8th Pay Commission: ആദ്യ ശമ്പളം 55 രൂപ, എട്ടാം ശമ്പള കമ്മീഷനിൽ 1.15 ലക്ഷം രൂപ; വൻ ഉയർച്ചയ്ക്ക് കാരണമിത്

8th Pay Commission Updates, Salary Hike: എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചു. തുടർന്ന് ജനുവരി മുതൽ എട്ടാം ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരേണ്ടതാണ്.

8th Pay Commission: ആദ്യ ശമ്പളം 55 രൂപ, എട്ടാം ശമ്പള കമ്മീഷനിൽ 1.15 ലക്ഷം രൂപ; വൻ ഉയർച്ചയ്ക്ക് കാരണമിത്

പ്രതീകാത്മക ചിത്രം

Published: 

21 Aug 2026 | 12:01 PM

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നിർണയിക്കുന്നത് ശമ്പള കമ്മീഷന്റെ ശുപാർശകൾ അനുസരിച്ചാണ്. ഏഴാം ശമ്പള കമ്മീഷന്റെ തീരുമാനമനുസരിച്ചാണ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയർത്തിയത്. ഇനി എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചു. തുടർന്ന് ജനുവരി മുതൽ എട്ടാം ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ കമ്മീഷൻ രൂപീകരിക്കാനുണ്ടായ കാലതാമസം ജീവനക്കാരുടെ കാത്തിരിപ്പ് കൂട്ടി.

അടിസ്ഥാന ശമ്പളം വർദ്ധിക്കും

എട്ടാം ശമ്പള പരിഷ്കരണത്തിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ശമ്പള വര്‍ദ്ധനവിന്റെ തോത് നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം ഫിറ്റ്‌മെന്റ് ഫാക്ടറാണ്. ഏഴാം ശമ്പള കമ്മിഷന്‍ 2.57 ഫിറ്റ്‌മെന്റ് ഫാക്ടറാണ് ശുപാര്‍ശ ചെയ്തത്, ഇത് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയർത്തി. എട്ടാം ശമ്പള കമ്മിഷനില്‍ ഫിറ്റ്മെന്റ് ഫാക്ടർ എത്രയായിരിക്കും എന്നതിൽ തീരുമാനമായിട്ടില്ല. എന്നാൽ, നിരവധി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകള്‍ 3.8 ല്‍ കൂടുതലുള്ള ഫിറ്റ്‌മെന്റ് ഫാക്ടറാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രധാന സംഘടനയായ നാഷണല്‍ കൗണ്‍സില്‍-ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി (സ്റ്റാഫ് സൈഡ്) 3.833 ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷനും ഭാരത് പെന്‍ഷണേഴ്‌സ് സമാജും ഇതേ ഫാക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍, ഭാരതീയ പ്രതിരക്ഷ മസ്ദൂര്‍ സംഘ് 4.0 ഫിറ്റ്‌മെന്റ് ഫാക്ടര്‍ വേണമെന്നാണ് അറിയിച്ചത്. എന്നിരുന്നാലും, എട്ടാം ശമ്പള കമ്മിഷന്‍ 2.0 മുതല്‍ 2.25 വരെയുള്ള ഫിറ്റ്‌മെന്റ് ഫാക്ടറിനാണ് സാധ്യത കൂടുതലാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ALSO READ: ശമ്പള വർദ്ധനവ് എപ്പോൾ? 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ ഇതായിരിക്കും!

എത്രത്തോളം വര്‍ദ്ധിക്കാം – സാധ്യത?

ലെവല്‍ 5 ജീവനക്കാരന് നിലവില്‍ 29,200 രൂപ അടിസ്ഥാന ശമ്പളമുണ്ട്. 2.00 ഫിറ്റ്‌മെന്റ് ഫാക്ടറില്‍, പുതുക്കിയ അടിസ്ഥാന ശമ്പളം 58,400 രൂപയായിരിക്കും. 2.10 ല്‍ ഇത് 61,320 രൂപയായി ഉയരും, അതേസമയം 2.25 ഫാക്ടറില്‍ ഇത് 65,700 രൂപയിലെത്തും. 2.57 ല്‍ പുതുക്കിയ അടിസ്ഥാന ശമ്പളം 75,044 രൂപയിലെത്തും.

അതുപോലെ, ലെവല്‍ 6 ജീവനക്കാരന് നിലവിലെ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. 2.00 ഫിറ്റ്‌മെന്റ് ഫാക്ടറില്‍ ഇത് 70,800 രൂപയായും 2.57 ല്‍ 90,978 രൂപയായും ഉയരും. നിലവിലെ അടിസ്ഥാന ശമ്പളം 44,900 രൂപയുള്ള ലെവല്‍ 7 ജീവനക്കാര്‍ക്ക്, പുതുക്കിയ അടിസ്ഥാന ശമ്പളം 2.00 ഫിറ്റ്‌മെന്റ് ഫാക്ടറില്‍ 89,800 രൂപ മുതല്‍ 2.57 ല്‍ 1,15,493 രൂപ വരെയാകാം.

അടിസ്ഥാന ശമ്പളം – ഇതുവരെ

  1. ഒന്നാം ശമ്പള കമ്മീഷൻ (1946), ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 55 രൂപ മാത്രമായിരുന്നു.
  2. രണ്ടാം ശമ്പള കമ്മീഷനിൽ (1959) ഇത് 80 രൂപ ആയി ഉയർത്തി.
  3. മൂന്നാം ശമ്പള കമ്മീഷനിൽ (1973) ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 196 രൂപ ആയി നിശ്ചയിച്ചു.
  4. നാലാം ശമ്പള കമ്മീഷനിൽ (1986) അടിസ്ഥാന ശമ്പളം 750 രൂപയിലേക്ക് കുതിച്ചു.
  5. അഞ്ചാം ശമ്പള കമ്മീഷൻ (1996) കുറഞ്ഞ അടിസ്ഥാന ശമ്പളം 2,550 രൂപ ആയി വർധിച്ചു.
  6. ആറാം ശമ്പള കമ്മീഷനിൽ (2006) ഇത് 7,000 രൂപയിലേക്ക് ഉയർന്നു.
  7. ഏഴാം ശമ്പള കമ്മീഷൻ (2016) കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി നിശ്ചയിച്ചു.

English Summary:

8th Pay Commission could significantly increase the basic salaries of central government employees, depending on the fitment factor it recommends. While employee and pensioner organisations have demanded a factor above 3.8, experts expect it could be around 2.0 to 2.25.

Loading...
Unable to load recommendations.
Follow Us
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്