Jasprit Bumrah: ക്രൈസ്റ്റ്ചര്‍ച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ നിരാശ; വിക്കറ്റൊന്നുമില്ല! ബുംറയ്ക്ക് എന്തുപറ്റി?

Jasprit Bumrah Wicketless Innings: ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമായിരുന്നു പേസര്‍ ജസ്പ്രീത് ബുംറ പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ നാലും, രണ്ടാമത്തേതില്‍ ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നിരാശജനകമായിരുന്നു ബുംറയുടെ പ്രകടനം. 26 ഓവര്‍ എറിഞ്ഞ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.

Jasprit Bumrah: ക്രൈസ്റ്റ്ചര്‍ച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ നിരാശ; വിക്കറ്റൊന്നുമില്ല! ബുംറയ്ക്ക് എന്തുപറ്റി?

Jasprit Bumrah Christchurch Test

Published: 

28 Nov 2026 | 08:48 PM

വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമായിരുന്നു പേസര്‍ ജസ്പ്രീത് ബുംറ പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ നാലും, രണ്ടാമത്തേതില്‍ ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നിരാശജനകമായിരുന്നു ബുംറയുടെ പ്രകടനം. 26 ഓവര്‍ എറിഞ്ഞ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. താരത്തിന്റെ ഈ പ്രകടനത്തില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. ആദ്യ ന്യൂ ബോളിൽ ബുംറ അപകടകാരിയായി കാണപ്പെട്ടെങ്കിലും രണ്ടാം ന്യൂ ബോളിൽ അത്രത്തോളം തിളങ്ങാനായില്ലെന്ന് മുന്‍താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

“രണ്ടാം ന്യൂ ബോളിൽ, ആദ്യ ന്യൂ ബോളിൽ കണ്ടതുപോലെ അപകടകാരിയായി അദ്ദേഹത്തെ കാണപ്പെട്ടില്ല. വെല്ലിങ്ടണിലെ ആദ്യ ദിനം അദ്ദേഹം അപകടകാരിയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ പോലും അദ്ദേഹം അപകടകാരിയായിരുന്നു”-ഗവാസ്കർ സോണി സ്പോർട്സിനോട് പറഞ്ഞു.

രണ്ടാം ന്യൂ ബോൾ വന്നപ്പോൾ, അദ്ദേഹത്തിന് പഴയ വേഗതയോ ഊർജ്ജസ്വലതയോ കാണാനില്ലായിരുന്നു. അദ്ദേഹം 19 ഓവറുകൾ എറിഞ്ഞിരുന്നു. ഒരുപക്ഷേ അതിന്റെ ക്ഷീണം അദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ടാകാം. അവിടെയാണ് ഇന്ത്യ ബുദ്ധിമുട്ടുന്നത്. രണ്ടാം ന്യൂ ബോളിൽ വിക്കറ്റുകൾ നേടാനായില്ലെങ്കിൽ, കൂടുതൽ സമയം ഫീൽഡിൽ ചെലവഴിക്കേണ്ടി വരുമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

Also Read: കോലിയെയും പൂജാരയെയും മറികടന്നു! യശസ്വി ജയ്‌സ്വാളിന് സ്വന്തമായത് നാണക്കേടിന്റെ റെക്കോർഡ്

ആദ്യ ദിവസം ബുംറ വ്യത്യസ്തമായ റണ്ണപ്പുകളും പരീക്ഷിച്ചിരുന്നു. റണ്ണപ്പിലെ ഇത്തരമൊരു മാറ്റം ഒരു തന്ത്രമായിരിക്കാമെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടു. രണ്ടാമത്തെ തവണ അദ്ദേഹം ഓടിത്തുടങ്ങുമ്പോൾ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. ബാറ്ററുടെ ശ്രദ്ധ തെറ്റിക്കാൻ ബൗളർമാർ ഇതുപോലെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബുംറയ്ക്ക് പിന്തുണ

അതേസമയം, ജസ്പ്രീത് ബുംറയ്ക്ക് പിന്തുണയുമായി ഇന്ത്യയുടെ സ്പിന്‍ ബൗളിങ് പരിശീലകന്‍ സായ്‌രാജ് ബഹുതുലെ രംഗത്തെത്തി. ബുംറയുടെ ബൗളിങ്‌ റിഥം മികച്ചതാണെന്നും, പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് അദ്ദേഹം തന്റെ വേഗത ക്രമീകരിക്കുന്നുണ്ടെന്നും ഉടന്‍ വിക്കറ്റുകള്‍ ലഭിക്കുമെന്നും ബഹുതുലെ അഭിപ്രായപ്പെട്ടു.

ബുംറയുടെ ബൗളിങ് വേഗത കുറയുന്നുവെന്ന വിമര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പിച്ചിന്റെ ആവശ്യങ്ങൾക്കനുസരിച്ചും പന്തെറിയുന്ന ഒരു ബൗളറാണ് അദ്ദേഹം. സീം മൂവ്‌മെന്റ് ലഭിക്കുന്നുണ്ടെന്ന് കണ്ടാൽ, അത്‌ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി അദ്ദേഹം അല്‍പം വേഗത കുറച്ച് പന്തെറിയുന്നതാകാമെന്ന് ബഹുതുലെ അഭിപ്രായപ്പെട്ടു.

English Summary

Jasprit Bumrah went wicketless in 26 overs during the first innings of the Christchurch Test against New Zealand. Sunil Gavaskar noted that Bumrah lacked zip with the second new ball and altered his run-up to confuse batters. However, bowling coach Sairaj Bahutule defended Bumrah, explaining that he adjusted his pace to suit the pitch.

Loading...
Unable to load recommendations.
Follow Us
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ