AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2026: എസ്എസ്എൽസിയിൽ ഹിന്ദിയിൽ ഫുൾ മാർക്ക് വേണോ?; പേടി വേണ്ട! ഹിന്ദി എളുപ്പമാക്കാം

Kerala SSLC Hindi Exam 2026: എസ്എസ്എൽസിയിൽ അടുത്തത് ഹിന്ദി പരീക്ഷയാണ്. ഇന്നത്തെ പരീക്ഷ കഴിഞ്ഞാൽ 13നാണ് ഹിന്ദി പരീക്ഷ. ഒറ്റ ദിവസം കൊണ്ട് എങ്ങനെ ഹിന്ദി റിവിഷൻ ചെയ്യാം എന്ന ആശങ്കയിലിരിക്കുന്ന കുട്ടികൾക്കായി ഇതാ ഒരു സ്മാർട്ട് ടിപ്.

Kerala SSLC Exam 2026: എസ്എസ്എൽസിയിൽ ഹിന്ദിയിൽ ഫുൾ മാർക്ക് വേണോ?; പേടി വേണ്ട! ഹിന്ദി എളുപ്പമാക്കാം
Sslc Hindi Exam
Neethu Vijayan
Neethu Vijayan | Published: 11 Mar 2026 | 07:53 PM

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് സ്കോർ ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ഒരു വിഷയമാണ് ഹിന്ദി. എന്നാൽ പല വിദ്യാർത്ഥികളും ഹിന്ദി അല്പം പ്രയാസമായാണ് കാണുന്നത്. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹിന്ദിയിൽ ഫുൾ മാർക്ക് നേടുക എന്നത് വളരെ എളുപ്പമാണ്. എസ്എസ്എൽസിയിൽ അടുത്തത് ഹിന്ദി പരീക്ഷയാണ്. ഇന്നത്തെ പരീക്ഷ കഴിഞ്ഞാൽ 13നാണ് ഹിന്ദി പരീക്ഷ. ഒറ്റ ദിവസം കൊണ്ട് എങ്ങനെ ഹിന്ദി റിവിഷൻ ചെയ്യാം എന്ന ആശങ്കയിലിരിക്കുന്ന കുട്ടികൾക്കായി ഇതാ ഒരു സ്മാർട്ട് ടിപ്.

ALSO READ: ഡിഗ്രിക്കാര്‍ക്ക് ഐഡിബിഐയില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാം; കേരളത്തില്‍ 55 ഒഴിവുകള്‍

ഡിസ്കോഴ്സുകൾ

ഹിന്ദിയിൽ കൂടുതൽ മാർക്ക് നേടിത്തരുന്നത് അതിലെ പ്രധാന ചോദ്യമായ ഡിസ്കോഴ്സുകളിൽ നിന്നാണ്. ഇവയുടെ ഫോർമാറ്റുകൾ പഠിച്ചുവച്ചാൽ പകുതി മാർക്ക് നേടാനാകും.

ജീവിനി (Jeevani/Profile): തന്നിരിക്കുന്ന പോയിൻ്റുകൾ ഉപയോഗിച്ച് പ്രൊഫൈൽ തയ്യാറാക്കുക. ഇം​ഗ്ലീഷ് പരീക്ഷയിലേത് സമാനമാണ് ഇതും.

ഡയറി (Diary): തീയതി, ദിവസം എന്നിവ വലതു വശത്തോ ഇടതു വശത്തോ എഴുതാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം അനുഭവമായി വേണം ഡയറി എഴുതാൻ.

പത്ര (Letter): ഔദ്യോഗിക കത്താണോ വ്യക്തിപരമായ കത്താണോ എന്ന് നോക്കി ഫോർമാറ്റ് മനസിലാക്കി വേണം ലെറ്റർ എഴുതാൻ. കൂടാതെ ഔദ്യോഗിക കത്തിൻ്റെയും വ്യക്തിപരമായ കത്തിൻ്റെയും ഫോർമാറ്റ് പഠിച്ചുവയ്ക്കുക.

മുൻവർഷ ചോദ്യപേപ്പറുകൾ

കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യപേപ്പറുകൾ നോക്കിയാൽ മനസ്സിലാകും, ഒരേ രീതിയിലുള്ള ചോദ്യങ്ങളാണ് സാധാരണയായി ഹിന്ദി പരീക്ഷയിൽ ആവർത്തിച്ചു വരുന്നത്. മുൻവർഷ ചോദ്യങ്ങൾ ഉത്തരമെഴുതി ശീലിക്കുന്നത് വളരെയധികം ഉപകാരപ്രതമാകുെം.

ഗ്രാമർ ടിപ്‌സുകൾ

ലിംഗം, വചനം (Gender/Number): ഇവയിലെ മാറ്റങ്ങൾ വാചകങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിച്ചുവയ്ക്കുന്നത് പരീക്ഷ എഴുതുമ്പോൾ ​ഗുണകരമാകും.

ചിഹ്നങ്ങൾ: ഹിന്ദിയിൽ വാചകം അവസാനിക്കുമ്പോൾ ‘പൂർണ്ണവിരാമം’ (।) ഇടാൻ മറക്കരുത്. സാധാരണ കുത്തിടുന്ന രീതി ( . ) ഒഴിവാക്കുക.

പാഠഭാ​ഗത്തിലെ കവിതകളുടെയും കഥകളുടെയും ലളിതമായ ആശയം മനസ്സിലാക്കി വെക്കുക. വരികൾ തന്നിട്ട് ആശയം ചോദിക്കുന്ന ചോദ്യങ്ങൾ സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ആശയം അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. കൈയക്ഷരം വ്യക്തമായായിരിക്കണം. അക്ഷര തെറ്റുകൾ വരുത്താതിരിക്കാൻ ശ്രമിക്കുക.

 

Follow Us