AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala School Holiday: മൂന്ന് ദിവസം വീട്ടിലിരിക്കാം! മണ്ണാറശ്ശാല – പരുമല പള്ളി പെരുന്നാൾ; തിങ്കളാഴ്ച്ച ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി

Kerala Local School Holiday On November 2nd: ശനി, ഞായർ വാരാന്ത്യ അവധികൾക്ക് പുറമേ തിങ്കളാഴ്ചയും അവധി ലഭിക്കുന്നതോടെ ജില്ലയിലുള്ള വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

Kerala School Holiday: മൂന്ന് ദിവസം വീട്ടിലിരിക്കാം! മണ്ണാറശ്ശാല – പരുമല പള്ളി പെരുന്നാൾ; തിങ്കളാഴ്ച്ച ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 28 Oct 2026 | 11:04 AM

ആലപ്പുഴ: നവംബർ ആദ്യവാരമാണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആയില്യം മഹോത്സവവും പരുമല പള്ളിയിലെ പെരുന്നാളും വരുന്നത്. ഇതിനോടനുബന്ധിച്ച് വരുന്ന തിങ്കളാഴ്ച അതായത് നവംബർ രണ്ടാം തീയതി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. മണ്ണാറശ്ശാല ക്ഷേത്രത്തിലെ ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാളും പ്രമാണിച്ചാണ് നവംബർ രണ്ടിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ശനി, ഞായർ വാരാന്ത്യ അവധികൾക്ക് പുറമേ തിങ്കളാഴ്ചയും അവധി ലഭിക്കുന്നതോടെ ജില്ലയിലുള്ള വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

ALSO READ: സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ: തീയതിയും ടൈംടേബിളും

എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല. പരീക്ഷകൾ നിശ്ചിത സമയക്രമത്തിൽ തന്നെ നടക്കും. ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും, പരുമല പള്ളി പെരുന്നാളും ഒരേ ദിവസം നടക്കുന്നതിനാൽ ജില്ലയിൽ വലിയ ജനത്തിരക്കും ഗതാഗത നിയന്ത്രണങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

മണ്ണാറശ്ശാല ആയില്യം പ്രത്യേകത

കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം. തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് എല്ലാ വർഷവും ഇവിടെ ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി ഭക്തരാണ് ഈ ആഘോഷവേളയിൽ ഇവിടേക്ക് എത്തിച്ചേരുന്നത്. സർപ്പദൈവങ്ങളുടെ പൂജാരിണിയായി അമ്മ നേരിട്ടാണ് ആയില്യം നാളിലെ പ്രധാന ചടങ്ങുകൾ നിർവ്വഹിക്കുന്നത്.

ആയില്യം നാളിൽ ഉച്ചയ്ക്ക് ശേഷം വലിയ അമ്മ നാഗരാജാവിന്റെ തിരുരൂപവും കൈയ്യിലേന്തി ഇല്ലത്തേക്ക് നടത്തുന്ന എഴുന്നള്ളത്ത് ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. അമ്മ നാഗരാജാവിനെ എഴുന്നള്ളിച്ച് ഇല്ലത്തെ നിലവറയിൽ പ്രതിഷ്ഠിച്ച് പ്രത്യേക പൂജകൾ നടത്തുന്നു. നാഗദൈവങ്ങൾ പ്രീതിപ്പെടാനായി ആയില്യം ദിനത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് നൂറും പാലും. ഈ വഴിപാട് സർപ്പദോഷങ്ങൾ അകറ്റുമെന്നാണ് വിശ്വാസം.

പരുമല പള്ളി പെരുന്നാൾ പ്രത്യേകത

ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പരുമല സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിലെ ഓർമ്മപ്പെരുന്നാൾ (പരുമല പെരുന്നാൾ) മലങ്കര സഭയുടെ ഏറ്റവും വലിയ തീർത്ഥാടന മഹോത്സവങ്ങളിൽ ഒന്നാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മനാളായാണ് ഈ പെരുന്നാൾ ആഘോഷിക്കുന്നത്. തിരുമേനിയുടെ കബറിടത്തിൽ പ്രാർത്ഥിക്കാനും അനുഗ്രഹം തേടാനും ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ആളുകളാണ് പരുമലയിലെത്തുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തർ ദിവസങ്ങൾ നീളുന്ന കാൽനടയായി പദയാത്ര നടത്തി പരുമല പള്ളിയിലേക്ക് എത്തുന്നു എന്നത് ഈ പെരുന്നാളിന്റെ വലിയൊരു പ്രത്യേകതയാണ്. ഒക്ടോബർ അവസാന വാരം ഉയരുന്ന കൊടിയേറ്റത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പെരുന്നാൾ ദിനങ്ങളിൽ രാത്രിയിലെ പ്രത്യേക പ്രാർത്ഥനകൾ, കുർബാന എന്നിവ വലിയ പ്രത്യേകതയുള്ളതാണ്.

English Summary:

Alappuzha District Collector has declared a local holiday for all educational institutions and government offices on Monday, November 2. The decision comes in view of the historic Mannarasala Ayilyam and Parumala Perunnal celebration.

Follow Us