Bengaluru Train: ബെംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഡിസംബറിൽ സർവീസ് റദ്ദാക്കും, വൈകിയോടുന്ന ട്രെയിനുകളും അറിയാം
Bengaluru Mysuru Trains to Be Cancelled and Delayed in December: ശബരിമല, ക്രിസ്മസ് തിരക്ക് പരിഗണിച്ച് ചില പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് 2027 ജനുവരി വരെ നീട്ടിയിട്ടുണ്ട്. ഇതില്‍ ഹുബ്ബള്ളി-കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു, ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ പ്രത്യേക ട്രെയിനുകളും ഉള്‍പ്പെടുന്നു.
ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ ശ്രദ്ധിക്കുക. ഡിസംബര്‍ ആദ്യവാരം ഈ റൂട്ടിലെ ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ഏതാനും സര്‍വീസുകള്‍ വൈകിയോടുകയും ചെയ്യും. ഹെജ്ജാല യാര്‍ഡില്‍ റെയില്‍വേയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. റദ്ദാക്കിയതും ഭാഗികമായി റദ്ദാക്കിയതും വൈകിയോടുന്നതുമായ ട്രെയിനുകളുടെ വിവരങ്ങള്‍ അറിയാം.
റദ്ദാക്കുന്ന ട്രെയിനുകള്‍
ഡിസംബര്‍ 1, 7 തീയതികളില്‍ താഴെ പറയുന്ന ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.
56265- അരസികെരെ-മൈസൂരു പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍
56231- മൈസൂരു-എസ്എംവിടി ബെംഗളൂരു പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍
ഭാഗികമായി റദ്ദാക്കുന്ന സര്‍വീസുകള്‍
ഡിസംബര്‍ 7ന് പുറപ്പെടുന്ന അശോകപുരം-കെഎസ്ആര്‍ ബെംഗളൂരു മെമു ട്രെയിന്‍ (66580) ചന്നപട്ടണത്ത് യാത്ര അവസാനിപ്പിക്കും. ചന്നപട്ടണം-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.
ഡിസംബര്‍ 8ന് പുറപ്പെടുന്ന കെഎസ്ആര്‍ ബെംഗളൂരു-അശോകപുരം മെമു ട്രെയിന്‍ (66579) ബെംഗളൂരുവിന് പകരം ചന്നപട്ടണത്തുനിന്നായിരിക്കും യാത്ര ആരംഭിക്കുക.
Also Read: Bengaluru Traffic: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പുതിയ പരിഹാരം; കനകപുര റോഡിൽ രണ്ട് ഫ്ലൈഓവറുകൾ
വൈകിയോടുന്ന ട്രെയിനുകള്‍
56232- എസ്എംവിടി ബെംഗളൂരു-മൈസൂരു പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍ ഡിസംബര്‍ 1ന് 150 മിനിറ്റും ഡിസംബര്‍ 3ന് 75 മിനിറ്റും വൈകിയാകും പുറപ്പെടുക.
പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് നീട്ടി
ശബരിമല, ക്രിസ്മസ് തിരക്ക് പരിഗണിച്ച് ചില പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് 2027 ജനുവരി വരെ നീട്ടിയിട്ടുണ്ട്. ഇതില്‍ ഹുബ്ബള്ളി-കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു, ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ പ്രത്യേക ട്രെയിനുകളും ഉള്‍പ്പെടുന്നു.
യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിന്‍ സമയത്തിലും സര്‍വീസിലും വന്ന മാറ്റങ്ങള്‍ ഔദ്യോഗിക റെയില്‍വേ അറിയിപ്പുകള്‍ വഴി പരിശോധിക്കണമെന്ന് അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
English Summary
Several train services between Bengaluru and Mysuru will be cancelled, partially cancelled or delayed on December 1 and 7, 2026, due to maintenance work at Hejjala Yard. Passengers are advised to check the revised train schedules before travelling.