AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rice Price: ഒരു കിലോ അരി 36 രൂപയ്ക്ക്; എവിടെ നിന്ന് വാങ്ങാം?

Supplyco to Sell Bharat Rice: നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ 'ഭാരത് അരി' സപ്ലൈകോ വഴി വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 10 കിലോഗ്രാമിന്റെ പാക്കറ്റിന് 360 രൂപ നിരക്കിൽ, അതായത് കിലോഗ്രാമിന് 36 രൂപയ്ക്കാണ് അരി ലഭ്യമാവുക.

Rice Price: ഒരു കിലോ അരി 36 രൂപയ്ക്ക്; എവിടെ നിന്ന് വാങ്ങാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 29 Nov 2026 | 07:16 AM

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ ‘ഭാരത് അരി’ സപ്ലൈകോ വഴി വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 10 കിലോഗ്രാമിന്റെ പാക്കറ്റിന് 360 രൂപ നിരക്കിൽ, അതായത് കിലോഗ്രാമിന് 36 രൂപയ്ക്കാണ് അരി ലഭ്യമാവുക. സാധാരണക്കാർക്ക് ഈ നീക്കം വലിയ ആശ്വാസം പകരുമെന്നാണ് വിലയിരുത്തൽ.

കേന്ദ്രത്തിന്റെ തീരുമാനം എന്ത്?

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം കുറഞ്ഞ വിലയ്ക്ക് അരി അനുവദിക്കണമെന്ന് സപ്ലൈകോ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ, പകരം കേന്ദ്രത്തിന്റെ പ്രത്യേക ബ്രാൻഡായ ഭാരത് അരി സപ്ലൈകോ വഴി വിതരണം ചെയ്യാമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ആവശ്യമായ അരിയുടെ അളവ് വ്യക്തമാക്കിക്കൊണ്ട് സപ്ലൈകോ ഉടൻ കേന്ദ്രത്തിന് കത്ത് നൽകും.

ALSO READ: റേഷൻ കടയിൽ നിന്ന് സൗജന്യമായി ധാന്യം വാങ്ങാം; ആർക്കൊക്കെ എത്ര കിലോ ലഭിക്കും?

സബ്സിഡി മാറ്റം

നേരത്തെ നൽകിയിരുന്ന സബ്സിഡി കേന്ദ്രസർക്കാർ പൂർണമായി പിൻവലിച്ചതോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഭാരത് അരിയുടെ വിലയിൽ കിലോഗ്രാമിന് ആറ് രൂപയുടെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ പൊതുവിപണിയിലെ വിലക്കയറ്റം പരി​ഗണിക്കുമ്പോൾ കിലോയ്ക്ക് 36 രൂപയ്ക്ക് അരി ലഭിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസം പകർന്നേക്കും.

സപ്ലൈകോ വഴി നിലവിൽ റേഷൻ കാർഡുടമകൾക്ക് കിലോഗ്രാമിന് 33 രൂപ നിരക്കിൽ 10 കിലോഗ്രാം വരെ സബ്സിഡി അരി (മട്ട, കുറുവ ഉൾപ്പെടെ) ലഭിക്കുന്നുണ്ട്. ഇതിനേക്കാൾ കിലോഗ്രാമിന് മൂന്ന് രൂപ അധികമാണ് ഭാരത് അരിക്ക് നൽകേണ്ടിവരിക. എങ്കിലും പൊതുവിപണിയിലെ ഉയർന്ന അരിവിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ആശ്വാസകരമാണ്.

വിതരണം എങ്ങനെ?

എഫ്.സി.ഐയിൽ നിന്ന് നാഫെഡ് (നാഷനൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) അരി വാങ്ങി സംസ്കരിച്ച ശേഷമാണ് സപ്ലൈകോയ്ക്ക് നൽകുക. നുറുങ്ങിയ അരി ഒഴിവാക്കിയായിരിക്കും വിതരണം. 2024 ഫെബ്രുവരി ആറിനാണ് രാജ്യവ്യാപകമായി ഭാരത് അരി വിപണിയിലെത്തിച്ചത്. അന്ന് നാഫെഡ്, നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (NCCF), കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ കേന്ദ്ര സഹകരണ സ്ഥാപനങ്ങൾ വഴിയും സ്വകാര്യ വിപണന ശൃംഖലകൾ വഴിയും കേരളത്തിൽ വിൽപന നടത്തിയിരുന്നു. ഇനി മുതൽ സപ്ലൈകോ വഴിയും ഭാരത് അരി ലഭ്യമാകുന്നതോടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും.

English Summary:

Amid rising rice prices in Kerala, the Central Government has approved the distribution of Bharat Rice through Supplyco outlets to provide some relief to consumers. Bharat Rice will be sold at Rs 36 per kg. Supplyco had initially requested the Centre to provide rice at lower rates under the Food Corporation of India’s Open Market Sale Scheme, but the Centre instead agreed to supply Bharat Rice.

Follow Us