AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2026: എസ്എസ്എൽസി പരീക്ഷയിൽ അടുത്തത് ഇം​ഗ്ലീഷ്; പരീക്ഷയ്ക്ക് മുൻപ് ഇത് നിർബന്ധമായും നോക്കണം

SSLC Exam 2026 English Exam Study Tips: എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയിൽ മികച്ച വിജയം നേടാൻ അവസാന നിമിഷം സ്മാർട്ട് ആയ ഒരു റിവിഷൻ വളരെ അത്യാവശ്യമാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ സഹായിക്കുന്ന ഒരു 'ക്വിക്ക് റിവിഷൻ ഗൈഡ്' നമുക്ക് പരിശോധിക്കാം.

Kerala SSLC Exam 2026: എസ്എസ്എൽസി പരീക്ഷയിൽ അടുത്തത് ഇം​ഗ്ലീഷ്; പരീക്ഷയ്ക്ക് മുൻപ് ഇത് നിർബന്ധമായും നോക്കണം
Kerala SslcImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 05 Mar 2026 | 06:03 PM

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചുകഴിഞ്ഞു. ഇന്നത്തെ പരീക്ഷ അവസാനിക്കുമ്പോൾ കുട്ടികളിൽ ഉടലെടുത്ത പരീക്ഷ പേടിക്ക് ഒരല്പം ആശ്വാസമുണ്ടായിട്ടുണ്ടാകണം. ഇനി വരുന്ന പരീക്ഷ മാർച്ച് ഒമ്പതിനാണ്, അതും ഇം​ഗ്ലീഷ്. എല്ലാ കുട്ടികൾക്കും പാടുള്ള വിഷയമല്ലെങ്കിലും ചിലർക്ക് അത് അങ്ങനെയല്ല. എന്നാൽ എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയിൽ മികച്ച വിജയം നേടാൻ അവസാന നിമിഷം സ്മാർട്ട് ആയ ഒരു റിവിഷൻ വളരെ അത്യാവശ്യമാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ സഹായിക്കുന്ന ഒരു ‘ക്വിക്ക് റിവിഷൻ ഗൈഡ്’ നമുക്ക് പരിശോധിക്കാം.

ALSO READ: ഇനി പരീക്ഷ ചൂട്, എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ ഇന്ന് തുടക്കം

ഡിസ്കോഴ്സസ്- ഫോർമാറ്റുകൾ പ്രധാനം

ഏറ്റവും കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ കഴിയുന്ന ഭാഗമാണ് ഡിസ്കോഴ്സസ്. ഇവയുടെ കൃത്യമായ ഫോർമാറ്റ് പഠിച്ചു വെക്കുന്നത് വളരെയേറെ ​ഗുണകരമാണ്.

ലെറ്റർ റൈറ്റിംങ്: (Official & Informal) – അഡ്രസ്സ്, സലുട്ടേഷൻ, ബോഡി, സൈൻ ഓഫ് എന്നിവ വളരെ ശ്രദ്ധയോടെ വേണം ലെറ്റർ എഴുതാൻ. ആദ്യം തന്നെ ചോദ്യം കൃത്യമായി വായിക്കുക. അതിൽ ഒഫീഷ്യൽ ആണോ, ഇൻഫോർമൽ ആണോ എന്ന് മനസ്സിലാക്കി വേണം കത്തെഴുതാൻ.

പ്രൊഫൈൽ: നൽകിയിരിക്കുന്ന സൂചനകൾ ഉപയോഗിച്ച് പൂർണ്ണവാക്യങ്ങളിൽ പ്രൊഫൈൽ തയ്യാറാക്കുക. ആകർഷകമായ ഒരു തലക്കെട്ട് നൽകാൻ മറക്കരുത്. അതിനും മാർക്ക് ലഭിക്കുന്നതാണ്.

ഡയറി: തീയതി, ദിവസം, ആ വ്യക്തിയുടെ അന്നത്തെ മാനസികാവസ്ഥ എന്നിവ ഉൾപ്പെടുത്തി വേണം ഡയറി തയ്യാറാക്കാൻ. അതിന് ചോദ്യം കൃത്യമായി വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

സ്പീച്ച്: അഭിസംബോധനയോടെ വേണം സ്പീച്ച് തുടങ്ങാൻ. നന്ദി പറഞ്ഞ് അവസാനിപ്പിക്കാൻ മറക്കരുത്. ചോദ്യത്തിൽ തന്നിരിക്കുന്ന വ്യക്തികളെ ആദരിക്കുകയും പ്രത്യേകം എടുത്ത് പറയാനും സ്പീച്ചിൽ മറക്കരുത്.

2. ഗ്രാമർ

ചില നിശ്ചിത ഭാഗങ്ങളിൽ നിന്ന് പരീക്ഷയ്ക്ക് ഗ്രാമർ വിഭാ​ഗത്തിൽ ചോദ്യങ്ങൾ ഉറപ്പാണ്

Reported Speech: വരികൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ പഠിക്കുക (ഉദാഹരണത്തിന്: said to എന്നത് told ആയി മാറുന്നത്).

Edit the Passage: ടെൻസുകൾ, ആർട്ടിക്കിൾസ്, പ്രീപോസിഷനുകൾ എന്നിവയിലെ തെറ്റുകൾ കണ്ടെത്താൻ പരീശീലിക്കുന്നത് ഈ ഭാ​ഗത്ത് നിന്ന് നല്ല മാർക്ക് നേടാൻ സഹായിക്കും.

If Clause: ‘If’ ഉപയോഗിച്ചുള്ള മൂന്ന് ടൈപ്പ് വാക്യഘടനകൾ നോക്കി വെക്കുക. ഇത് പരീക്ഷയ്ക്ക് ഉറപ്പായും ചോദിക്കുന്നതാണ്.

3. കവിതകൾ

കവിതയുടെ വരികൾ നൽകി വിശകലനം ചെയ്യാൻ സാധാരണ ചോദ്യങ്ങൾ വരാറുണ്ട്. അതിനാൽ പാഠഭാ​ഗങ്ങളിലെ പ്രധാന കവിതകൾ ശ്രദ്ധിക്കണം.

4. കഥാപാത്രങ്ങൾ

പ്രധാന പാഠങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ച് നാല് അഞ്ച് പോയിന്റുകൾ എങ്കിലും ഓർത്തു വെക്കുന്നത് കഥാപാത്ര വിവരണങ്ങൾ തയ്യാറാക്കാൻ ഉപകരിക്കും. ഓരോ വ്യക്തിയുടെയും സ്വഭാവം, പാഠഭാ​ഗത്തിൽ പറയുന്നതുപോലെ അവർ നേരിട്ട പ്രതിസന്ധികൾ എന്നിവ ഇതിൽ എഴുതണം.

 

 

Follow Us