Kerala Gold Rate: ഉയരെ ഉയരെ…ഓണം കഴിഞ്ഞാലും വിലകുറയില്ല; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on August 27 Friday: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 74,840 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9,355 ഉം വിലയുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് 62 ശതമാനത്തിന്റെ വില വര്‍ധനവാണ് സംഭവിച്ചത്. വെറും 74,780ല്‍ നിന്ന് 1,20,000 ത്തിന് മുകളിലേക്ക് സ്വര്‍ണവില ഉയര്‍ന്നു. ആഭ്യന്തര വിപണിയിലെ ഇറക്കുമതി തീരുവയും രൂപയുടെ മൂല്യത്തകര്‍ച്ചയുമെല്ലാം സ്വര്‍ണവിലയെ ഉയരാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

Kerala Gold Rate: ഉയരെ ഉയരെ...ഓണം കഴിഞ്ഞാലും വിലകുറയില്ല; ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Published: 

27 Aug 2026 | 07:30 AM

സ്വര്‍ണവില ഉയര്‍ന്നു എന്ന വാര്‍ത്ത കേട്ടാണ് ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും മലയാളികള്‍ തങ്ങളുടെ ദിവസം ആരംഭിക്കുന്നത്. കഴിഞ്ഞ ഏറെനാളുകളായി സ്വര്‍ണവില വര്‍ധിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് മാസത്തില്‍ മാത്രം സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് സംഭവിച്ചത്. സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് വരുംദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 74,840 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9,355 ഉം വിലയുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് 62 ശതമാനത്തിന്റെ വില വര്‍ധനവാണ് സംഭവിച്ചത്. വെറും 74,780ല്‍ നിന്ന് 1,20,000 ത്തിന് മുകളിലേക്ക് സ്വര്‍ണവില ഉയര്‍ന്നു. ആഭ്യന്തര വിപണിയിലെ ഇറക്കുമതി തീരുവയും രൂപയുടെ മൂല്യത്തകര്‍ച്ചയുമെല്ലാം സ്വര്‍ണവിലയെ ഉയരാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി തീരുവ ഒഴിവാക്കുകയാണെങ്കില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് ഏകദേശം 3,000 രൂപയെങ്കിലും വില കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധം തീര്‍ത്ത സാമ്പത്തിക അനിശ്ചിതത്വം സ്വര്‍ണവിലയെ സാരമായി തന്നെ ബാധിച്ചിരുന്നു. യുദ്ധം മൂര്‍ച്ഛിച്ചതോടെ സ്വര്‍ണത്തെ ആളുകള്‍ സുരക്ഷിത നിക്ഷേപമായി പരിഗണിച്ച് തുടങ്ങി. എന്നാല്‍ ഡിമാന്‍ഡ് ഉയരുന്നതിനോടൊപ്പം ലഭ്യത കുറഞ്ഞത് വിലക്കയറ്റത്തിന് ആക്കംക്കൂട്ടി. ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് പകരം ഇടിഎഫുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവയോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ പ്രിയം. ഇവയ്ക്ക് സ്വര്‍ണാഭരണങ്ങളെ പോലെ പണികൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ വേണ്ടെന്നത് മാത്രമല്ല, സൂക്ഷിക്കാനും ചെലവില്ല.

ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവിലകള്‍

  • ഓഗസ്റ്റ് 1- 1,05,760
  • ഓഗസ്റ്റ് 2- 1,05,760
  • ഓഗസ്റ്റ് 3- 1,05,760
  • ഓഗസ്റ്റ് 4- 1,05,600
  • ഓഗസ്റ്റ് 5- രാവിലെ 1,06,880, വൈകിട്ട് 1,07,680
  • ഓഗസ്റ്റ് 6- 1,09,800
  • ഓഗസ്റ്റ് 7- 1,09,920
  • ഓഗസ്റ്റ് 8- 1,11,720
  • ഓഗസ്റ്റ് 9- 111720
  • ഓഗസ്റ്റ് 10- 111440
  • ഓഗസ്റ്റ് 11- 1,13,760 രാവിലെ, 1,12,800 വൈകുന്നേരം
  • ഓഗസ്റ്റ് 12- 1,13,560
  • ഓഗസ്റ്റ് 13- 1,13,760 രാവിലെ 1,12,640 വൈകുന്നേരം
  • ഓഗസ്റ്റ് 14- 1,12,120
  • ഓഗസ്റ്റ് 15- 1,13,760
  • ഓഗസ്റ്റ് 16- 1,13,760
  • ഓഗസ്റ്റ് 17- 1,14,320

Also Read: Kerala Gold Rate: പൊന്നോണ ദിനത്തിൽ സ്വർണം പണി തരുമോ? ഇന്നത്തെ നിരക്ക്

  • ഓഗസ്റ്റ് 18- 1,13,640
  • ഓഗസ്റ്റ് 19- 1,16800
  • ഓഗസ്റ്റ് 20- 1,16,800
  • ഓഗസ്റ്റ് 21- 1,17,680 രാവിലെ 1,18,480 വൈകുന്നേരം
  • ഓഗസ്റ്റ് 22- 1,19,600
  • ഓഗസ്റ്റ് 23- 1,19, 600
  • ഓഗസ്റ്റ് 24- 1,20,240
  • ഓഗസ്റ്റ് 25- 1,20,080
  • ഓഗസ്റ്റ് 26- 1,20,080

സ്വര്‍ണവില നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം

അന്താരാഷ്ട്ര സ്വര്‍ണവില– ആഗോള വിപണിയിലെ സ്വര്‍ണവില കേരളത്തിലെ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുമ്പോള്‍ കേരളത്തിലെ സ്വര്‍ണവിലയും മാറും.
യുഎസ് ഡോളറിന്റെ മൂല്യം– സ്വര്‍ണത്തിന്റെ വ്യാപാരം പ്രധാനമായും നടക്കുന്നത് യുഎസ് ഡോളറിലാണ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
പലിശനിരക്ക്– യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴും സ്വര്‍ണവില കൂടുകയും കുറയുകയും ചെയ്യുന്നതാണ്.

English Summary

Kerala gold rates on August 27, the Third Onam and Avittam day, have recorded another rise. Check the latest price of one sovereign or 8 grams of gold in Kerala.

Loading...
Unable to load recommendations.
Follow Us
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി