AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

7 Seater MPVs: കിയ കാരൻസോ, മാരുതി എർട്ടി​ഗയോ? സെവൻ സീറ്റർ മോഡലുകളിൽ ഏതാണ് മെച്ചം

ഇന്ത്യൻ വാഹന വിപണിയിൽ എന്നും ആവശ്യകതയുള്ള സെഗ്മെന്റ് ആണ് ബജറ്റ് സെവൻ സീറ്റർ എം.പി.വി കളുടേത്. പ്രധാനമായും അംഗസംഖ്യ കൂടുതലുള്ള സാധാരണ കുടുംബങ്ങളും നോർമൽ ടാക്സി ആവശ്യത്തിനുമാണ് ഈ സെഗ്മെന്റിലെ വാഹനങ്ങൾ പലരും തിരഞ്ഞെടുക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഈ സെഗ്മെന്റിൽ മുൻനിരയിൽ നിൽക്കുന്ന രണ്ടു വാഹന മോഡലുകളാണ് മാരുതി എർട്ടിഗയും കിയ കാരെൻസും. ഈ രണ്ട് മോഡലുകളുടെ...

7 Seater MPVs: കിയ കാരൻസോ, മാരുതി എർട്ടി​ഗയോ? സെവൻ സീറ്റർ മോഡലുകളിൽ ഏതാണ് മെച്ചം
Kia Carens, Maruti ErtigaImage Credit source: KIA, Maruti Website
Amal KV
Amal KV | Updated On: 27 Oct 2026 | 10:51 PM

ഇന്ത്യൻ വാഹന വിപണിയിൽ എന്നും ആവശ്യകതയുള്ള സെഗ്മെന്റ് ആണ് ബജറ്റ് സെവൻ സീറ്റർ എം.പി.വി കളുടേത്. പ്രധാനമായും അംഗസംഖ്യ കൂടുതലുള്ള സാധാരണ കുടുംബങ്ങളും നോർമൽ ടാക്സി ആവശ്യത്തിനുമാണ് ഈ സെഗ്മെന്റിലെ വാഹനങ്ങൾ പലരും തിരഞ്ഞെടുക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഈ സെഗ്മെന്റിൽ മുൻനിരയിൽ നിൽക്കുന്ന രണ്ടു വാഹന മോഡലുകളാണ് മാരുതി എർട്ടിഗയും കിയ കാരെൻസും. ഈ രണ്ട് മോഡലുകളുടെ ഫീച്ചേഴ്സും വിലയും പ്രത്യേകതകളും വിശദമായി നോക്കാം.

മാരുതി എർട്ടിഗ

പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത മാരുതിയുടെ എം.പി.വി വാഹനമാണ് എർട്ടിഗ. 890,000 രൂപ മുതലാണ് വാഹനത്തിന്റെ ഷോറൂം വില ആരംഭിക്കുന്നത്. പ്രധാനമായും നാലു വേരിയന്റുകൾ ആണ് വരുന്നത്. 1.5 ലിറ്റർ പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് എൽഎക്സ്ഐ. 1.5 ലിറ്റർ മാനുവൽ ട്രാൻസ്മിഷൻ സ്മാർട്ട് ഹൈബ്രിഡ് വിഎക്സ്ഐ, ഇതിൽ ഏറ്റവും ഉയർന്ന ഭേദമായ സ്മാർട്ട് ഹൈബ്രിഡ് ZXI, 1.5 ലിറ്റർ സിഎൻജി എന്നിവയാണ് മോഡലുകൾ.

1462cc എൻജിനാണ് ഈ വാഹനത്തിന് കരുത്ത് നൽകുന്നത്. 6000 ആർ പി എമ്മിൽ 75.8 കിലോ വാട്ടിന്റെ മാക്സിമം പവറും 4300 ആർപിഎമ്മിൽ 139 ന്യൂട്ടൺ മീറ്റർ ടോർക്കും ഈ എൻജിൻ നൽകുന്നു. സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാൽ ആറ് എയർബാഗുകൾ ഈ വാഹനത്തിൽ വരുന്നുണ്ട്. ഒപ്പം ഹിൽ ഹോൾഡ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: വില 10 ലക്ഷത്തിൽ താഴെ, ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി ബയേൺ എത്തി

കിയ കാരെൻസ്

11, 11,900 രൂപമുതലാണ് ഈ ബജറ്റ് സെവൻ സീറ്റർ എംപിവി വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 4540 മില്ലി മീറ്റർ നീളവും 1800 മില്ലി മീറ്റർ വീതിയും ആണ് വാഹനത്തിന് വരുന്നത്. ഉയരം 1708 മില്ലി മീറ്ററും. പ്രധാനമായും മൂന്ന് വേരിയന്റുകളാണ് ഈ വാഹനത്തിന് വരുന്നത്. 1.5 ലിറ്റർ 6 സ്പീഡ് മാനുവൽ പെട്രോൾ, 1.5 ലിറ്റർ 6 സ്പീഡ് സിഎൻജി, 1.5 ലിറ്റർ ഡീസൽ സി ആർ ഡി ഐ സിക്സ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയാണ് മോഡലുകൾ.

കിയ കാരൻസിൽ 216 ലിറ്റർ ബൂട്ട് സ്പേസ് ആണ് വരുന്നത്. സുരക്ഷ നോക്കിയാൽ
സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകളും വാഹനം നൽകുന്നുണ്ട്. ഒരു ബട്ടൺ അമൃതിയിൽ സെക്കൻഡ് റോയിലെ ഒരു സീറ്റ് പൂർണ്ണമായി മടങ്ങുകയും എളുപ്പത്തിൽ വാഹനത്തിന്റെ മൂന്നാം നിരയിലേക്ക് കയറാനും കഴിയും. പുറകിൽ ഇരിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ എസി വെന്റുകളും ക്രമീകരിച്ചിട്ടുണ്ട്. 20.32 സെന്റീമീറ്റർ വലിപ്പം വരുന്ന സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്.

English Summary

In the Indian automotive market, there is a consistent demand for affordable seven-seater MPVs. These vehicles are primarily chosen by large families and are also widely used as taxis. Currently, the leading models in this segment within the Indian market are the Maruti Ertiga and the Kia Carens.

Follow Us