AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Flipkart Big Billion Day Sale 2025: 35,000 രൂപയ്ക്ക് പിക്സൽ 9; 52,000 രൂപയ്ക്ക് ഐഫോൺ 16: അമ്പരപ്പിക്കുന്ന ഓഫറുകളുമായി ഫ്ലിപ്കാർട്ട്

Flipkart Big Billion Days Smartphone Offers: വിവിധ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കിഴിവുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേ സെയിൽ. ഐഫോൺ 16നും ഗൂഗിൾ പിക്സൽ 9നും വൻ വിലക്കിഴിവുണ്ട്.

Flipkart Big Billion Day Sale 2025: 35,000 രൂപയ്ക്ക് പിക്സൽ 9; 52,000 രൂപയ്ക്ക് ഐഫോൺ 16: അമ്പരപ്പിക്കുന്ന ഓഫറുകളുമായി ഫ്ലിപ്കാർട്ട്
ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 15 Sep 2025 20:59 PM

സ്മാർട്ട്ഫോണുകൾക്ക് അമ്പരപ്പിക്കുന്ന ഓഫറുകളുമായി ഫ്ലിപ്കാർട്ട്. ബിഗ് ബില്ല്യൺ ഡേയ്സിലെ ഓഫറുകളാണ് ഫ്ലിപ്കാർട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പിക്സൽ, ആപ്പിൾ ഐഫോൺ തുടങ്ങി വിവിധ ഫോണുകൾക്ക് വമ്പൻ ഓഫറുകളാണ് ബിഗ് ബില്ല്യൺ ഡേയ്സിൽ ലഭിക്കുക. ഈ മാസം 23ന് സെയിൽ ആരംഭിക്കും.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 16 ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ലഭിക്കുക 51,999 രൂപയ്ക്കാണ്. 79,999 രൂപയിൽ നിന്ന് 28,000 രൂപയുടെ വിലക്കിഴിവാണ് ഐഫോൺ 16ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ബാങ്ക് ഓഫറുകളുമുമുണ്ട്. ഇത് കൂടി പരിഗണിച്ചാൽ ഏകദേശം 49,000 രൂപയ്ക്ക് ഫോൺ ലഭിക്കും. ഐഫോൺ 16 128 ജിബി വേരിയൻ്റാണ് ഈ വിലയ്ക്ക് ലഭിക്കുക. 256 ജിബി വേരിയൻ്റ് 89,999 രൂപയിൽ നിന്ന് 61,999 രൂപയായി കുറയും.

Also Read: iPhone 18 Pro: ഐഫോൺ 18 പ്രോ സീരീസിൽ അണ്ടർ-ഡിസ്‌പ്ലേ ഫേസ് ഐഡി ഉണ്ടെന്ന് അഭ്യൂഹങ്ങൾ

കഴിഞ്ഞ വർഷം തന്നെ പുറത്തിറങ്ങിയ ഗൂഗിൾ പിക്സൽ 9 കേവലം 34,999 രൂപയ്ക്കാണ് ലഭിക്കുക. നിലവിൽ 64,999 രൂപയ്ക്കാണ് 256 ജിബി വേരിയൻ്റ് ഫ്ലിപ്കാർട്ടിൽ വില്പന നടക്കുന്നത്. ഗൂഗിൾ പിക്സൽ 9ൻ്റെ വില ബാങ്ക് ഓഫർ ഉൾപ്പെടെയാണ്. ബാങ്ക് ഓഫർ ഇല്ലാതെ 37,999 രൂപയ്ക്ക് ഗൂഗിൾ പിക്സൽ 9 ലഭിക്കും. 2000 രൂപ ബാങ്ക് ഓഫറായും 1000 രൂപ എക്സ്ചേഞ്ച് ഓഫറായും ലഭിക്കും. ഇതോടെ വില 34,999 രൂപയിലെത്തും. പിക്സലിൻ്റെ 9 പ്രോ ഫോൾഡ്, 9 പ്രോ എക്സ്എൽ, ഗൂഗിൾ പിക്സൽ 10, ഗൂഗിൾ പിക്സൽ 8e തുടങ്ങി മറ്റ് ഫോണുകൾക്കും ഓഫറുകളുണ്ട്.

മോട്ടറോള, വിവോ, റിയൽമി, നതിങ് തുടങ്ങിയ ബ്രാൻഡുകളുടെ ഫോണുകൾക്കും ആകർഷകമായ ഓഫറുകളാണ് ഉള്ളത്. ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ പുറത്തിറങ്ങിയ നതിങ് ഫോൺ 3യ്ക്ക് 34,999 രൂപയാണ് ഓഫർ വില. 84,999 രൂപയ്ക്ക് പുറത്തിറങ്ങിയ ഫോൺ നിലവിൽ വില്പന നടത്തുന്നത് 79,999 രൂപയ്ക്കാണ്.