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 18 പന്തില്‍ ഒമ്പത് റണ്‍സെടുത്ത യാഷ് ദുലിന്റെ വിക്കറ്റുകളാണ് ഷമി ആദ്യം വീഴ്ത്തിയത്. 92 പന്തില്‍ 45 റണ്‍സെടുത്ത ആയുഷ് സുമിത് ദോസേജയെ ഷമി എല്‍ബിഡബ്ല്യുവില്‍ കുരുക്കി. 38 പന്തില്‍ 24 റണ്‍സെടുത്ത ദിവിജ് മേഹ്‌റയെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

ഡല്‍ഹി നിരയില്‍ അര്‍ധ ശതകം പിന്നിട്ട ഏക ബാറ്ററായ ഹൃതിക് ഷൊക്കീനെ (98 പന്തില്‍ 56) പുറത്താക്കിയതും ഷമിയായിരുന്നു. ടോപ് സ്‌കോറര്‍മാരായ ഷൊക്കീനെയും, ആയുഷിനെയും വീഴ്ത്തിയ ഷമി ഡല്‍ഹിക്ക് കനത്ത പ്രഹരമാണ് നല്‍കിയത്.

ഷമിയുടെ ബൗളിങ് മികവില്‍ ബംഗാള്‍ ഡല്‍ഹിയെ 240 റണ്‍സിന് ഓള്‍ ഔട്ടാക്കി. ഷമിക്ക് പുറമെ മൂന്ന് വിക്കറ്റെടുത്ത ആമിര്‍ ഗാനി, രണ്ട് വിക്കറ്റെടുത്ത ആകാശ് ദീപ്, ഒരു വിക്കറ്റ് നേടിയ മുകേഷ് കുമാര്‍ എന്നിവരും ബംഗാളിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞു.

സെലക്ടര്‍മാര്‍ കാണുന്നുണ്ടോ?

രഞ്ജി ട്രോഫിയില്‍ ഷമി പുറത്തെടുക്കുന്ന മികച്ച പ്രകടനം സെലക്ടര്‍മാര്‍ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 36-ാം വയസിലും തന്റെ ബൗളിങ് മികവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് മികച്ച പ്രകടനത്തിലൂടെ തെളിയിക്കുകയാണ് താരം. ഭുവനേശ്വര്‍ കുമാറിനെ പോലെ ഷമിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: കോലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍ ‘കയ്‌പേറിയ അനുഭവം’; വെളിപ്പെടുത്തലുമായി വസീം ജാഫര്‍

അതേസമയം, ഷമിയെ പിന്തുണച്ച് ഇന്ത്യന്‍ താരം നവദീപ് സൈനി രംഗത്തെത്തി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഷമി അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭുവനേശ്വർ കുമാറിനെപ്പോലെ ഷമിക്കും ദേശീയ ടീമിൽ തിരിച്ചെത്താൻ അർഹതയുണ്ടെന്ന് താരം വ്യക്തമാക്കി.

“ഷമി ഭയ്യയാണ് ഇന്ത്യൻ ക്രിക്കറ്റിനായി വളരെക്കാലമായി സേവനം അനുഷ്ഠിച്ച താരമാണ്‌. സ്വന്തം പ്രകടനത്തിലൂടെ മത്സരങ്ങൾ വിജയിപ്പിച്ചു കൊടുക്കാൻ കഴിവുള്ളയാളുമാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ പേര് ടീമിൽ ഉണ്ടാകേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്‌ അവസരം ലഭിക്കാൻ അർഹതയുണ്ട്”- സൈനി പറഞ്ഞു.

English Summary

Senior pacer Mohammed Shami delivered a stellar performance for Bengal in the Ranji Trophy match against Delhi. He picked up four crucial wickets while conceding just 30 runs in 17.3 overs. His exceptional spell helped bundle out Delhi for a total of 240 runs. This impressive display has reignited fans’ hopes for his successful return to the Indian national team.

Loading...
Unable to load recommendations.
Follow Us
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ