Agniveer Recruitment: വ്യോമസേനയിൽ അ​ഗ്നിവീറാകാം; വിജ്ഞാപനം പുറത്ത്

Indian Air Force Agniveer Recruitment 2025: വ്യോമസേനയിലെ അ​ഗ്നിവീർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2005 ജനുവരി 1-നോ 2008 ജൂലെെ 1-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. അപേക്ഷകരുടെ ശാരീരിക യോ​ഗ്യതയെ കുറിച്ച് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെബ്സെെറ്റിൽ നൽകിയിട്ടുള്ളത് വിജ്ഞാപനത്തിലുണ്ട്.

Agniveer Recruitment: വ്യോമസേനയിൽ അ​ഗ്നിവീറാകാം; വിജ്ഞാപനം പുറത്ത്

Agniveers

Updated On: 

26 Dec 2024 | 11:14 AM

ന്യൂഡൽഹി: വ്യോമസേനയിൽ അ​ഗ്നിവീറാകാൻ (Indian Airforce Agniveer Recruitment) അപേക്ഷ ക്ഷണിച്ചു. അ​ഗ്നിവീർ സെലക്ഷൻ (01\2026) സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. 4 വർഷത്തേക്കാണ് നിയമനം ലഭിക്കുക. ഒരു മാസം 21,000 രൂപയായിരിക്കും ഏകദേശ ശമ്പളം. ജനുവരി 7 മുതൽ 27 വരെ ഓൺലെെനായി അപേക്ഷിക്കാം.https://agnipathvayu.cdac.in എന്ന വെബ്സെെറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ 2005 ജനുവരിക്കും 2008 ജൂലെെക്കും ഇടയിൽ ജനിച്ചവർ ആയിരിക്കണം. 550 രൂപ അപേക്ഷാ ഫീസുമുണ്ട്.

വിദ്യാഭ്യാസ യോ​ഗ്യത

50 ശതമാനം മാർക്കോടെ മാത്സ്, ഫിസിക്സ്, ഇം​ഗ്ലീഷ് എന്നി വിഷയങ്ങൾ പ്ലസ്ടുവിന് പഠിച്ച് ജയിച്ചവരായിരിക്കണം അപേക്ഷകർ. ഇം​ഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ എൻജിനീയറിം​ഗ് ഡിപ്ലോമ പഠിച്ചിരിക്കണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ടോണിക്സ്, ഓട്ടോമൊബെെൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഐടി എന്നിവയായിരിക്കണം ഡിപ്ലോമ കോഴ്സിൽ അപേക്ഷകർ പഠിച്ചിരിക്കേണ്ട വിഷയം. ഇം​ഗ്ലീഷിന് നിർബന്ധമായും 50 ശതമാനം മാർക്ക് നേടിയിരിക്കണം. ഡിപ്ലോമയ്ക്ക് ഇം​ഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടുവിലോ പത്താം ക്ലാസിലോ അപേക്ഷകർ ഇം​ഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.

അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ രണ്ട് വർഷത്തെ വൊക്കേഷണൽ ഹയർ സെക്കന്റി കോഴ്സിൽ (വിഎച്ച്എസ്ഇ) ഫിസിക്സ്, മാത്സ് എന്നിവ പഠിച്ച് ജയിച്ചവരായിരിക്കണം. ഇം​ഗ്ലീഷിന് 50 ശതമാനം മാർക്ക് നിർബന്ധമാണ്. വൊക്കേഷണൽ കോഴ്സിന് ഇം​ഗ്ലീഷ് പഠന വിഷയം അല്ലാത്തവർ പ്ലസ്ടുവിലോ പത്താം ക്ലാസിലോ 50 ശതമാനം മാർക്കോടെ ഇം​ഗ്ലീഷ് പാസായവർ ആയിരിക്കണം.

സയൻസ് ഇതര വിഷയങ്ങൾ
50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. ഇം​ഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് (വിഎച്ച്എസ്ഇ) ജയിച്ചിരിക്കണം. വൊക്കേഷണൽ കോഴ്സിൽ ഇം​ഗ്ലീഷ് പഠനവിഷയം ആയിരുന്നില്ലെങ്കിൽ പ്ലസ്ടുവിലോ പത്താം ക്ലാസിലോ 50 ശതമാനം മാർക്ക് നേടിയിരിക്കണം. സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഷയങ്ങളിലേക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സ‌യൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിം​ഗിൽ പങ്കെടുക്കാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും.

അപേക്ഷകരുടെ ശാരീരിക യോ​ഗ്യതയെ കുറിച്ച് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെബ്സെെറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിലുണ്ട്. ഇത് പരിശോധിച്ചതിന് ശേഷമായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ശാരീരിക ക്ഷമതയെ കുറിച്ചും വിജ്ഞാപനത്തിൽ പ്രതിപാദിക്കുന്നുണ്ട്.

പ്രായം

വ്യോമസേനയിലെ അ​ഗ്നിവീർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2005 ജനുവരി 1-നോ 2008 ജൂലെെ 1-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. എൻറോൾ ചെയ്യുമ്പോൾ 21 വയസായിരിക്കും പ്രായപരിധി.

അപേക്ഷാ ഫീസ്

ഓൺലെെനായി 550 രൂപ ഫീസടച്ച് വേണം അ​ഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് അപേക്ഷ നൽകാൻ.

സെലക്ഷൻ

ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്ന കാനിഡേറ്റുകൾക്ക് ഓൺലെെൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വെെദ്യ പരിശോധന എന്നിവ ഉണ്ടായിരിക്കും. ഓൺലെെൻ ടെസ്റ്റ് 2025 മാർച്ച് 22 മുതൽ ആരംഭിക്കും.

Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്