Union Budget 2026: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബജറ്റില്‍ നേട്ടം; വാഗ്ദാനങ്ങളില്ല, ഇവയുണ്ടായേക്കും
How Budget 2026 Will Help Students: വിദ്യാര്‍ഥികളുടെ വിജയത്തിന് പിന്നില്‍ മികവുറ്റ അധ്യാപകരുടെ സാന്നിധ്യമുണ്ട്. യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യത കുട്ടികള്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം അറിവ് ലഭിക്കുന്നതിന് സഹായിക്കുന്നു.
വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് എല്ലാ മേഖലകള്‍ക്കും ഒരു പരിഗണന നല്‍കുന്നതായിരിക്കുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ബജറ്റിന് വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ ബജറ്റില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നത് വെറും പദ്ധതികളോ വലിയ പ്രസംഗങ്ങളോ മാത്രമല്ല, അവരുടെ പഠനത്തെ അനുകൂലിക്കുന്ന നിരവധി കാര്യങ്ങളാണ്.
വിദ്യാര്‍ഥികളുടെ വിജയത്തിന് പിന്നില്‍ മികവുറ്റ അധ്യാപകരുടെ സാന്നിധ്യമുണ്ട്. യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യത കുട്ടികള്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം അറിവ് ലഭിക്കുന്നതിന് സഹായിക്കുന്നു. സര്‍ക്കാരിന്റെ നിലവിലുള്ള ചട്ടക്കൂടുകള്‍ അധ്യാപക പരിശീലനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. എന്നിരുന്നാലും 2026ലെ ബജറ്റ് അധ്യാപക നിയമത്തിനും തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസനത്തിനുമുള്ള ചെലവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആവശ്യം.
വിദ്യാഭ്യാസത്തിലെ പൊതുനിക്ഷേപം ജിഡിപിയുടെ 6 ശതമാനം ആയി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി എങ്ങനെ പദ്ധതികള്‍ കൊണ്ടുവരുമെന്ന് കുടുംബങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. കണക്കുകള്‍ പ്രകാരം നിലവില്‍ ജിഡിപിയുടെ ഏകദേശം 4.12 ശതമാനമാണ് വിദ്യാഭ്യാസത്തിനായുള്ള മൊത്തം ചെലവ്.
Also Read: Union Budget 2026: ഐടി മുതൽ ആരോഗ്യമേഖല വരെ; വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ
ഡിജിറ്റല്‍ ലോകം അതിവേഗം വളരുന്നതിനാല്‍ തന്നെ ആ മേഖലയിലും കാര്യമായ മാറ്റം കുടുംബങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എഐ, ഇന്റര്‍നെറ്റ് എന്നിവയുമായി ഒട്ടേറെ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാങ്കേതിവിദ്യയില്‍ മുന്നേറ്റം ഉണ്ടാകുന്നതോടൊപ്പം അത് വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചേക്കാം.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ആക്സസ് വര്‍ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ സമഗ്രമായ ഒരു ഡിജിറ്റല്‍ വിദ്യാഭ്യാസ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയായിരിക്കും ഇതെന്ന് 2026 ലെ ബജറ്റില്‍ നിര്‍ദേശമുണ്ടാകും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, അവരുടെ ക്ലാസുകള്‍ പരിഗണിക്കാതെ, ഡിജിറ്റല്‍ പഠന വിഭവങ്ങളിലേക്ക് തുല്യ ആക്സസ് ഉണ്ടെന്നും ഈ പുതിയ വിദ്യാഭ്യാസ രീതി സുഗമമാക്കുന്നതിന് അധ്യാപകര്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയും ചെയ്‌തേക്കാം.