AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: സ്വർണവില ഇന്നും കുതിപ്പിൽ; പലിശപ്പേടിയിൽ പൊന്ന്

Kerala Gold Rate Today: രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും ക്രൂഡ്ഓയിൽ വിലയും സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനം ഇന്നാണ്. ഇതും വിലയിൽ നിർണായകമാകും. പലിശ നിരക്ക് കൂട്ടാനിടയില്ലെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം.

Kerala Gold Rate: സ്വർണവില ഇന്നും കുതിപ്പിൽ; പലിശപ്പേടിയിൽ പൊന്ന്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 28 Oct 2026 | 09:44 AM

ദീപാവലി, വിവാഹസീസൺ, ഫെഡ് യോഗം…. തുടങ്ങി സ്വർണവിലയിൽ നിർണായകമായ സാഹചര്യമാണ് നിലവിലുള്ളത്. വിവാഹാവശ്യങ്ങൾക്കോ മറ്റോ ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സാധാരണക്കാരെ ആശങ്കയിലാഴ്ത്തി സ്വർണവില വീണ്ടും കുതിച്ചിരിക്കുകയാണ്. ഇന്ന് പവനും ഗ്രാമിനും എത്ര രൂപ നൽകണമെന്ന് പരിശോധിക്കാം…

ഇന്നത്തെ സ്വർണവില

ഇന്നലെ പവന് 1,05,080 രൂപ നിരക്കിലായിരുന്നു വ്യാപാരം.  എന്നാൽ ഇന്ന് വില വീണ്ടും കൂടി. 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,560 രൂപയായി ഉയർന്നു. ഗ്രാമിന് 13,195 രൂപയാണ് നൽകേണ്ടത്. ഇതിനോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം വന്നേക്കും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലയിൽ മാറ്റം വന്നേക്കാം. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണവില കുതിക്കുന്നത് ആഭരണം എന്ന നിലയിൽ വാങ്ങുന്നവർക്ക് നിരാശയാണെങ്കിലും നിക്ഷേപമായി കണ്ടവർക്കും സ്വർണം വിറ്റോ പണയം വച്ചോ അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ ശ്രമിക്കുന്നവർക്കും പ്രതീക്ഷയാണ്.

സ്വർണവിലയിൽ ഇനിയെന്ത്?

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും ക്രൂഡ്ഓയിൽ വിലയും സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനം ഇന്നാണ്. ഇതും വിലയിൽ നിർണായകമാകും. പലിശ നിരക്ക് കൂട്ടാനിടയില്ലെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം. അതേസമയം, ഈ മാസം പലിശനിരക്ക് 0.25 ശതമാനവും ഡിസംബറോടെ 0.50 ശതമാനവും വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ALSO READ: ആഭരണമോഹികള്‍ക്ക് കടുത്ത സമ്മര്‍ദം! ഒക്ടോബര്‍ 27-ലെ സ്വര്‍ണവിലയിതാ

അടിസ്ഥാന പലിശ നിരക്കും സ്വർണവിലയും തമ്മിൽ വളരെ ശക്തമായ ഒരു വിപരീത ബന്ധമാണ് നിലനിൽക്കുന്നത്. പലിശ നിരക്ക് കൂടുമ്പോൾ സ്വർണവില കുറയുകയും പലിശ നിരക്ക് കുറയുമ്പോൾ സ്വർണവില കൂടുകയും ചെയ്യുന്നു. പലിശ നിരക്ക് കൂടാതെ സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ചില ഘടകങ്ങളാണ് പണപ്പെരുപ്പവും ഡോളറിന്റെ മൂല്യവുമെല്ലാം.

പണപ്പെരുപ്പം കൂടുമ്പോൾ രൂപയുടെയോ ഡോളറിന്റെയോ മൂല്യം ഇടിയും. എന്നാൽ സ്വർണം ഇതിനെ പ്രതിരോധിക്കുന്ന ഒന്നായതുകൊണ്ട് വില വർദ്ധിക്കുകയാണ് ചെയ്യുന്നത്. അതുപോലെ രാജ്യാന്തര വിപണിയിൽ സ്വർണവില നിശ്ചയിക്കുന്നത് ഡോളറിലാണ്. ഡോളർ ദുർബലമാകുമ്പോൾ സ്വർണവില കൂടുകയും ഡോളർ കരുത്താർജ്ജിക്കുമ്പോൾ സ്വർണവില കുറയുകയും ചെയ്യുന്നു.

ഒക്ടോബർ മാസത്തിലെ സ്വർണവില

ഒക്ടോബർ 1: 109440

ഒക്ടോബർ 2: 110200

ഒക്ടോബർ 3: 109400

ഒക്ടോബർ 4: 109400

ഒക്ടോബർ 5: 109400

ഒക്ടോബർ 6: 1,09,280 (രാവിലെ)

ഒക്ടോബർ 6: 110160 (വൈകുന്നേരം)

ഒക്ടോബർ 7: 109680

ഒക്ടോബർ 8: 109680

ഒക്ടോബർ 9: 1,10,520

ഒക്ടോബർ 10: 1,11,040

ഒക്ടോബർ 11: 1,11,040

ഒക്ടോബർ 12: 110720 (രാവിലെ)

ഒക്ടോബർ 12: 1,09,760 (വൈകുന്നേരം)

ഒക്ടോബർ 13: 1,09,480

ഒക്ടോബർ 14: 108720

ഒക്ടോബർ 15: 1,08,120

ഒക്ടോബർ 16: 1,08,120

ഒക്ടോബർ 17: 1,08,280

ഒക്ടോബർ 18: 1,08,280

ഒക്ടോബർ 19: 1,08,560

ഒക്ടോബർ 20: 1,07,920

ഒക്ടോബർ 20: 1,07,120

ഒക്ടോബർ 21: 1,07,120

ഒക്ടോബർ 22: 1,05,880

ഒക്ടോബർ 23: 1,04,480

ഒക്ടോബർ 24: 104560

ഒക്ടോബർ 25: 104560

ഒക്ടോബർ 26: 1,04,680

ഒക്ടോബർ 27: 1,05,080

ഒക്ടോബർ 28: 1,05,560

Follow Us