AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today; ഭാഗ്യദേവത കനിഞ്ഞാൽ ഇന്ന് ലഭിക്കുക ഒരു കോടി; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് വൈകിട്ട്

Kerala Lottery Fifty Fifty 110 Result Today : പ്രതിവാര ലോട്ടറിയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിൻ്റെ വില 50 രൂപയാണ്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.

Kerala Lottery Result Today; ഭാഗ്യദേവത കനിഞ്ഞാൽ ഇന്ന് ലഭിക്കുക ഒരു കോടി; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് വൈകിട്ട്
കേരള ലോട്ടറി (Image Credits - Creative Touch Imaging Ltd./NurPhoto via Getty Images)
Abdul Basith
Abdul Basith | Updated On: 11 Sep 2024 | 09:22 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഫിഫ്റ്റി-ഫിഫ്റ്റിയുടെ എഫ്എഫ്-110 ലോട്ടറി നറുക്കെടുപ്പാണ് സെപ്തംബർ 10ന് നടക്കുക. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.

പ്രതിവാര ലോട്ടറിയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ളത് ഫിഫ്റ്റി-ഫിഫ്റ്റിക്കാണ്. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റിയുടെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം. ഒരു കോടി രൂപയിൽ തുടങ്ങി 100 രൂപ വരെയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. 5000, 2000, 1000, 500, 100 എന്നിങ്ങനെയാണ് മൂന്ന് മുതൽ ഏഴ് വരെയുള്ള സമ്മാനത്തുക.

Also Read : Kerala Lottery Result : കേരള സ്ത്രീ ശക്തി SS-432 ഭാഗ്യക്കുറി ഫലം; 75 ലക്ഷത്തിന്റെ വിജയിയെ അറിയാം

സമ്മാനത്തുക 5,000ത്തിൽ താഴെ ആണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ചെന്നും ടിക്കറ്റ് മാറി സമ്മാനത്തുക കൈപ്പറ്റാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനക ലഭിക്കാൻ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം ഹന്നെ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

ഒരു ലക്ഷം രൂപയിൽ കൂടുതൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം.

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് പുറമെ വിൻ വിൻ, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

Follow Us