പാസക്കാരൻ നൻപനും വേണ്ട! രണ്ടാം വിക്കറ്റ് കീപ്പറായി പോലും സഞ്ജുവിനെ പരിഗണിക്കാതെ അ‌ശ്വിന്റെ ഏകദിന ലോകകപ്പ് ടീം

Sanju Samson not in R Ashwin's ODI World Cup squad: 2027 ഏകദിന ലോകകപ്പ് നേടുക എന്ന തന്ത്രം മുൻ നിർത്തിയുള്ള മുൻ ഇന്ത്യൻ താരം ആർ അ‌ശ്വിന്റെ ടീം സെലക്ഷനിൽ സഞ്ജു സാംസണ് ഇടമില്ല. വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമി എന്നിവരും അശ്വിന്റെ ടീമിലില്ല. അ‌തേസമയം സർപ്രൈസ് ചോയ്സായി ഭുവനേശ്വർ കുമാർ ടീമിൽ ഇടംപിടിച്ചു. ഫസ്റ്റ് വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലിനെയും ബാക്കപ്പ് കീപ്പറായി ഇഷാൻ കിഷനെയുമാണ് അ‌ശ്വിൻ അ‌ടുത്ത ലോകകപ്പ് ടീമിലേക്ക് നിർദ്ദേശിക്കുന്നത്.

പാസക്കാരൻ നൻപനും വേണ്ട! രണ്ടാം വിക്കറ്റ് കീപ്പറായി പോലും സഞ്ജുവിനെ പരിഗണിക്കാതെ അ‌ശ്വിന്റെ ഏകദിന ലോകകപ്പ് ടീം

Sanju Samson Not In R Ashwin's Odi World Cup Squad

Published: 

31 Jul 2026 | 09:31 AM

ചെ​ന്നൈ: സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് തഴയുന്നതിനെതിരേ പലപ്പോഴും രംഗത്ത് വന്നിട്ടുള്ള താരമാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. എന്നാൽ ക്രിക്ഇൻഫോയുടെ ചർച്ചാ പരിപാടിയിൽ അടുത്ത വർഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തപ്പോൾ സഞ്ജു സാംസണെ അ‌ശ്വിൻ ഒഴിവാക്കിയത് ഇപ്പോൾ സഞ്ജു ആരാധകരിൽ വൻ ഞെട്ടൽ ഉണ്ടാക്കിയിരിക്കുന്നു. അ‌ശ്വിന്റെ ലോകകപ്പ് ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും സഞ്ജുവിന് ഇടമില്ല. എന്നാൽ 2022-ന് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിച്ചിട്ടില്ലാത്ത പേസർ ഭുവനേശ്വർ കുമാർ അ‌ശ്വിന്റെ ടീമിൽ ഇടംപിടിക്കുകയും ചെയ്തു.

അ‌ശ്വിൻ തെരഞ്ഞെടുത്ത ഈ ലോകകപ്പ് സ്ക്വാഡിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്തും ആരാധകർക്കിടയിലും സജീവമാണ്. അ‌ശ്വിൻ സഞ്ജുവിനെ ഒഴിവാക്കിയതാണ് ഇതിലെ ഏറ്റവും വലിയ കാര്യമായി മലയാളി ക്രിക്കറ്റ് ആരാധകർ കാണുന്നത്. കാരണം സഞ്ജുവുമായി വളരെയേറെ അ‌ടുത്ത സൗഹൃദമുള്ള ആളാണ് അ‌ശ്വിൻ. നേരത്തെ ഐപിഎല്ലിൽ സഞ്ജു രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റനായിരിക്കുമ്പോൾ, അശ്വിനും ആ ടീമിന്റെ ഭാഗമായിരുന്നു.

Also Read: ഇന്ത്യ- ബ്രസീൽ സൗഹൃദ മത്സരം ഒക്ടോബർ 3ന്; പിറക്കുക ചരിത്രം! ഇന്ത്യനേരിടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള എതിരാളി

ഇന്ത്യൻ ടീമിലെ ഏതാണ്ട് എല്ലാ താരങ്ങളുമായും അ‌ടുത്ത സൗഹൃദമുള്ള ആളാണ് സഞ്ജു. അ‌ശ്വിനുമായും സഞ്ജുവിന് വളരെ അ‌ടുത്ത ബന്ധമുണ്ട്. കളിക്കളത്തിന് പുറത്ത് ഒരു മൂത്ത സഹോദരനെയും ഇളയ സഹോദരനെയും പോലെയാണ് തങ്ങളുടെ ബന്ധമെന്ന് അശ്വിൻ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. സഞ്ജുവിനെ ഒഴിവാക്കുന്നതിനെതിരേ പലപ്പോഴും രംഗത്ത് വരുകയും സഞ്ജുവിന്റെ നേട്ടങ്ങളിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ള ഉയിർ നൻപനായ അ‌ശ്വിൻ പക്ഷേ, ടീം ഇട്ടപ്പോൾ അ‌തിൽ സഞ്ജു ഉൾപ്പെടുത്തിയില്ല എന്നതാണ് ഏവരെയും അ‌മ്പരപ്പിച്ചത്.

എന്നാൽ സൗഹൃദത്തിനപ്പുറം 2027 ഏകദിന ലോകകപ്പ് നേടുക എന്ന തന്ത്രം മുൻ നിർത്തിയുള്ളതാണ് അ‌ശ്വിന്റെ ടീം സെലക്ഷൻ. സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമി എന്നിവരും അശ്വിന്റെ ടീമിലില്ല. ഫസ്റ്റ് വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലിനെയും ബാക്കപ്പ് കീപ്പറായി ഇഷാൻ കിഷനെയുമാണ് അ‌ശ്വിൻ അ‌ടുത്ത ലോകകപ്പ് ടീമിലേക്ക് നിർദ്ദേശിക്കുന്നത്.

ഭുവനേശ്വർ കുമാർ അ‌ശ്വിന്റെ ടീമിൽ ഇടംപിടിച്ചതും ആരാധകരിൽ അ‌ദ്ഭുതം ഉളവാക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിൽ ഭുവനേശ്വറിന്‍റെ പരിചയസമ്പത്ത് ഇന്ത്യക്ക് അത്യാവശ്യമാണെന്ന് അശ്വിൻ പറയുന്നു. ”ഭുവനേശ്വർ കുമാർ തീർച്ചയായും എന്‍റെ ടീമിലുണ്ടാകും. ആഭ്യന്തര ക്രിക്കറ്റിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം കളിച്ച് അദ്ദേഹം സജീവമാകണം എന്ന് ഞാൻ വ്യക്തിപരമായി ആവശ്യപ്പെടും. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളിൽ ഭുവിയുടെ സ്വിംഗ് ബോളിംഗ് ടീമിന് വലിയ കരുത്താകും” എന്ന് അശ്വിൻ വ്യക്തമാക്കി.

36 വയസുകാരനായ ഭുവി ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 28 വിക്കറ്റുകൾ വീഴ്ത്തി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ആർസിബിയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു. അ‌തേസമയം, അഭിഷേക് ശർമ്മ, ശിവം ദുബെ, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ ഉൾപ്പെടെയുള്ള യുവതാരങ്ങൾക്കും അശ്വിൻറെ ലോകകപ്പ് ടീമിൽ ഇടമില്ല.

അശ്വിൻ തെരഞ്ഞെടുത്ത ലോകകപ്പ് ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഹർഷിത് റാണ. സെക്കൻഡ് വിക്കറ്റ് കീപ്പർ: ഇഷാൻ കിഷൻ. സർപ്രൈസ് ചോയ്സ്: ഭുവനേശ്വർ കുമാർ. പരിഗണനയിലുള്ളവർ: യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

English Summary

Sanju Samson has no place in former Indian player R Ashwin’s team selection, which is focused on winning the 2027 ODI World Cup. Wicketkeeper Rishabh Pant and experienced pacer Mohammed Shami are also not in Ashwin’s team. Meanwhile, Bhuvneshwar Kumar has been included in the team as a surprise choice. Ashwin suggests KL Rahul as the first wicketkeeper and Ishan Kishan as the backup keeper for the next World Cup team.

Follow Us
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി