AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: അനിയാ നില്‍…പൊന്ന് വാങ്ങാനിറങ്ങല്ലേ; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on September 9 Wednesday: സെപ്റ്റംബര്‍ എട്ടിന് 880 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തില്‍ സംഭവിച്ചത്. ഇതോടെ വില 1,13,920 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 110 രൂ കൂടി 14,240 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,400 ഡോളറിനടുത്തേക്ക് കുതിച്ചാണ് ഈ വില വര്‍ധനവിന് കാരണമായത്. 4,374 ഡോളറിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം.

Kerala Gold Rate: അനിയാ നില്‍…പൊന്ന് വാങ്ങാനിറങ്ങല്ലേ; ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 09 Sep 2026 | 07:35 AM

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും തിരിച്ചുകയറുകയാണ്. ആശ്വാസമെല്ലാം അവസാനിച്ചു ഇനി അണ്ണന്റെ കളി നിങ്ങള്‍ കാണാന്‍ പോകുന്നതേ ഉള്ളൂവെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന ഓരോ മാറ്റവും കേരളത്തിലും പ്രതിഫലിക്കുന്നു. വൈകാതെ സ്വര്‍ണവില ഒന്നരലക്ഷം രൂപ കടക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

സെപ്റ്റംബര്‍ എട്ടിന് 880 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തില്‍ സംഭവിച്ചത്. ഇതോടെ വില 1,13,920 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 110 രൂ കൂടി 14,240 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,400 ഡോളറിനടുത്തേക്ക് കുതിച്ചാണ് ഈ വില വര്‍ധനവിന് കാരണമായത്. 4,374 ഡോളറിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷകള്‍. ഇത് സ്വര്‍ണവിലയെ താഴോട്ടിറക്കുന്നതിന് സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണപ്പെരുപ്പം കുറയുകയാണെങ്കില്‍ ഫെഡ് റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയില്ല. പണപ്പെരുപ്പം വര്‍ധിക്കുന്നത് പലിശഭാരം ഉയര്‍ത്തിയേക്കും.

Also Read: Kerala Gold Rate: വില കുറഞ്ഞില്ല! സ്വർണം വീണ്ടും മേലേക്ക്… ഇന്നത്തെ നിരക്ക്

പലിശ നിരക്ക് ഉയരുന്നത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് വര്‍ധിക്കാന്‍ സഹായിക്കും. മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും ഇതുവഴി ഉയരുന്നതാണ്. ബോണ്ട്, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കുമ്പോള്‍ സാധാരണയായി നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള ആസ്തികള്‍ ഉപേക്ഷിക്കും, ഇതാണ് രീതി. ഇത് സ്വര്‍ണത്തിന്റെ വില കുറയുന്നതിന് സഹായിക്കുന്നതാണ്.

ഇതിന് പുറമെ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും സ്വര്‍ണത്തിന് തിരിച്ചടിയാണ്. സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം ഉയരുന്നത് സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കും. ഇത് ചിലപ്പോള്‍ ഡിമാന്‍ഡിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഡിമാന്‍ഡ് കുറയുമ്പോള്‍ വില താഴുന്നതാണ് രീതി. ഇതുമാത്രമല്ല, വിവാഹസീസണ്‍ വന്നെത്തുന്നതും സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണമാണ്.

English Summary

Kerala gold prices remained at around 14,240 per gram for 22-carat gold on September 9, 2026. One pavan or 8 grams costs around ₹1,13,920 before additional jewellery charges.

Follow Us