300 മിനിറ്റ് സൗജന്യ കോളുകൾ, 3 ജിബി ഡാറ്റ; 365 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎൽ വാർഷിക ഓഫർ | bsnl 365 days validity plan, 36gb data and free call, check the details in malayalam Malayalam news - Malayalam Tv9

BSNL Offer: 300 മിനിറ്റ് സൗജന്യ കോളുകൾ, 3 ജിബി ഡാറ്റ; 365 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎൽ വാർഷിക ഓഫർ

Published: 

27 Sep 2024 | 05:33 PM

BSNL Validity Plan: 36 ജിബി ഡാറ്റയ്ക്ക് 12 മാസം വാലിഡിറ്റിയാണുള്ളത്. എന്നാൽ പ്രതിദിന ഡാറ്റ ഈ പ്ലാനിൽ ലഭിക്കില്ല. അതുകൊണ്ടു തന്നെ ഡാറ്റാ അധിഷ്ടിത ആവശ്യങ്ങൾക്ക് ഈ പ്ലാൻ അനുയോജ്യമായിരിക്കില്ല. എല്ലാ മാസവും 300 മിനിറ്റ് സൗജന്യ കോളുകൾ ഈ പ്ലാനിൽ ലഭിക്കുന്നതാണ്.

1 / 5
മുൻനിര ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയതോടെയാണ് മൊബൈൽ ഫോൺ ഉപഭോക്താക്കൾ ചെലവ് കുറഞ്ഞ പ്ലാനുകൾ തേടിപോകുന്നത്. സ്വകാര്യ കമ്പനികളുടെയെല്ലാം താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ ഭൂരിഭാഗം പേരും ബിഎസ്എഎൻഎലിലേക്ക് തിരിഞ്ഞിരുന്നു. (Image Credits: Gettyimages)

2 / 5
താരതമ്യേന എല്ലാ പ്ലാനുകളും സ്വകാര്യ കമ്പനികളേക്കാൾ വളരെ കുറഞ്ഞ നിരക്കുകളിലാണ് ബിഎസ്എൻഎൽ നൽകുന്നത്. മറ്റൊരു ലാഭകരമായ ഒരു പ്ലാനുമായാണ് ബിഎസ്എൻഎൽ ഇവിടെ എത്തുന്നത്. 365 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നത്. സൗജന്യ കോളുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇതിനൊപ്പമുണ്ട്. പ്രതിമാസ ഡാറ്റയായി 3 ജിബിയും ആകെ 36 ജിബി ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കും. (Image Credits: Gettyimages)

3 / 5
36 ജിബി ഡാറ്റയ്ക്ക് 12 മാസം വാലിഡിറ്റിയാണുള്ളത്. എന്നാൽ പ്രതിദിന ഡാറ്റ ഈ പ്ലാനിൽ ലഭിക്കില്ല. അതുകൊണ്ടു തന്നെ ഡാറ്റാ അധിഷ്ടിത ആവശ്യങ്ങൾക്ക് ഈ പ്ലാൻ അനുയോജ്യമായിരിക്കില്ല. എല്ലാ മാസവും 300 മിനിറ്റ് സൗജന്യ കോളുകൾ ഈ പ്ലാനിൽ ലഭിക്കുന്നതാണ്. ഒപ്പം മാസം തോറും 30 എസ്എംഎസ് സൗജന്യമായി അയക്കാം. (Image Credits: Gettyimages)

4 / 5
എന്നാൽ ഈ സൗജന്യങ്ങൾ കഴിഞ്ഞാൽ സേവങ്ങൾക്ക് നിശ്ചിത നിരക്കുകൾ നൽകേണ്ടിവരുകയും ചെയ്യും. ലോക്കൽ വോയ്‌സ് കോളിന് മിനിറ്റിന് 1 രൂപയും എസ്ടിഡി കോളുകൾക്ക് 1.3 രൂപയും ഇടാക്കും. ലോക്കൽ/എസ്ടിഡി വീഡിയോ കോളുകൾക്ക് മിനിറ്റിന് 2 രൂപയാണ് ചാർജ്. ലോക്കൽ എസ്എംഎസിന് 80 പൈസയും നാഷണൽ എസ്എംഎസിന് 1.20 രൂപയും ഇന്റർനാഷണൽ എസ്എംഎസിന് 6 രൂപയുമാണ് നൽകേണ്ടത്. (Image Credits: Gettyimages)

5 / 5
 ഒരു എംബിയ്ക്ക് 25 പൈസ നിരക്കിലാണ് ഡാറ്റ നൽകുന്നത്. 300 മിനിറ്റ് പരിധിയിലുണ്ടെങ്കിലും സാധാരണ രീതിയിൽ ഫോൺ കോളുകൾ ചെയ്യുന്ന ഒരാൾക്ക് അനുയോജ്യമായ പ്ലാനാണിത്. അതേസമയം ദിവസേന നിരവധി കോളുകൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗത്തിനും ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ അത്ര നല്ലതല്ല. (Image Credits: Gettyimages)

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍