Sanju Samson: ഇനി വേണ്ടത് രണ്ടേ രണ്ട് സിക്‌സുകള്‍ മാത്രം! വമ്പന്‍ നേട്ടം ലക്ഷ്യമിട്ട് സഞ്ജു സാംസണ്‍

Sanju Samson latest records and milestones: രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ നാലു സിക്‌സുകള്‍ പറത്തിയിരുന്നു. രാജ്യാന്തര ടി20യില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് 100 സിക്‌സുകള്‍ തികച്ചത്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, വിരാട് കോലി എന്നിവര്‍ ഉള്‍പ്പെട്ടിട്ടുള്ള എലൈറ്റ് ലിസ്റ്റില്‍ ഇടം നേടാനുള്ള അവസരമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

Sanju Samson: ഇനി വേണ്ടത് രണ്ടേ രണ്ട് സിക്‌സുകള്‍ മാത്രം! വമ്പന്‍ നേട്ടം ലക്ഷ്യമിട്ട് സഞ്ജു സാംസണ്‍

Sanju Samson milestone

Updated On: 

11 Oct 2026 | 09:24 AM

അന്താരാഷ്ട്ര ടി20യില്‍ നൂറ് സിക്‌സുകള്‍ തികയ്ക്കാന്‍ സഞ്ജു സാംസണിന് ഇനി വേണ്ടത് വെറും രണ്ട് സിക്‌സുകള്‍ മാത്രം. 74 ടി20 മത്സരങ്ങളിലെ 66 ഇന്നിങ്‌സുകലില്‍ നിന്നായി 98 സിക്‌സുകളാണ് സഞ്ജു ഇതുവരെ അടിച്ചുകൂട്ടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടി20 സഞ്ജുവിന് 100 സിക്‌സുകള്‍ തികയ്ക്കാനുള്ള മികച്ച അവസരമാണ്. രണ്ടാം ടി20യില്‍ സഞ്ജു നാലു സിക്‌സുകള്‍ പറത്തിയിരുന്നു. രാജ്യാന്തര ടി20യില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് 100 സിക്‌സുകള്‍ തികച്ചത്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, വിരാട് കോലി എന്നിവര്‍ ഉള്‍പ്പെട്ടിട്ടുള്ള എലൈറ്റ് ലിസ്റ്റില്‍ ഇടം നേടാനുള്ള അവസരമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

151 ഇന്നിങ്‌സുകളില്‍ നിന്ന് 205 സിക്‌സുകള്‍ പറത്തിയ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരം. 107 ഇന്നിങ്‌സുകളില്‍ നിന്ന് 179 സിക്‌സുകള്‍ നേടിയ മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് രണ്ടാമത്.

63 ഇന്നിങ്‌സുകളില്‍ നിന്ന് 136 സിക്‌സുകള്‍ നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് മൂന്നാമത്. നാലാമതുള്ള ഹാര്‍ദ്ദിക് പാണ്ഡ്യ 109 ഇന്നിങ്‌സുകളില്‍ നിന്ന് 126 സിക്‌സുകള്‍ അടിച്ചുകൂട്ടി. അഞ്ചാമതുള്ള മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി 117 ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് 124 സിക്‌സുകളാണ്.

ഫോമിലേക്ക് തിരിച്ചെത്തി സഞ്ജു

ഏഷ്യന്‍ ഗെയിംസിലെയും, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെയും നിരാശജനകമായ പ്രകടനത്തിന് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. റാഞ്ചിയില്‍ നടന്ന രണ്ടാം ടി20യില്‍ താരം 41 പന്തില്‍ 82 റണ്‍സ് നേടി. ഈ പ്രകടനത്തോടെ രണ്ട് നേട്ടങ്ങളും താരം സ്വന്തമാക്കി.

Also Read: Sanju Samson: ഇനി സ്ഥാനം കോലിക്കും യുവരാജിനുമൊപ്പം! ചരിത്രനേട്ടവുമായി സഞ്ജു സാംസണ്‍

ടി20 ഫോര്‍മാറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ അര്‍ധ സെഞ്ചുറി എന്ന വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്താന്‍ ഈ പ്രകടനത്തോടെ സഞ്ജുവിന് സാധിച്ചു. 21 പന്തിലാണ് ഇരുവരും അര്‍ധ സെഞ്ചുറി തികച്ചത്. 2019-ല്‍ വാങ്കഡെ സ്റ്റേഡിയത്തിലവായിരുന്നു കോലിയുടെ നേട്ടം.

ഇരുനൂറോ അതിലധികമോ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയിലെത്താനും സഞ്ജുവിന് സാധിച്ചു. സൂര്യകുമാര്‍ യാദവും (13), അഭിഷേക് ശര്‍മയുമാണ് (12) ഈ പട്ടികയില്‍ സഞ്ജുവിന് മുന്നിലുള്ളത്. സഞ്ജുവും (5) മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങും ഈ നേട്ടത്തില്‍ ഒപ്പത്തിനൊപ്പമാണ്.

English Summary

Sanju Samson needs just two more sixes to reach 100 international T20 sixes. He currently has 98 sixes from 66 innings across 74 matches. The upcoming third T20 against West Indies in Indore presents a great milestone opportunity. He aims to join an elite group of five Indian players already on the list, led by Rohit Sharma.

Loading...
Unable to load recommendations.
Follow Us
എന്നും രാവിലെ ഉലുവ വെള്ളം കുടിക്കൂ; മാറ്റം കണ്ടാൽ ഞെട്ടും
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
30 കഴിഞ്ഞോ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
7000mAh ബാറ്ററിയുണ്ട്, ഫ്ലിപ്പ്കാർട്ട് BBD സെയിലിൽ കിട്ടും!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ