Post Office RD Scheme: 100 രൂപ മുടക്കിയാൽ ലക്ഷങ്ങൾ സമ്പാദിക്കാം? പെട്ടെന്ന് ചേർന്നോളൂ…
Post Office Recurring Deposit Scheme: ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പദ്ധതിയില്‍ അക്കൗണ്ട് തുറക്കാം. വ്യക്തിഗതമായോ ജോയിന്റായോ ഒന്നിലധികം അക്കൗണ്ടുകൾ ആരംഭിക്കാന്‍ സാധിക്കും. മൈനര്‍ കുട്ടികളുടെ പേരിലും രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും.
സാമ്പത്തിക സുരക്ഷിതത്വം ഇന്ന് വളരെയധികം അനിവാര്യമായ ഒന്നാണ്. ഇന്ന് അതിന് സഹായിക്കുന്ന നിരവധി നിക്ഷേപപദ്ധതികൾ ഉണ്ട്. ഏതൊരു സാധാരണക്കാരനും സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കുന്ന മികച്ചൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ്. സാധാരണക്കാർക്ക് ചെറിയ തുകകൾ മാസംതോറും മാറ്റിവെച്ച് വലിയൊരു തുക സമ്പാദിക്കാൻ ഈ പദ്ധതി സഹായിക്കും. വെറും നൂറ് രൂപ കൊണ്ട് എങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പരിശോധിച്ചാലോ….
പോസ്റ്റ് ഓഫീസ് ആർഡി സ്കീം
ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പദ്ധതിയില്‍ അക്കൗണ്ട് തുറക്കാം. വ്യക്തിഗതമായോ ജോയിന്റായോ ഒന്നിലധികം അക്കൗണ്ടുകൾ ആരംഭിക്കാന്‍ സാധിക്കും. മൈനര്‍ കുട്ടികളുടെ പേരിലും രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും.
നിലവില്‍ പോസ്റ്റ് ഓഫീസ് ആർഡിക്ക് 6.7 ശതമാനമാണ് പലിശ നിരക്ക്. അക്കൗണ്ട് ആരംഭിച്ച് നിശ്ചിത കാലയളവിനു ശേഷം ചില അടിയന്തര സാഹചര്യങ്ങളില്‍ അക്കൗണ്ട്അ വസാനിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ ആര്‍ഡി നിക്ഷേപത്തില്‍ നിന്നും വായ്പ എടുക്കാന്‍ സാധിക്കും. അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍, ആകെ നിക്ഷേപ തുകയുടെ 50 ശതമാനം വരെ വായ്പയായി ലഭിക്കും.
ALSO READ: സ്ത്രീകൾക്ക് മാസം 1,500 രൂപ ധനസഹായം; അപേക്ഷിക്കാൻ വേണ്ട രേഖകൾ അറിയാം
20 ലക്ഷം സമ്പാദിക്കുന്നത് എങ്ങനെ?
പോസ്റ്റ് ഓഫീസ് ആർഡി സ്കീം വഴി പത്ത് വർഷം കൊണ്ട് ഇരുപത് രൂപ സമ്പാദിക്കാൻ സാധിക്കും. ഇതിന് ആദ്യം നിങ്ങള്‍ ദിവസേന 400 രൂപ വീതം മാറ്റിവെക്കണം. ഇത്തരത്തിൽ, ഒരു മാസം ആകെ 12,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. പ്രതിമാസം 12,000 രൂപ വെച്ച് 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ സഹിതം ഏകദേശം 8,56,388 രൂപ കയ്യിലെത്തും.
ഈ അക്കൗണ്ട് കാലാവധി വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ മൊത്തം നിക്ഷേപം 14.40 ലക്ഷം രൂപയാകും. 10 വര്‍ഷം തികയുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 6 ലക്ഷത്തിലധികം രൂപ ലഭിക്കും. അങ്ങനെ കൃത്യം 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 20,50,248 രൂപ നിങ്ങളുടെ സമ്പാദ്യമായി മാറുന്നതാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം
ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായ രീതിയിൽ പോസ്റ്റ് ഓഫീസ് നൽകുന്ന ഒരു മറ്റൊരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം. ഒറ്റത്തവണയായി നിക്ഷേപം നടത്തി ഉയർന്ന പലിശ വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ നാല് കാലാവധികളിൽ നിക്ഷേപം നടത്താം. 1000 രൂപ മുതൽ നിക്ഷേപം തുടങ്ങാം. 100-ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
English Summary:
The Post Office Recurring Deposit Scheme is a savings plan designed to help people build a substantial fund through regular monthly investments. The initial investment period is five years, which can be extended for another five years, making it a 10-year savings option.