Kerala Gold Rate: പൊന്നിന് ഇനി ബ്രേക്കില്ല, വീണ്ടും കുതിപ്പ്; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on August 22 Saturday: ഓഗസ്റ്റ് 21ന് രണ്ട് തവണയാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചത്. രാവിലെ പവന് 880 രൂപയും ഉച്ചയ്ക്ക് ശേഷം 800 രൂപയുമാണ് വില ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,18,480 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെയും നിരക്ക് മാറിയത്.

Kerala Gold Rate: പൊന്നിന് ഇനി ബ്രേക്കില്ല, വീണ്ടും കുതിപ്പ്; ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Updated On: 

22 Aug 2026 | 09:47 AM

സ്വര്‍ണവിലയില്‍ ഗംഭീര വര്‍ധനവ്, ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ഇനിയും കാത്തിരിക്കാം. 1,18,480 രൂപയില്‍ നിന്ന് 1,19,600 രൂപയിലേക്കാണ് വില ഉയര്‍ന്നിരിക്കുന്നത്. ഒറ്റ ദിവസംകൊണ്ട് 1,120 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപ കൂടി, ഇന്ന് 14,950 രൂപയും വിലയുണ്ട്. കഴിഞ്ഞ ദിവസം 14,810 രൂപയായിരുന്നു വില.

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില. സ്വര്‍ണനിരക്കില്‍ അപ്രതീക്ഷിതമായ വര്‍ധനവാണ് ഓരോ ദിവസവും സംഭവിക്കുന്നത്. ആഭരണങ്ങള്‍ വാങ്ങാനായി കാത്തിരിക്കുന്നവര്‍, ഇനിയും ഏറെനാള്‍ കാത്തിരിപ്പ് തുടരേണ്ടി വന്നേക്കാം. ഓണക്കാലത്തെങ്കിലും ഒരുതരി പൊന്ന് വാങ്ങാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് വിലക്കയറ്റം തിരിച്ചടി സമ്മാനിക്കുന്നത്. വൈകാതെ അടുത്ത ചരിത്രനിരക്കുകളും സ്വര്‍ണം കീഴടക്കിയേക്കാം.

ഓഗസ്റ്റ് 21ന് രണ്ട് തവണയാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചത്. രാവിലെ പവന് 880 രൂപയും ഉച്ചയ്ക്ക് ശേഷം 800 രൂപയുമാണ് വില ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,18,480 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെയും നിരക്ക് മാറിയത്. വെറും രണ്ട് ദിവസത്തിനിടെ 4,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇത് വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.

യുഎസ് കടപത്രങ്ങളില്‍ നിന്നുള്ള നേട്ടവും ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതുമാണ് നിലവില്‍ സ്വര്‍ണവില ഉയരുന്നതിന് വഴിയൊരുക്കുന്നത്. ഈ വര്‍ഷം അവസാനം വരെ സ്വര്‍ണം രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,500 ഡോളറിന് താഴെ തുടര്‍ന്നേക്കുമെന്ന പ്രവചനങ്ങളെല്ലാം ഇതോടെ കാറ്റില്‍ പറന്നു. നിലവില്‍ 4,607 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് വില. വൈകാതെ സ്വര്‍ണം 5,000 ഡോളറിലേക്ക് എത്തുിമെന്ന് പ്രശസ്ത സാമ്പത്തിക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നു.

Also Read: Kerala Gold Rate: സ്വർണം ഇനി സ്വപ്നം! 1.17 കടന്നു, റെക്കോർഡ് വിലയിൽ പൊന്ന്

വില ഇനിയും കൂടിയേക്കാം

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് നേരത്തെ സ്വര്‍ണവില കുറയുന്നതിന് വഴിയൊരുക്കിയിരുന്നത്. എന്നാല്‍ നിലവില്‍ അത്തരമൊരു തീരുമാനം ബാങ്കെടുക്കാന്‍ സാധ്യതയില്ല. യുഎസ് നേരിടുന്ന സാമ്പത്തിക സമ്മര്‍ദം കാരണം പലിശ നിരക്ക് വേഗത്തില്‍ ഉയര്‍ത്താന്‍ സാധ്യതയില്ലെന്നാണ് മോര്‍ഗന്റെ വിലയിരുത്തല്‍. അതിനാല്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കെത്തും, ഇത് വില വീണ്ടും ഉയരുന്നതിന് വഴിയൊരുക്കുന്നതാണ്.

ലൈറ്റ് വെയ്റ്റില്‍ പിടിക്കാം

സ്വര്‍ണവില കൂടാന്‍ തുടങ്ങിയതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നു. കേരളത്തിലെ ജ്വല്ലറികളെല്ലാം തന്നെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി ഇപ്പോള്‍ പ്രത്യേക എക്‌സ്‌പോകളും സംഘടിപ്പിക്കുന്നുണ്ട്. കൂടിയ വില കൊടുത്ത് സ്വര്‍ണം വാങ്ങിക്കുന്നതിന് പകരം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആഭരണം തൂക്കം കുറച്ചെടുക്കാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. വിവാഹങ്ങളിലും ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ ട്രെന്‍ഡായി മാറി. 1,2,3…അങ്ങനെ എത്ര പവനിലും വിവാഹസെറ്റുകള്‍ കിട്ടും. 1 ലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെ വ്യത്യസ്ത പാക്കേജുകളില്‍ വിവാഹസെറ്റുകള്‍ നിര്‍മിച്ചുകൊടുക്കുന്നതാണ് നിലവില്‍ ജ്വല്ലറികളുടെ രീതി.

English Summary

Kerala gold prices have increased again on August 22. The latest rates have changed the price of one pavan of gold. Check today’s Kerala gold price and the current rate for 22-carat gold.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ