8th Pay Commission: ശമ്പള വർദ്ധനവ് എപ്പോൾ? 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ ഇതായിരിക്കും!

8th Pay Commission Salary Hike Updates: 2025 ഡിസംബർ 31ന് ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. ഇനി എട്ടാം ശമ്പള കമ്മീഷന്റെ തീരുമാനത്തിനനുസരിച്ചാകും ജീവനക്കാരുടെ ശമ്പളം കണക്കാക്കുന്നത്. പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ കാലതാമസം നേരിടുന്നുണ്ടെങ്കിലും മുൻകാല പ്രാബല്യം ലഭിച്ചേക്കും.

8th Pay Commission: ശമ്പള വർദ്ധനവ് എപ്പോൾ? 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ ഇതായിരിക്കും!

പ്രതീകാത്മക ചിത്രം

Published: 

20 Aug 2026 | 11:36 AM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 2025 ഡിസംബർ 31ന് ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. ഇനി എട്ടാം ശമ്പള കമ്മീഷന്റെ തീരുമാനത്തിനനുസരിച്ചാകും ജീവനക്കാരുടെ ശമ്പളം കണക്കാക്കുന്നത്. പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ കാലതാമസം നേരിടുന്നുണ്ടെങ്കിലും മുൻകാല പ്രാബല്യം ലഭിച്ചേക്കും. അതായത്, കാത്തിരിക്കുന്ന മാസങ്ങളിൽ ലഭിക്കേണ്ട തുക കുടിശ്ശികയായി അക്കൗണ്ടിലെത്തും.

നിലവിൽ ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. അടിസ്ഥാന ശമ്പളം, പെൻഷൻ, ഫിറ്റ്മെന്റ് ഫാക്ടർ, ഡിഎ, പെൻഷൻ തുടങ്ങിയ വിഷയങ്ങളിൽ ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാകും അന്തിമ തീരുമാനം. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, ഫിറ്റ്‌മെന്റ് ഫാക്ടർ വർദ്ധനവ്, ഡി.എ ലയനം എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിച്ചാലോ….

റിപ്പോർട്ട് എപ്പോൾ സമർപ്പിക്കും?

2025 നവംബർ 3 നാണ് സർക്കാർ എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി രൂപീകരിച്ചത്.  റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയം നൽകി. അതിനനുസരിച്ച്, ശുപാർശകൾ 2027 മെയ് മാസത്തോടെ സമർപ്പിക്കും. കമ്മീഷൻ നിലവിൽ ജീവനക്കാർ, പെൻഷൻകാർ, മറ്റ് പങ്കാളികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തി വരികയാണ്. നിരവധി സ്ഥലങ്ങളിൽ മീറ്റിംഗുകളും സന്ദർശനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ALSO READ: പെൻഷൻ വർദ്ധനവ് മുടങ്ങിയേക്കാം! 8-ാം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ നിരാശയോ?

ഫിറ്റ്മെന്റ് ഫാക്ടറും ശമ്പളവും

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാകുന്നതോടെ കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്ടർ എത്രയായിരിക്കും എന്നതിൽ ഔദ്യോഗിക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

നിലവിലെ അടിസ്ഥാന ശമ്പളവും ഫിറ്റ്‌മെന്റ് ഫാക്ടറും തമ്മിൽ ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. ഇതിലൂടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000-ൽ നിന്ന് 18,000 രൂപയായി ഉയർന്നിരുന്നു. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ മാറുകയും അതിനനുസരിച്ച് അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് വരുമെന്നുമാണ് സൂചന.

എട്ടാം ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 1.92 നും 3.83 നും ഇടയിൽ കണക്കാക്കാനാണ് സാധ്യത. ഏറ്റവും കുറവ് സാധ്യതയുള്ള ഫിറ്റ്മെന്റ് ഫാക്ടർ 1.92 ആണ്. അതേസമയം സാധ്യത കൂടുതൽ 3.83 ആണ്. ഇവയിൽ ഏതെങ്കിലും അംഗീകരിക്കപ്പെട്ടാൽ, എട്ടാം ശമ്പള കമ്മീഷന്റെ കീഴിലുള്ള അടിസ്ഥാന ശമ്പളം നിലവിലെ അടിസ്ഥാന ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ 92% വർദ്ധിച്ച് പ്രതിമാസം 34,560 രൂപയിൽ നിന്ന് 68,940 രൂപയായി ഉയരും.

ഡിഎ വർദ്ധനവ്

എട്ടാം ശമ്പള കമ്മീഷൻ പൂർണ്ണമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് ഉണ്ടായേക്കും. മൂന്ന് ശതമാനം കൂട്ടാനാണ് സാധ്യത. തൊഴിൽ മന്ത്രാലയം പുറത്തുവിട്ട 2026 ജൂൺ മാസത്തിലെ വ്യവസായ തൊഴിലാളികൾക്കായുള്ള ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ജൂലൈ മുതലുള്ള ഡി.എ വർദ്ധനവ് കണക്കാക്കുന്നത്. ഇതോടെ നിലവിലുള്ള 60 ശതമാനം ഡി.എ 63 ശതമാനമായി ഉയർന്നേക്കും. സിപിഐ-ഐഡബ്ല്യുവിന്റെ 12 മാസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഡിഎ കണക്കാക്കുന്നത്. സർക്കാരിന്റെ വിജ്ഞാപനത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനും ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

English Summary:

8th Pay Commission is currently working on recommendations for revising the salaries, allowances and other benefits of central government employees and pensioners, with its report expected by May 2027.  A key factor will be the fitment factor, which will determine the extent of the increase in basic pay, while the revised minimum salary and changes in allowances will also depend on the Commission’s recommendations.

Loading...
Unable to load recommendations.
Follow Us
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്