ഫോർട്ട് കൊച്ചിയെ കുറിച്ച് വിദ്വേഷ പരാമർശം; ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിങ്ങിനെതിരെ കേസെടുത്തു
. ഫോർട്ട് കൊച്ചി അമരാവതി സ്വദേശിയായ ജൂഡ് വിപിൻ സമർപ്പിച്ച പരാതിയിലാണ് കേസ് എടുത്തത്. ഫോർട്ട് കൊച്ചി പോലീസിന്റേതാണ് നടപടി. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുക രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ലഹള ഉണ്ടാക്കാൻ ശ്രമിക്കുക എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോർട്ട്......
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ഫോർട്ട് കൊച്ചിക്കെതിരെ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ ആയ അമൃത സിംഗിനെതിരെ കേസെടുത്തു. ഫോർട്ട് കൊച്ചി അമരാവതി സ്വദേശിയായ ജൂഡ് വിപിൻ സമർപ്പിച്ച പരാതിയിലാണ് കേസ് എടുത്തത്. ഫോർട്ട് കൊച്ചി പോലീസിന്റേതാണ് നടപടി. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുക രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ലഹള ഉണ്ടാക്കാൻ ശ്രമിക്കുക എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.
ഭാരതീയ ന്യായ സംഹിത (BNS) 353(2), 192 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അതേസമയം ഫോർട്ട് കൊച്ചിയിലെ ഒരു കാശി എന്ന ഒരു കഫയെ കേന്ദ്രീകരിച്ചായിരുന്നു അമൃത സിങ്ങ് വിവാദപരമായ പ്രചാരണം നടത്തിയിരുന്നത്. ഹൈന്ദവ മത വിഭാഗത്തിന്റെ പുണ്യസ്ഥലത്തിന്റെ പേരുള്ള കാശി എന്ന പേരും വെച്ച് ഈ ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നുണ്ട് എന്നും ബീഫ് വിഭവങ്ങൾ മാത്രമാണ് വിൽക്കുന്നത് എന്നുമാണ് ഇയാളുടെ ആരോപണം.
ഈ വീഡിയോ പങ്കുവെച്ചതിനുശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം കേരള സർക്കാരിനായിരിക്കും എന്നും, കാരണം ഇപ്പോൾ അതീവ ഗൗരവകരമായ ഒരു കാര്യമാണ് ഫോർട്ട് കൊച്ചിയെ കുറിച്ച് ഇവിടെ പറയുന്നത് എന്നും അദ്ദേഹം വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞിരുന്നു.കാശി എന്ന പേര് കേട്ടതുകൊണ്ടാണ് ആർട്ട് കഫേയിലേക്ക് പോയത്. പേര് കേൾക്കുമ്പോൾ മഹാദേവനുമായും ബനാറസുമായും ബന്ധപ്പെട്ട എന്തെങ്കിലും ആയിരിക്കും എന്ന് കരുതിയാണ് ചെന്നത്.
ALSO READ:‘കൊച്ചി നിറയെ മുസ്ലീങ്ങൾ, കേരളം അപകടത്തിൽ’; ദിയ കൃഷ്ണയ്ക്ക് വിമർശനം
എത്തിയപ്പോൾ താൻ ഞെട്ടിപ്പോയി….
എന്നാൽ അവിടെ എത്തിയപ്പോൾ താൻ ഞെട്ടിപ്പോയി. ഇന്ത്യയിൽ ആദ്യമായിട്ട് താൻ ഗാന്ധിജിക്കൊപ്പം ജിന്നയുടെ ചിത്രം ചുവരിൽ കണ്ടു. 50ലധികം വെള്ളി പൂശിയ ചിത്രങ്ങളാണ് ഈ ആർട്ട് കഫേയുടെ ഉടമ അവിടെ വെച്ചിരിക്കുന്നത് എന്നും തുടർന്ന് ഭക്ഷണം ഓർഡർ ചെയ്യാനായി താൻ മെനു കാർഡ് വാങ്ങി. മെനുവിൽ മുഴുവൻ ബീഫ് വിഭവങ്ങളാണ് ഉണ്ടായിരുന്നത്.പേര് കാശി എന്നാണ് ജിന്നയുടെ ഫോട്ടോകളാണ് വെച്ചിരിക്കുന്നത് പരസ്യമായി ബീഫും ഇവിടെ വില്പന നടത്തുന്നു. ഇന്ത്യയിൽ ജിന്നയ്ക്ക് എന്താണ് കാര്യം നമ്മുടെ ഭാരതത്തിൽ ജിന്നയ്ക്ക് എന്താണ് കാര്യം.
ജിന്ന ഭാരത്തോടെ എന്ത് നിങ്ങൾക്ക് അറിയാമോ. ജിന്ന ഗാന്ധിജിക്കും നെഹ്റുവിനൊപ്പം ചേർന്ന് ഭാരതത്തെ വെട്ടി മുറിക്കുകയാണ് ചെയ്തത് എന്നിങ്ങനെ നിരവധി കാര്യങ്ങളായിരുന്നു ഇയാൾ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.അതേസമയം സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പരിചരിച്ചതോടെ പ്രതികൂലിച്ച് മനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത് വീഡിയോ വ്യാപകമായതോടെ ഇരുമതവിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉളവാക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ഇടയാക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ENGLISH SUMMARY
A case has been registered against North Indian influencer Amrita Singh for making anti-Muslim remarks about Fort Kochi on social media. The case was initiated based on a complaint filed by Jude Vipin, a native of Amaravathi in Fort Kochi.