Kerala Gold Rate: മാറിമറിഞ്ഞ് സ്വർണം, വില താഴേക്ക്; ഒരു ഗ്രാം പോലും സ്വപ്നമോ?

Kerala Gold Rate Today: അന്താരാഷ്ട്ര വിപണിയിൽ ചരിത്രത്തിലാദ്യമായി സ്വർണവില 5000 ഡോളർ കടന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 5090 ഡോളര്‍ ആയി രേഖപ്പെടുത്തി.

Kerala Gold Rate: മാറിമറിഞ്ഞ് സ്വർണം, വില താഴേക്ക്; ഒരു ഗ്രാം പോലും സ്വപ്നമോ?

പ്രതീകാത്മ ചിത്രം

Published: 

26 Jan 2026 | 02:59 PM

സംസ്ഥാനത്ത് മാറിമറിഞ്ഞ് സ്വർണവില. റെക്കോർഡുകൾ തകർത്ത് മണിക്കൂറുകൾക്കകം സ്വർണവില വീണ്ടും താഴേക്ക്. ഉച്ചയ്ക്ക് ശേഷം വിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വലിയ പ്രതീക്ഷ നൽകേണ്ട എന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ഇന്ന് രാവിലെ പവന് 1,19,320 രൂപയായിരുന്നു വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. എന്നാൽ ഉച്ചയ്ക്ക് ശേഷം വില 1,18,000 ലേക്ക് താഴ്ന്നു.

അന്താരാഷ്ട്ര വിപണിയിൽ ചരിത്രത്തിലാദ്യമായി സ്വർണവില 5000 ഡോളർ കടന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 5090 ഡോളര്‍ ആയി രേഖപ്പെടുത്തി. യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനകളും ഗ്രീൻലാൻഡിനെ ചൊല്ലി അമേരിക്കയും നാറ്റോയും തമ്മിലുണ്ടായ പുതിയ സംഘർഷങ്ങളുമെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ALSO READ: പൊന്ന് കൈവിട്ടു…സ്വര്‍ണവില ഇന്നും റെക്കോഡ് ഉയരത്തില്‍; വെള്ളിക്കും ഡിമാന്‍ഡ്‌

സ്വർണവില ഇനിയും റെക്കോർഡ് ഉയരത്തിൽ കുതിക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കിൽ സ്വർണം വൈകാതെ 7,040 ഡോളർ എന്ന റെക്കോഡിലേക്ക് കുതിക്കുമെന്ന് സാമ്കോ സെക്യൂരിറ്റീസിന്റെ മാർക്കറ്റ് റിസർച്ച് മേധാവി അപൂർവ ഷേത്ത് പറഞ്ഞു. ഇത്തരത്തിൽ സ്വർണ വില 7040 ഡോളർ തൊടുകയാണെങ്കിൽ സ്വർണം പവന് ‌മാത്രം 1.65 ലക്ഷമാകും വില.

 

ഇന്നത്തെ സ്വർണവില

 

രാവിലെ രേഖപ്പെടുത്തിയ വിലയേക്കാള്‍ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഉച്ചയ്ക്ക് കുറഞ്ഞത്.  നിലവിൽ സ്വര്‍ണം പവന് 118760 രൂപയാണ് വില. വിപണി വില 118760 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു പവന് ഏകദേശം 128000 രൂപ നൽകേണ്ടി വരും. ഗ്രാമിന് 14,845 രൂപയാണ് നൽകേണ്ടത്.  18 കാരറ്റ് സ്വര്‍ണം പവന്‍ വില 97560 രൂപയും 14 കാരറ്റ് സ്വര്‍ണം പവന്‍ വില 75960 രൂപയുമാണ്.

ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
അടുക്കളയിൽ നിന്ന് പാറ്റയെ ഓടിക്കാം; ചില പൊടിക്കൈകൾ
മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
Kadannappally Ramachandran | കണ്ണൂരിൽ പ്രസംഗവേദിയിൽ കുഴഞ്ഞു വീണ് മന്ത്രി
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ