AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ശമ്പളം 30.15% വർദ്ധിക്കും! എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് വൻ നേട്ടം

8th Pay Commission Salary Calculator: അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 1.92 മുതൽ 2.28 വരെയോ അല്ലെങ്കിൽ ഉയർന്ന നിരക്കിലോ (3.0 വരെ) നിശ്ചയിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ ബേസിക് പേ കണക്കാക്കുന്നത്.

8th Pay Commission: ശമ്പളം 30.15% വർദ്ധിക്കും! എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് വൻ നേട്ടം
പ്രതീകാത്മക ചിത്രംImage Credit source: anand purohit/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 27 Oct 2026 | 02:20 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇത്തവണ ശമ്പള ഘടനയിലും അലവൻസുകളിലും വൻ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ഗ്രേഡ് പേ 2400 (Grade Pay 2400) വിഭാഗത്തിൽ വരുന്ന ജീവനക്കാരുടെ ശമ്പള കണക്കുകളും ഫിറ്റ്‌മെന്റ് ഫാക്ടറും സംബന്ധിച്ച ചർച്ചകൾ സജീവമാണ്. ഈ വിഭാഗത്തിലുള്ള ജീവനക്കാരുടെ ശമ്പള വർദ്ധനവ്, ഗ്രോസ് – നെറ്റ് സാലറി കണക്കുകൾ, മറ്റ് അലവൻസുകൾ എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പരിശോധിച്ചാലോ….

ഫിറ്റ്മെന്റ് ഫാക്ടർ എത്രയായിരിക്കും?

അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 1.92 മുതൽ 2.28 വരെയോ അല്ലെങ്കിൽ ഉയർന്ന നിരക്കിലോ (3.0 വരെ) നിശ്ചയിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ ബേസിക് പേ കണക്കാക്കുന്നത്.

അതുപോലെ, പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ അതുവരെ നിലവിലുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുകയും, പുതിയ ഡിഎ പൂജ്യത്തിൽ നിന്ന് പുനരാരംഭിക്കുകയും ചെയ്യും. ഇതും അടിസ്ഥാന ശമ്പളം ഉയർത്തിയേക്കും. അടിസ്ഥാന ശമ്പളം ഉയരുന്നതോടെ വീട്ടുവാടക അലവൻസ് (HRA), ട്രാവൽ അലവൻസ് (TA) തുടങ്ങിയ മറ്റ് അലവൻസുകളിലും ആനുപാതികമായ വർദ്ധനവുണ്ടാകും.

ALSO READ: ഡിഎ ലയിപ്പിക്കുന്നതിൽ സർക്കാർ നിലപാട് എന്ത്? 8-ാം ശമ്പള കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് പറയുന്നത്…

ഗ്രേഡ് പേ 2400 വിഭാഗത്തിന് ശമ്പളം എത്ര കൂടിയേക്കും?

ഗ്രേഡ് പേ 2400 (Grade Pay 2400) എന്നത് കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസുകളിൽ ജീവനക്കാരുടെ തസ്തികയും അടിസ്ഥാന ശമ്പളവും നിശ്ചയിക്കാൻ ഉപയോഗിക്കുന്ന ഒരു ശമ്പള സ്കെയിൽ അല്ലെങ്കിൽ ലെവൽ ആണ്. 6-ാം ശമ്പള കമ്മീഷനിൽ ‘ഗ്രേഡ് പേ’ എന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. പേ ബാൻഡ് 1 എന്ന വിഭാഗത്തിൽ ₹2400 ഗ്രേഡ് പേ വരുന്ന തസ്തികകളായിരുന്നു ഇത്. 7-ാം ശമ്പള കമ്മീഷൻ വന്നപ്പോൾ ‘ഗ്രേഡ് പേ’ എന്നതിന് പകരം ‘പേ മാട്രിക്സ് ലെവൽ’ സംവിധാനം കൊണ്ടുവന്നു. ഗ്രേഡ് പേ 2400 എന്നത് ലെവൽ 4 എന്ന വിഭാഗത്തിലാണ് വരുന്നത്.

7-ാം കമ്മീഷനിലെ പേ മാട്രിക്സ് പ്രകാരം ഉയർന്ന സ്റ്റേജിലുള്ള അടിസ്ഥാന ശമ്പളമാണ് ഇവർക്കുള്ളത്. ഫിറ്റ്‌മെന്റ് ഫാക്ടർ പ്രയോഗിക്കുമ്പോൾ അടിസ്ഥാന ശമ്പളത്തിൽ 30% മുതൽ 50% വരെ വർദ്ധനവ് ഇത്തവണ ഉണ്ടായേക്കാം. റിപ്പോർട്ടുകൾ പ്രകാരം, ലെവൽ-2 / ലെവൽ-4 സ്റ്റേജ് 40 ജീവനക്കാരുടെ ഗ്രാസ് ശമ്പളത്തിൽ ഏകദേശം 30.80% വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. എൻ.പി.എസ് (NPS), സി.ജി.എച്ച്.എസ് (CGHS) തുടങ്ങിയ പെൻഷൻ-ഇൻഷുറൻസ് പിടുത്തങ്ങൾക്ക് ശേഷം ജീവനക്കാരുടെ കൈയ്യിൽ ലഭിക്കുന്ന നെറ്റ് ശമ്പളത്തിലും കാര്യമായ വർദ്ധനവ് ഉണ്ടാകും.

English Summary:

The 8th Central Pay Commission is expected to bring changes to the salaries of Central Government employees. Salary calculation for employees in Pay Level 4, Stage 40, equivalent to the former Grade Pay of Rs 2,400.

Follow Us