I Phone 15 Offers : ഐഫോൺ -15-ന് വൻ കിഴിവ് ; ചിന്തിക്കാൻ പോലുമാവാത്ത വില, വാങ്ങേണ്ട പ്ലാറ്റ് ഫോം ഇവിടെ

I Phone 15 Amazon Offers: ഇതിനൊപ്പം വമ്പൻ എക്സ്ചേഞ്ച് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി നിങ്ങളുടെ പഴയ ഫോൺ 22,800 രൂപ വരെ എക്സ്ചേഞ്ച് ഓഫറിൽ വാങ്ങിക്കാനാകും

I Phone 15 Offers : ഐഫോൺ -15-ന് വൻ കിഴിവ് ; ചിന്തിക്കാൻ പോലുമാവാത്ത വില, വാങ്ങേണ്ട പ്ലാറ്റ് ഫോം ഇവിടെ

I Phone 15 Offers

Published: 

28 Mar 2025 | 10:49 AM

ഒരു ഐഫോൺ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ നിങ്ങൾ, എങ്കിൽ നിങ്ങൾക്കായി ചില പ്രധാന വിവരങ്ങളുണ്ട്. ഐഫോൺ 15 ന്റെ വില വീണ്ടും കുറഞ്ഞിരിക്കുകയാണ് വിപണിയിൽ. ഇതോടെ ഗംഭീര വിലക്കിഴിവിൽ നിങ്ങൾക്ക് ഫോൺ വാങ്ങാനാകും. ആമസോണിലാണ് ഇത്തരത്തിൽ മികച്ച ഓഫറുകൾ ലഭ്യമായിരിക്കുന്നത്. ആമസോൺ ആദ്യമായാണ് ഐഫോൺ 15 512 ജിബി വേരിയൻ്റിൻ്റെ വിലയിൽ കുറവ് വരുത്തുന്നത്. എന്തൊക്കെയാണ് ആ മികച്ച ഡീലുകൾ എങ്ങിനെ ഫോൺ സ്വന്തമാക്കാം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

ഐഫോൺ 15- 512GB കിഴിവ്

ആമസോണിൽ 1,09,900 രൂപയ്ക്കാണ് ഐഫോൺ 15- 512GB ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാൽ ഇപ്പോൾ നിങ്ങൾക്കിത് കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഈ വേരിയൻ്റിന് ആമസോണിൽ 23 ശതമാനം കിഴിവ് ലഭ്യമാണ്, ഇത്തരത്തിൽ ഫോണിൻ്റെ വില 84,999 രൂപയായി കുറയും. അതായത് കിഴിവിലൂടെ നിങ്ങൾക്ക് 25,000 രൂപ വരെ ലാഭിക്കാൻ കഴിയും. ഇതിനൊപ്പം വമ്പൻ എക്സ്ചേഞ്ച് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി നിങ്ങളുടെ പഴയ ഫോൺ 22,800 രൂപ വരെ എക്സ്ചേഞ്ച് ഓഫറിൽ വാങ്ങിക്കാനാകും. മുഴുവൻ തുകയും എക്സ്ചേഞ്ചിൽ ലഭിച്ചാൽ ഏകദേശം 48,000 രൂപ കുറവിൽ നിങ്ങൾക്ക് ഈ ഫോൺ വാങ്ങാം. എക്സ്ചേഞ്ച് വഴി മാറുന്ന ഫോൺ പ്രവർത്തനക്ഷമമായിരിക്കണം.

ബജറ്റ് കുറവാണെങ്കിൽ, ആമസോൺ ഒരു ഇഎംഐ പ്ലാൻ

നിങ്ങളുടെ ബജറ്റ് കുറവാണെങ്കിൽ, ആമസോൺ ഒരു ഇഎംഐ പ്ലാൻ വഴി ഐഫോൺ വാങ്ങാനുള്ള ഓപ്ഷനും ലഭ്യമാണ്. വെറും 4,121 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ പേയ്‌മെന്റുകൾ ഇതിലുണ്ട്. കൂടാതെ, 2,549 രൂപ വരെ ക്യാഷ്ബാക്ക് നേടാനാവുന്ന മികച്ച ബാങ്ക് ഓഫറും ഇതിൽ ലഭ്യമാണ്.

ഐഫോൺ 15 സ്പെസിഫിക്കേഷനുകൾ

സ്റ്റൈലിഷ് ഗ്ലാസ് ബാക്ക് പാനലും അലുമിനിയം ഫ്രെയിമും, വെള്ളത്തിനും പൊടിക്കും പ്രതിരോധശേഷിയുള്ള IP68 റേറ്റിംഗും അടങ്ങുന്ന ഡിസൈനാണ് ഐഫോൺ 15-ന്. ഡോൾബി വിഷനെ പിന്തുണയ്ക്കുന്ന 6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത.ഐഫോൺ iOS 17-ൽ പ്രവർത്തിക്കുന്ന ഫോൺ ഭാവിയിൽ അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. മികച്ച പ്രകടനം കണക്കിലെടുത്ത് ശക്തമായ ആപ്പിൾ A16 ബയോണിക് ചിപ്‌സെറ്റ് ഫോണിലുണ്ട്. 48+12 മെഗാപിക്സൽ ഡ്യുവൽ ക്യാമറ, 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയും ഫോണിൻ്റെ ഭാഗമാണ്. മെമ്മറി നോക്കിയാൽ 6 ജിബി വരെ റാമും 512 ജിബി വരെ വിശാലമായ സ്റ്റോറേജ് ഓപ്ഷനുകളും ഫോണിലുണ്ട്.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്