AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Japan JET Teaching Programme: ജപ്പാനിലേക്ക് പറക്കാം; 24 ലക്ഷം വരെ ശമ്പളം, യോ​ഗ്യതയും അപേക്ഷിക്കേണ്ട അവസാന തീയതിയും

Japan JET Teaching Programme Recruitment: ജപ്പാനിലെ സ്കൂളുകളിൽ ഇംഗ്ലീഷ് പഠനത്തിന് അധ്യാപകരെ സഹായിക്കുക, വിദ്യാർത്ഥികൾക്ക് വിദേശ സംസ്കാരത്തെ പരിചയയപ്പെടുത്തുക എന്നതാണ് ഈ നിയമനം കൊണ്ട് ലക്ഷ്യമിടുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 വരെയാണ്. ഈ പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ജപ്പാനിലെ സർക്കാർ സ്കൂളുകളിലും പ്രാദേശിക ഭരണകൂട സ്ഥാപനങ്ങളിലും നിയമനം ലഭിക്കുന്നതാണ്. അപേക്ഷകർക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

Japan JET Teaching Programme: ജപ്പാനിലേക്ക് പറക്കാം; 24 ലക്ഷം വരെ ശമ്പളം, യോ​ഗ്യതയും അപേക്ഷിക്കേണ്ട അവസാന തീയതിയും
പ്രതീകാത്മക ചിത്രംImage Credit source: RUNSTUDIO/Moment/ Getty Images
Neethu Vijayan
Neethu Vijayan | Published: 27 Oct 2026 | 03:17 PM

വിദേശത്ത് പഠനവും കരിയറും സ്വപ്നം കാണുന്നവർക്ക് ജപ്പാനിൽ സുവർണാവസരം. ഏത് വിഷയത്തിലും ബിരുദം നേടിയവർക്ക് ഉയർന്ന ശമ്പളത്തോടൊപ്പം ജപ്പാനിൽ ജോലി ചെയ്യാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യൻ ബിരുദധാരികൾക്ക് ജപ്പാനിൽ ജോലി നേടാൻ ഇതിലും നല്ലൊരു അവസരം ഇനി ഉണ്ടാകില്ലെന്ന് തന്നെ പറയാം. ജപ്പാൻ സർക്കാരിന്റെ ജപ്പാൻ എക്സ്ചേഞ്ച് ആൻഡ് ടീച്ചിംങ് (JET) പ്രോഗ്രാമിന്റെ ഭാഗമായി അസിസ്റ്റന്റ് ലാംഗ്വേജ് ടീച്ചർ തസ്തികയിലാണ് നിയനം നടത്തുന്നത്.

ജപ്പാനിലെ സ്കൂളുകളിൽ ഇംഗ്ലീഷ് പഠനത്തിന് അധ്യാപകരെ സഹായിക്കുക, വിദ്യാർത്ഥികൾക്ക് വിദേശ സംസ്കാരത്തെ പരിചയയപ്പെടുത്തുക എന്നതാണ് ഈ നിയമനം കൊണ്ട് ലക്ഷ്യമിടുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 വരെയാണ്. ഈ പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ജപ്പാനിലെ സർക്കാർ സ്കൂളുകളിലും പ്രാദേശിക ഭരണകൂട സ്ഥാപനങ്ങളിലും നിയമനം ലഭിക്കുന്നതാണ്. അപേക്ഷകർക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

ALSO READ: ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെന്റ്; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം

യോ​ഗ്യതയും മറ്റ് വിവരങ്ങളും

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോ​ഗാർത്ഥികൾ 2027 ജൂലൈ മാസത്തോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരായിരിക്കണം. ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ആശയങ്ങൾ കൃത്യമായും യുക്തിസഹമായും അവതരിപ്പിക്കാനുള്ള കഴിവും ഉണ്ടാകണം. ഉദ്യോഗാർത്ഥികൾ മാനസികമായും ശാരീരികമായും ആരോഗ്യവാന്മാരായിരിക്കണം.

ബിരുദതലത്തിലോ അതിനു മുകളിലോ ഇംഗ്ലീഷോ വിദ്യാഭ്യാസവിഷയങ്ങളോ പഠിച്ചിട്ടുള്ളവർ, ഭാഷാധ്യാപനവുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗ്യതകളോ പ്രവൃത്തിപരിചയമോ ഉള്ളവർ, അധ്യാപനപരിചയമുള്ളവർ, അല്ലെങ്കിൽ ജാപ്പനീസ് ഭാഷയുമായി ബന്ധപ്പെട്ട പശ്ചാത്തലമുള്ളവർ എന്നിവർക്ക് നിയമനത്തിൽ മുൻഗണന ലഭിച്ചേക്കാം. വിദേശയാത്ര നടത്തിയതോ വിദേശത്ത് താമസിച്ചതോ ആയ അനുഭവവും അധിക യോഗ്യതകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജപ്പാനോടും അവിടത്തെ സംസ്കാരത്തോടും താൽപര്യമുണ്ടായിരിക്കണം. ജാപ്പനീസ് അധ്യാപകരോടൊപ്പം ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ സഹായിക്കുക, പഠനസാമഗ്രികൾ തയ്യാറാക്കുക, ഇംഗ്ലീഷ് ക്ലബ്ബുകൾ ഉൾപ്പെടെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, സാംസ്കാരിക വിനിമയ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചുമതലകൾ.

ജപ്പാനിലെ നിയമങ്ങൾക്കനുസരിച്ച്, ആഴ്ചയിൽ സാധാരണയായി 35 മണിക്കൂറാണ് ജോലി സമയം. ശനിയാഴ്ചയും ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളും അവധിയായിരിക്കും. മാസത്തിൽ കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും. ആദ്യ നിയമനം ഒരു വർഷത്തേക്ക് മാത്രമായിരിക്കും. പിന്നീട് മൂന്ന് വർഷം വരെയും പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് വർഷം വരെയും കരാർ നീട്ടാനുള്ള സാധ്യത മുന്നിലുണ്ട്.

അപേക്ഷിക്കേണ്ട വിധം

അപേക്ഷകർ അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കണം. രണ്ട് റഫറൻസ് ലെറ്ററുകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, മെഡിക്കൽ വിവരങ്ങൾ, രണ്ട് പേജിൽ കവിയാത്ത സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, തിരിച്ചറിയൽ രേഖ എന്നിവയാണ് അപേക്ഷയിൽ ആവശ്യമായ രേഖകൾ. ഇതിനുപുറമേ, ഈ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള കാരണം ഏകദേശം 15 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോയും നൽകിയിരിക്കുന്ന ഇംഗ്ലീഷ് വാചകം വായിക്കുന്ന 30–40 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോയും ചേർത്ത് ഒറ്റ ഫയലായി സമർപ്പിക്കണം.

താല്പര്യമുള്ളവർ jetindia@nd.mofa.go.jp എന്ന ഇമെയിലിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം ഏകദേശം 40.2 ലക്ഷം ജാപ്പനീസ് യെൻ വാർഷിക പ്രതിഫലമായി ലഭിക്കും. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 23 മുതൽ 24 ലക്ഷം രൂപ വരെയുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ പ്രതിഫലം വർധിക്കാനും സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ മാർഗനിർദേശങ്ങൾക്കും ജപ്പാൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

English Summary:

Embassy of Japan has invited applications from Indian graduates for the 2027 Japan Exchange and Teaching (JET) Programme, offering an opportunity to live and work in Japan as Assistant Language Teachers (ALTs).

Follow Us