Gulf SSLC Exam: പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി, കേരളത്തിൽ മാറ്റമുണ്ടോ?

Kerala SSLC, Plus Two Exams In Gulf: ഗൾഫിൽ മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാഹചര്യം ശാന്തമായ ശേഷം അവിടെ പ്രത്യേക ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.

Gulf SSLC Exam: പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി, കേരളത്തിൽ മാറ്റമുണ്ടോ?

Gulf Sslc Exam

Updated On: 

02 Mar 2026 | 11:45 AM

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷാ കോർഡിനേറ്റർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗൾഫിൽ മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാഹചര്യം ശാന്തമായ ശേഷം അവിടെ പ്രത്യേക ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.

ഗൾഫിൽ ഇന്ന് (മാർച്ച് 2) നടത്താനിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു. ദുബായിലെയും അബുദാബിയിലെയും സ്കൂളുകളില്‍ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസുകളായിരിക്കുമെന്ന് സ്കൂൾ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, കേരളത്തിലും ലക്ഷദ്വീപിലും മാർച്ച് അഞ്ചിന് തന്നെ എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കും. പ്ലസ് ടു പരീക്ഷകൾ മാർച്ച് ആറിന് ആരംഭിക്കും. ഗൾഫിലെ പുതുക്കിയ പരീക്ഷാ തീയതികൾ പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് അറിയിക്കുന്നതായിരിക്കും.

വിദ്യാർത്ഥിക്കളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്

‌ഗൾഫിലുള്ള വിദ്യാർത്ഥികൾ സ്കൂൾ അധികൃതരുമായി നിരന്തരം ബന്ധപ്പെടുക.

പരീക്ഷാ ഭവൻ്റെ ഔദ്യോഗിക വെബ്സൈറ്റിലെ അറിയിപ്പുകൾ മാത്രം വിശ്വസിക്കുക.

പരീക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സംഘർഷ സാഹചര്യം വിലയിരുത്തിയ ശേഷം അറിയിക്കും.

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ