Onion Price Hike: 60 കടന്ന് സവാള വില; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’
Onion Price Hike in Kerala: സംസ്ഥാനത്ത് മാത്രമല്ല, രാജ്യമൊട്ടാകെ സവാള വില കുതിക്കുകയാണ്. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. ഡല്‍ഹി, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ മേഖലകളിലെല്ലാം സവാള വില റെക്കോർഡ് കുതിപ്പിലാണ്.

പ്രതീകാത്മക ചിത്രം
വില കുതിപ്പിൽ നട്ടംതിരിയുന്ന സാധാരണക്കാർക്ക് ഇരുട്ടടി നൽകി സവാള വില കുതിക്കുന്നു. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സവാള വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 20, 30 രൂപയ്ക്ക് വിറ്റിരുന്ന സവാള നിലവിൽ അറുപതിനോട് അടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ വിപണികളിൽ കിലോയ്ക്ക് 59 രൂപയാണ് വില. ചിലയിടങ്ങളിൽ അറുപത് രൂപയ്ക്ക് മുകളിലും ഈടാക്കുന്നുണ്ട്.
ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’
സംസ്ഥാനത്ത് മാത്രമല്ല, രാജ്യമൊട്ടാകെ സവാള വില കുതിക്കുകയാണ്. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. ഡല്‍ഹി, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ മേഖലകളിലെല്ലാം സവാള വില റെക്കോർഡ് കുതിപ്പിലാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ കിലോയ്ക്ക് 65 രൂപയും ചെന്നൈയില്‍ 58 രൂപയുമാണ് നിലവിലുള്ള നിരക്ക്.
അതേസമയം, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ മാര്‍ഗം സവാള ഉള്ളി എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ദേശീയ ശരാശരിയേക്കാൾ കൂടുതൽ വിലക്കയറ്റം അനുഭവപ്പെടുന്ന വിപണികളിൽ ലഭ്യത വർധിപ്പിക്കാനും വില നിയന്ത്രിക്കാനുമാണ് ഇത്തരമൊരു തീരുമാനം. മഹാരാഷ്ട്രയിലെ ബഫര്‍ സ്റ്റോക്കുകളില്‍ നിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ഉള്ളി എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സവാളയുമായി ‘കാന്ദ എക്‌സ്പ്രസ്’ സംസ്ഥാനങ്ങളിലേക്ക് ഓടിത്തുടങ്ങിയിട്ടിണ്ട്.
ALSO READ: പൊന്നോണ ദിനത്തിൽ സ്വർണം പണി തരുമോ? ഇന്നത്തെ നിരക്ക്
ആവശ്യത്തിന് ശേഖരമുണ്ട്
സർക്കാരിന്റെയും കർഷകരുടെയും പക്കൽ വരും മാസങ്ങളിൽ ആവശ്യമായ സവാള ശേഖരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സവാള ഉൽപ്പാദന സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞതും മൺസൂൺ വൈകിയതും കാരണം ഖരീഫ് സവാള ഉൽപ്പാദനത്തിൽ 5 മുതൽ 7 ശതമാനം വരെ കുറവുണ്ടായതാണ് വില ഉയരാൻ കാരണം. കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ അനുസരിച്ച് 2025-26 വിളവർഷത്തിൽ മൊത്തം സവാള ഉൽപ്പാദനം 30.73 ദശലക്ഷം ടണ്ണായിരിക്കും.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ സവാള വിപണിയായ ലാസൽഗാവിൽ ജൂൺ മുതൽ മൊത്തവ്യാപാര വില ഇരട്ടിയായി ഉയർന്നിട്ടുണ്ട്; ക്വിന്റലിന് 2,000 രൂപയായിരുന്നത് ഇപ്പോൾ 3,800 രൂപയായി. വിലക്കയറ്റം തടയുന്നതിനായി 2024 ഒക്ടോബറിലും കേന്ദ്ര സർക്കാർ നാസിക്കിൽ നിന്ന് സമാനമായ രീതിയിൽ കന്ദ എക്സ്പ്രസ് സർവീസ് നടത്തിയിരുന്നു.
ലാഭത്തിൽ എങ്ങനെ വാങ്ങിക്കാം?
- ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സർക്കാർ സപ്ലൈകോ വഴിയും മറ്റും ഓണച്ചന്തകളും ഫെയറുകളും സംഘടിപ്പിച്ചിട്ടുണ്ട്.
- വിപണിയെക്കാളും കുറഞ്ഞ വിലയിൽ ഇവിടെനിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്. അതിനാൽ, സപ്ലൈകോ, ഹോർട്ടികോർപ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ ഔട്ട്‌ലെറ്റുകൾ വഴി സവാള വാങ്ങുക.
- അയൽക്കാരോ ബന്ധുക്കളോ സുഹൃത്തുക്കളോ ചേർന്ന് മൊത്തവ്യാപാര മാർക്കറ്റുകളിൽ നിന്ന് സവാള വലിയ അളവിൽ വാങ്ങുന്നതും നല്ലതാണ്.
- റീട്ടെയിൽ കടകളെ അപേക്ഷിച്ച് വില കുറവായിരിക്കും. അതുപോലെ, സൂപ്പർമാർക്കറ്റുകളിലെ ഓഫറുകളും ഡിസ്കൗണ്ടുകളും പരിശോധിക്കേണ്ടതുമാണ്.
English Summary:
Onion prices have surged in Kerala, adding to the financial burden on ordinary consumers already struggling with rising prices. In several markets across the state, onions are being sold at Rs 59 per kg, while prices have crossed Rs 60 in some places.Onion prices have risen sharply across India, prompting the Central government to launch special ‘Kanda Express’ freight train services to transport onions from Nashik.