Sanju Samson: രോഹനും അസ്ഹറുദ്ദീനും വേണ്ടി വഴിമാറി സഞ്ജു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഓപ്പണിംഗ് സ്ഥാനം വിട്ടുനൽകിയതിന്റെ കാരണം ഇതാണ്

Sanju Samson Explains His Middle-Order Shift in SMAT 2026: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി ഓപ്പണറായി ഇറങ്ങാതെ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ സഞ്ജു സാംസൺ. രോഹന്‍ കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച ഓപ്പണര്‍മാരാണ്. അവര്‍ക്ക് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് കളിച്ച് പരിചയമില്ല. എന്നാല്‍ തനിക്ക് ആ പരിചയമുണ്ട്. അതാണ് താന്‍ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറിയതെന്ന് താരം.

Sanju Samson: രോഹനും അസ്ഹറുദ്ദീനും വേണ്ടി വഴിമാറി സഞ്ജു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഓപ്പണിംഗ് സ്ഥാനം വിട്ടുനൽകിയതിന്റെ കാരണം ഇതാണ്

Sanju Samson Syed Mushtaq Ali Trophy

Published: 

28 Nov 2026 | 08:16 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി ഓപ്പണറായി ഇറങ്ങാതെ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ സഞ്ജു സാംസൺ. ടീമിന്റെ ആവശ്യങ്ങൾക്കാണ് താൻ എപ്പോഴും മുൻഗണന നൽകുന്നതെന്നും, കേരളത്തിനായി ഒരു കിരീടം നേടുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും താരം പറഞ്ഞു. രോഹന്‍ കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച ഓപ്പണര്‍മാരാണ്. അവര്‍ക്ക് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് കളിച്ച് പരിചയമില്ല. എന്നാല്‍ തനിക്ക് ആ പരിചയമുണ്ട്. അതാണ് താന്‍ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറിയതെന്നും താരം വിശദീകരിച്ചു.

സഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:

“കേരളത്തെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. എന്റെ സംസ്ഥാനത്തിനായി ഒരു കിരീടം നേടുക എന്നത് എക്കാലത്തെയും വലിയൊരു സ്വപ്നമാണ്. രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഞാൻ തുടക്കം കുറിച്ചത് എന്റെ സംസ്ഥാനത്തിന് വേണ്ടി കളിച്ചുകൊണ്ടാണ്. ഈ സംസ്ഥാനം എനിക്ക് വളരെ സവിശേഷമായ എന്തോ ഒന്ന് നൽകിയിട്ടുണ്ട്. അതിനാൽ അത് തിരികെ നൽകാനുള്ള സമയമാണിത്, ഒരു വലിയ കിരീടത്തോടെ അത് തിരികെ നൽകണം.

Also Read: Syed Mushtaq Ali Trophy: ഇനി സൂപ്പര്‍ ലീഗ് ആവേശം; കേരളത്തിന് കടുപ്പമേറിയ മൂന്ന് പോരാട്ടങ്ങള്‍; മത്സരക്രമം ഇങ്ങനെ

രോഹൻ കുന്നുമ്മലിനെയും അസ്ഹറുദ്ദീനെയും പോലുള്ള വളരെ മികച്ച രണ്ട് ഓപ്പണർമാർ ടീമിലുണ്ട്‌. എന്നാൽ അവർക്ക് ബാറ്റിങ് നിരയിൽ താഴെ ഇറങ്ങി ബാറ്റ് ചെയ്തുള്ള പരിചയമില്ല. പക്ഷേ എനിക്ക് അതുണ്ട്. അതുകൊണ്ട് ഈ നിമിഷത്തിൽ ടീമിന് എന്താണ് ആവശ്യമെന്ന് നോക്കിയാണ് ഞാൻ എപ്പോഴും എന്നിൽത്തന്നെ വിശ്വസിച്ചിട്ടുള്ളത്, അപ്പോൾ ബാറ്റിംഗ് പൊസിഷൻ ഒരു വിഷയമല്ല. ഞാൻ എവിടെ ബാറ്റ് ചെയ്യാൻ ഇറങ്ങിയാലും, ടീമിന് സംഭാവന നൽകാൻ എനിക്ക് മതിയായ ആത്മവിശ്വാസമുണ്ട്”-സഞ്ജു വ്യക്തമാക്കി.

വീഡിയോ കാണാം

താന്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റു ചെയ്യുന്നതിന്റെ കാരണം സഞ്ജു വിശദീകരിക്കുന്നതിന്റെ വീഡിയോ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ‘ചേട്ടന്‍ സ്റ്റൈല്‍ ഓഫ് ക്യാപ്റ്റന്‍സി’ എന്നാണ് അസോസിയേഷന്‍ പങ്കുവെച്ച ക്യാപ്ഷന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടം പിന്നിട്ടപ്പോള്‍ ഏഴു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സഞ്ജു ഓപ്പണറായത്. നിലവില്‍ സൂപ്പര്‍ ലീഗിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജുവും കേരളവും.

English Summary

Sanju Samson reveals why he isn’t opening for Kerala in SMAT 2026. Samson says he takes great pride in representing his state and wants to win a championship to give back to where his journey began He notes that Rohan Kunnummal and Mohammed Azharuddeen are great openers who lack experience batting down the order, whereas he has that experience.Samson emphasizes that he always prioritizes what the team requires at the moment, so the batting order doesn’t matter

Loading...
Unable to load recommendations.
Follow Us
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ