AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഫീൽഡ് ​ഔട്ടായ ബ്രാൻഡിന്റെ വമ്പൻ തിരിച്ചുവരവ്! ഫിലിപ്സ് S7221 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Philips S7221 5G launched in India: ഫിലിപ്സ് ഇന്ത്യയിൽ Philips S7221 5G എന്ന സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം സ്മാർട്ട്ഫോൺ വിപണിയിലേക്കുള്ള ഫിലിപ്സിന്റെ തിരിച്ചുവരവ് അ‌ടയാളപ്പെടുത്തുന്നതായി ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച്. 20000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ വിധത്തിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

Prasanth Kumar
Prasanth Kumar | Published: 02 Sep 2026 | 07:40 PM
 ഫിലിപ്സ് എന്ന പേര് കേട്ടാൽ നമ്മൾ ആദ്യം ഓർക്കുക, ബൾബ്, റേഡിയോ, ട്യൂബ് തുടങ്ങിയവയൊക്കെ ആയിരിക്കും. കാരണം തലമുറകളായി നമ്മളിൽ പലരുടെയും വീടുകളിൽ ഫിലിപ്സിന്റെ ഈ പ്രോഡക്ടുകളൊക്കെ ഉപയോഗിച്ചുവരുന്നുണ്ട്. അ‌തിനാൽത്തന്നെ ഫിലിപ്സ് എന്ന പേരുമായി ഒരു വൈകാരിക ബന്ധം തന്നെ പലർക്കുമുണ്ട്. എന്നാൽ ഈ പറഞ്ഞ പ്രോഡക്ടുകൾക്കപ്പുറം, ഹോം അപ്ലയൻസസ്, പെർസണൽ കെയർ, സൗണ്ട് സിസ്റ്റംസ് തുടങ്ങി വിവിധ മേഖലകളിലായി ഫിലിപ്സിന് നിരവധി പ്രോഡക്ടുകൾ ഉണ്ട്. (Image credit: Amazon)

1 / 6
 പലതും അ‌വതരിപ്പിച്ച കൂട്ടത്തിൽ ഫിലിപ്സ് സ്മാർട്ട്ഫോണുകളും മുമ്പ് അ‌വതരിപ്പിച്ചിട്ടുണ്ട്, എന്നാൽ കടുത്ത മത്സരത്തിൽ പിടിച്ചുനിൽക്കാ​നാകാതെ ഫീൽഡ് ഔട്ട് ആയിപ്പോയി. എന്നാലിപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ മൊ​ബൈൽ വിപണിയിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ് ഫിലിപ്സ് ഔദ്യോഗികമായി കുറിച്ചിരിക്കുന്നു. ഫിലിപ്സ് S7221 5G (Philips S7221 5G) എന്ന 5ജി ഫോണാണ് പുതിയതായി ഫിലിപ്സ് ബ്രാൻഡ് നെയിം സഹിതം  ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

2 / 6
 തകർന്ന് ഇല്ലാതായി എന്ന് കരുതിയിടത്തുനിന്ന് ഫിലിപ്സ് എന്ന പേരിൽ വീണ്ടും ഒരു സ്മാർട്ട്ഫോൺ വിപണിയിലേക്ക് തിരിച്ചെത്തുമ്പോൾ എതിരാളികളും ഒന്ന് പതറിയിട്ടുണ്ട്. സ്മാർട്ട്ഫോണുകൾക്ക് വില ഉയർന്നുനിൽക്കുന്ന ഈ ഘട്ടത്തിൽ  വില ആയുധമാക്കിത്തന്നെയാണ് ഫിലിപ്സിന്റെ തിരിച്ചുവരവ്. ഏറെ കടുത്ത മത്സരം നടക്കുന്ന 20000 രൂപ സെഗ്മെന്റിൽ ആണ് പുതിയ ഫിലിപ്സ് സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

3 / 6
പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് എച്ച്ഡി എൽസിഡി സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ടാ-കോർ സ്പ്രെഡ്ട്രം ടി765 ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫിലിപ്സ് ഫോൺ എത്തിയിരിക്കുന്നത്. 8GB LPDDR4 റാം, 128GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

4 / 6
കുറഞ്ഞ വിലയുള്ള ഫോണുകൾ അ‌വതരിപ്പിക്കുമ്പോൾ വില കുറയ്ക്കാൻ മറ്റ് ബ്രാൻഡുകൾ ഇപ്പോൾ 4GB അ‌ടിസ്ഥാന റാം വാഗ്ദാനം ചെയ്യുമ്പോൾ ഫിലിപ്സ് ഇവിടെ 6GB റാം+ 128GB സ്റ്റോറേജ് കോൺഫിഗറേഷൻ അ‌ടിസ്ഥാന മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 64MP പ്രൈമറി ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 5,700എംഎഎച്ച് ബാറ്ററി,  25W ഫാസ്റ്റ് ചാർജിംഗ്, IP64 റേറ്റിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 5ജി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

5 / 6
വിലയും ലഭ്യതയും: ഫിലിപ്സ് S7221 5G യുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 20,499 രൂപയും 8GB + 128GB വേരിയന്റിന് 22,499 രൂപയുമാണ് വില. ആമസോൺ വഴി ഇത് ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി  തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 1250 രൂപ വരെ ഡിസ്കൗണ്ട് കിട്ടും. ബ്ലാക്ക്, ബ്ലൂ, ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമായിരിക്കുന്നത്.

6 / 6
Follow Us