Sanju Samson Viral Video: സഞ്ജുവിന്റെ കിടുക്കാച്ചി ഗോള്‍; ആഹ്ലാദത്തിമിര്‍പ്പില്‍ സക്‌സേനയും, അസ്ഹറുദ്ദീനും; ‘4-2’ന്റെ ജയം
Sanju Samson Scores Goal: ക്രിക്കറ്റില്‍ നിന്നുള്ള ഒഴിവുസമയം ആസ്വദിക്കുന്ന തിരക്കിലാണ് സഞ്ജു സാംസണ്‍. കളിക്കാരനെന്ന നിലയില്‍ താരം ചെറിയ ബ്രേക്കിലാണെങ്കിലും ക്രിക്കറ്റിനൊപ്പം തന്നെയാണ് സഞ്ചാരം. കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ ടീം ലോഞ്ചില്‍ സഞ്ജുവായിരുന്നു മുഖ്യാതിഥി. ഇപ്പോഴിതാ, താരം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ വൈറലാകുന്നു.

Sanju Samson playing football
ക്രിക്കറ്റില്‍ നിന്നുള്ള ഒഴിവുസമയം ആസ്വദിക്കുന്ന തിരക്കിലാണ് സഞ്ജു സാംസണ്‍. കളിക്കാരനെന്ന നിലയില്‍ താരം ചെറിയ ബ്രേക്കിലാണെങ്കിലും ക്രിക്കറ്റിനൊപ്പം തന്നെയാണ് സഞ്ചാരം. കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ ടീം ലോഞ്ചില്‍ സഞ്ജുവായിരുന്നു മുഖ്യാതിഥി. കഴിഞ്ഞ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരമായിരുന്നെങ്കിലും, ഇത്തവണ സഞ്ജു കളിക്കുന്നില്ല. എന്നാല്‍ കളിക്കുന്നില്ലെങ്കിലും ബ്ലൂ ടൈഗേഴ്‌സ് താരങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പകര്‍ന്ന് സഞ്ജു ഒപ്പമുണ്ട്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനൊപ്പം മാത്രമല്ല, മറ്റ് ഫ്രാഞ്ചെസികള്‍ക്കൊപ്പം ചെലവഴിക്കാനും സഞ്ജു സമയം കണ്ടെത്തുന്നുണ്ട്.
കെസിഎല്‍ ടീം ലോഞ്ചിനിടെ താരം ഏരീസ് കൊല്ലം സെയിലേഴ്‌സിനൊപ്പം സമയം ചെലവിടുന്നതിന്റെ വീഡിയോ ഫ്രാഞ്ചെസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കൊല്ലം സെയിലേഴ്‌സ് താരങ്ങള്‍ക്കൊപ്പമുള്ള സഞ്ജുവിന്റെ ലൈവാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ, സഞ്ജുവിന്റെ മറ്റൊരു വീഡിയോ വൈറലാവുകയാണ്. ആലപ്പി റിപ്പിള്‍സ് താരങ്ങള്‍ക്കൊപ്പം സഞ്ജു ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
വൈറല്‍ വീഡിയോ കാണാം:
ചാര്‍ളി ചാക്കോ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഞ്ജു ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു. സഞ്ജു ഗോള്‍ നേടുന്നതും, ആഘോഷിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ഒപ്പം സഹതാരങ്ങള്‍ സന്തോഷത്തോടെ ഓടിയെത്തി താരത്തെ അഭിനന്ദിക്കുന്നുമുണ്ട്.
ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണ് ആഹ്ലാദത്തിമിര്‍പ്പില്‍ സഞ്ജുവിനെ അഭിനന്ദിക്കാനെത്തുന്നത്. ഈ വീഡിയോയില്‍ ‘4-2’ എന്ന് സഞ്ജു കമന്റ് ചെയ്തിട്ടുണ്ട്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് സഞ്ജുവിന്റെ ടീം ജയിച്ചെന്ന് സൂചിപ്പിക്കുന്നതാണ് ഈ കമന്റ്. എന്തായാലും ഈ വീഡിയോ അതിവേഗം വൈറലായി.
Also Read: Sanju Samson: സാറിന്റെ പഴയ ഗ്യാങ്ങാണ്…വന്ന വഴി അത്ര പെട്ടെന്നൊന്നും സഞ്ജു മറക്കില്ലെടോ
കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3
കെസിഎല്‍ മൂന്നാം സീസണിന്റെ ടീം ലോഞ്ചില്‍ സഞ്ജു നടത്തിയ പ്രസംഗവും വൈറലായിരുന്നു. ടീം ലോഞ്ചിനിടെ സഞ്ജുവിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു വീഡിയോ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വീഡിയോ തന്നെ ഇത്രയും ഇമോഷണലാക്കുമെന്ന് കരുതിയില്ലെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഈ വീഡിയോ തനിക്ക് അയച്ചുതരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോയും വൈറലായി.
അതേസമയം, കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ നാളെ ആരംഭിക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സെപ്തംബര്‍ അഞ്ചിനാണ് ഫൈനല്‍. ഒരു ദിവസം രണ്ട് മത്സരം എന്നീ നിലയിലാണ് കെസിഎല്‍ സംഘടിപ്പിക്കുന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നിവയാണ് കെസിഎല്ലില്‍ പങ്കെടുക്കുന്ന ആറു ടീമുകള്‍.
English Summary
Sanju Samson enjoyed a relaxing break by attending the Kerala Cricket League team launch as the chief guest. Though not playing this season, he continues to mentor and support the players. A viral Instagram video shows Sanju playing football with Alleppey Ripples players and scoring a goal.