DGMA Recruitment 2026: ഡിഗ്രി ഉണ്ടോ? പ്രവൃത്തി പരിചയം ആവശ്യമില്ല; മാരിടൈം അഡ്മിനിസ്ട്രേഷനിൽ മികച്ച ശമ്പളത്തിൽ ജോലി നേടാം

DGMA Recruitment Eligibility And Salary: ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷനിൽ (DGMA) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാമെന്നതാണ് ഈ നിയമനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മാസം 75,000 രൂപ വരെ ശമ്പളം വരെ ലഭിക്കുന്ന ഒഴിവുകളുടെ പൂർണ്ണ വിവരങ്ങൾ വിശദമായി പരിശോധിക്കാം. ആകെ 30 ഒഴിവുകൾ ആണ് ഉള്ളത്. ബിരുദം യോഗ്യതയുള്ള താല്പര്യമുള്ള ഉ​ദ്യോ​ഗാർത്ഥികൾക്ക് ഈ അവസരത്തിൽ അപേക്ഷിക്കാം.

DGMA Recruitment 2026: ഡിഗ്രി ഉണ്ടോ? പ്രവൃത്തി പരിചയം ആവശ്യമില്ല; മാരിടൈം അഡ്മിനിസ്ട്രേഷനിൽ മികച്ച ശമ്പളത്തിൽ ജോലി നേടാം

പ്രതീകാത്മക ചിത്രം

Published: 

25 Oct 2026 | 10:14 AM

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് കേന്ദ്ര പൊതുമേഖലാ മേഖലയിൽ കരിയർ ആരംഭിക്കാൻ മികച്ച അവസരമാണ് വന്നെത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷനിൽ (DGMA) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാമെന്നതാണ് ഈ നിയമനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മാസം 75,000 രൂപ വരെ ശമ്പളം വരെ ലഭിക്കുന്ന ഒഴിവുകളുടെ പൂർണ്ണ വിവരങ്ങൾ വിശദമായി പരിശോധിക്കാം.

ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) മുംബൈ മാനേജ്മെന്റ് സപ്പോർട്ട് അസോസിയേറ്റ് (MSA) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 30 ഒഴിവുകൾ ആണ് ഉള്ളത്. ബിരുദം യോഗ്യതയുള്ള താല്പര്യമുള്ള ഉ​ദ്യോ​ഗാർത്ഥികൾക്ക് ഈ അവസരത്തിൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12 വരെയാണ്.

ALSO READ: നെറ്റ് അപേക്ഷയിൽ ലൈവ് ഫോട്ടോ എങ്ങനെ കൃത്യമായി അപ്‌ലോഡ് ചെയ്യാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

ഒഴിവുകളുടെ മറ്റ് വിവരങ്ങൾ

മാനേജ്മെന്റ് സപ്പോർട്ട് അസോസിയേറ്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോ​ഗ്യതയായി ചോദിച്ചിരിക്കുന്നത്. 75000 രൂപയാണ് തുടക്കത്തിൽ ശമ്പളമായി ലഭിക്കുന്നത്. കരാർ കാലാവധി തുടക്കത്തിൽ ഒരു വർഷമാണ്. എന്നാൽ നിങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ നീട്ടിയേക്കാം. MS Office, സ്പ്രെഡ്ഷീറ്റുകൾ, ഡാറ്റാ എൻട്രി, ഇന്റർനെറ്റ്, ഇമെയിൽ എന്നിവയിലുള്ള പ്രായോഗിക അറിവായി കണക്കാക്കുന്നത്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗാർത്ഥികളെ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കുന്നത്. കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയിൽ 90 മിനിറ്റ് ആണ് സമയം. 100 ചോദ്യങ്ങൾ ഉണ്ടാകും. 200 മാർക്കിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ നെ​ഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല. ടൈപ്പിംഗ് ടെസ്റ്റിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ വേഗത ഉണ്ടായിരിക്കണം. അതിന് ശേഷം സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖം ഉണ്ടാകും.

പരീക്ഷാ കേന്ദ്രങ്ങൾ ഗ്രേറ്റർ മുംബൈ, താനെ, നവി മുംബൈ മേഖലകളിൽ മാത്രമായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് DGMA-യുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് dgma.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. 18 മുതൽ 35 വയസ്സു വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഈ നിയമനം പൂർണ്ണമായും കരാർ അടിസ്ഥാനത്തിലുള്ളതാണ്.

English Summary:

Directorate General of Maritime Administration (DGMA), Mumbai, has released a detailed notification for Management Support Associate (MSA) posts. The application process started on 23 October 2026.

Loading...
Unable to load recommendations.
Follow Us
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി