Sanju Samson: അർധസെഞ്ചുറി പോലുമില്ല, പക്ഷേ സ്ട്രൈക്ക് റേറ്റ് 197; സഞ്ജുവിന്റെ ബാറ്റിങ്ങിൽ സംഭവിക്കുന്ന മാറ്റമെന്ത്?

No Fifty Yet, But Sanju Samson's SMAT Strike Rate Tells a Different Story: ഏഴ് ഇന്നിങ്‌സുകളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു ഏറെ മുന്നിലാണ്. നേരിട്ട പന്തുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിവേഗത്തിലാണ് താരം റണ്‍സ് കണ്ടെത്തുന്നത്. പന്തുകള്‍ പാഴാക്കാതെ ബൗളര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന രീതിയാണ് ഈ കണക്കുകളില്‍ കാണുന്നത്.

Sanju Samson: അർധസെഞ്ചുറി പോലുമില്ല, പക്ഷേ സ്ട്രൈക്ക് റേറ്റ് 197; സഞ്ജുവിന്റെ ബാറ്റിങ്ങിൽ സംഭവിക്കുന്ന മാറ്റമെന്ത്?

സഞ്ജു സാംസണ്‍

Published: 

29 Nov 2026 | 06:59 AM

സെഞ്ചുറിയില്ല, അര്‍ധസെഞ്ചുറിയില്ല, ഉയര്‍ന്ന സ്‌കോര്‍ 47 മാത്രം. എന്നിട്ടും മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് കണക്കുകള്‍ ശ്രദ്ധേയമാണ്. റണ്‍സ് കണ്ടെത്തുന്നതിനേക്കാള്‍ വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിലാണ് താരം കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ കണക്കുകള്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 154 റണ്‍സ് നേടിയ സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 197.44 ആണ്. കേരളത്തിനായി താരം നടത്തുന്ന ബാറ്റിങ് പ്രകടനത്തില്‍ ശ്രദ്ധിക്കേണ്ടത് ഈ കണക്കുകള്‍ തന്നെയാണ്.

റണ്‍സിനേക്കാള്‍ ശ്രദ്ധേയം സ്‌ട്രൈക്ക് റേറ്റ്

മുഷ്താഖ് അലി ട്രോഫിയിലെ ഏഴ് മത്സരങ്ങളില്‍ 78 പന്തുകള്‍ നേരിട്ടാണ് സഞ്ജു 154 റണ്‍സ് നേടിയത്. 30.80 ആണ് ബാറ്റിങ് ശരാശരി. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 11 ഫോറും 12 സിക്‌സറും താരം ഇതുവരെ നേടിയിട്ടുണ്ട്.

ഏഴ് ഇന്നിങ്‌സുകളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു ഏറെ മുന്നിലാണ്. നേരിട്ട പന്തുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിവേഗത്തിലാണ് താരം റണ്‍സ് കണ്ടെത്തുന്നത്. പന്തുകള്‍ പാഴാക്കാതെ ബൗളര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന രീതിയാണ് ഈ കണക്കുകളില്‍ കാണുന്നത്.

ഓരോ മത്സരത്തിലെയും പ്രകടനം

  • മധ്യപ്രദേശിനെതിരെ 3 പന്തില്‍ 4 റണ്‍സ്
  • മഹാരാഷ്ട്രയ്ക്കെതിരെ 16 പന്തില്‍ 47 റണ്‍സ്
  • ആന്ധ്രയ്ക്കെതിരെ 13 പന്തില്‍ 26 റണ്‍സ്
  • ത്രിപുരയ്ക്കെതിരെ 3 പന്തില്‍ 2 റണ്‍സ്
  • പുതുച്ചേരിക്കെതിരെ 9 പന്തില്‍ 17 റണ്‍സ്
  • അസമിനെതിരെ 13 പന്തില്‍ 14 റണ്‍സ്
  • ഹിമാചല്‍ പ്രദേശിനെതിരെ 21 പന്തില്‍ 44 റണ്‍സ്

കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍

കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 232 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 58 ആയിരുന്നു ബാറ്റിങ് ശരാശരി. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് 137.3 മാത്രമായിരുന്നു.

Also Read: Sanju Samson: അസുഖം വകവെച്ചില്ല, ആന്റിബയോട്ടിക് കഴിച്ച് കളത്തിലിറങ്ങി സഞ്ജു; മുഷ്താഖ് അലി ട്രോഫിയില്‍ ചേട്ടന്റെ പോരാട്ടവീര്യം

ഇത്തവണ ഏഴ് മത്സരങ്ങളില്‍ 154 റണ്‍സാണ് നേടിയത്. ശരാശരി 30.80 ആയി കുറഞ്ഞെങ്കിലും സ്‌ട്രൈക്ക് റേറ്റ് 197.44 ആയി ഉയര്‍ന്നു. അതായത് കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് റണ്‍സ് നേടുന്ന വേഗത്തില്‍ വലിയ മാറ്റമുണ്ട്.

ഇന്ത്യന്‍ ടീമിലും ഈ മാറ്റം നിര്‍ണായകമാകുമോ?

സഞ്ജുവിനെ സംബന്ധിച്ച് ഓരോ ആഭ്യന്തര മത്സരവും ഇന്ത്യന്‍ ടീമിലെ സ്ഥാനം ശക്തമാക്കാനുള്ള അവസരമാണ്. ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന താരത്തിന് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച തിരിച്ചുവരവ് പ്രധാനമാണ്.

വലിയ ഇന്നിങ്‌സുകള്‍ക്കൊപ്പം അതിവേഗം റണ്‍സ് കണ്ടെത്താനുള്ള കഴിവും സഞ്ജുവിന്റെ കരുത്താണ്. എന്നാല്‍ ഈ ആക്രമണശൈലി കൂടുതല്‍ സ്ഥിരതയുള്ള വലിയ സ്‌കോറുകളിലേക്കും മാറേണ്ടതുണ്ട്. കേരളത്തിന്റെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമാകുന്നതും അതുകൊണ്ടുതന്നെ.

English Summary

Sanju Samson has scored 154 runs in seven matches in the 2026 Syed Mushtaq Ali Trophy at an impressive strike rate of 197.44. Despite not scoring a half-century, his aggressive batting approach stands out compared to his performance last season.

Loading...
Unable to load recommendations.
Follow Us
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ