AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KIIFB Recruitment 2026: 15 തസ്തികകളില്‍ ഒഴിവുകള്‍; കിഫ്ബിയില്‍ ജോലി നേടാം; മികച്ച ശമ്പളം

KIIFB TRC Recruitment Notification Out: കിഫ്ബിയിലെ ടിആര്‍സിയില്‍ വിവിധ തസ്തികകളില്‍ അവസരം. 15 തസ്തികകളിലേക്ക് സിഎംഡിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

KIIFB Recruitment 2026: 15 തസ്തികകളില്‍ ഒഴിവുകള്‍; കിഫ്ബിയില്‍ ജോലി നേടാം; മികച്ച ശമ്പളം
പ്രതീകാത്മക ചിത്രം Image Credit source: Constantine Johnny/gettyimages
Jayadevan AM
Jayadevan AM | Published: 10 Mar 2026 | 04:56 PM

കിഫ്ബിയിലെ ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററില്‍ (ടിആര്‍സി) വിവിധ തസ്തികകളില്‍ അവസരം. കിഫ്ബി കൈകാര്യം ചെയ്യുന്ന പദ്ധതികൾക്ക് സാങ്കേതിക വൈദഗ്ധ്യവും വിഭവങ്ങളും നൽകുന്നതിനായി സ്ഥാപിച്ച ടിആര്‍സി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് (സിഎംഡി) പൂർണ്ണമായും കൈകാര്യം ചെയ്യുന്നത്. ടിആര്‍സിയിലെ 15 തസ്തികകളിലേക്ക് സിഎംഡിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജൂനിയർ കൺസൾട്ടന്റ്‌സ്, ടെക്‌നിക്കൽ അസിസ്റ്റന്റ്‌സ്, ഡ്രാഫ്റ്റ്‌സ്മാൻ തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴി ടെക്‌നിക്കൽ റിസോഴ്‌സ് സെന്ററിൽ നിയമിക്കും.

cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. മാര്‍ച്ച് 19 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷിക്കുന്നതിന് മുമ്പ് സിഎംഡിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം.

Also Read: HPCL Recruitment: നിരവധി തസ്തികകളില്‍ അവസരം; ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജോലി നേടാം

എല്ലാ തസ്തികയിലും പരിചയസമ്പത്ത് ആവശ്യമാണ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവയെക്കുറിച്ച് അറിയുന്നതിനും ഔദ്യോഗിക വിജ്ഞാപനം വായിക്കുക.

ശമ്പളം എത്ര?

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ബ്രിഡ്ജസ്), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഇഎംഎസ്), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജിസിഡബ്ല്യു/ബില്‍ഡിങ്‌സ്), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഐക്യുഎ/പ്രോജക്ട് എക്‌സിക്യൂഷന്‍), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ബിഐഎം/വിഡിസി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ക്യുഎഎസി) തസ്തികകളില്‍ 37,500 രൂപ പ്രതിമാസ വേതനമായി ലഭിക്കും. മറ്റ് തസ്തികകളില്‍ 32,500 രൂപയാണ് ശമ്പളം.

ഒരു വർഷത്തെ കിഫ്ബി ഇന്റേൺഷിപ്പിന് വിധേയരായ ഉദ്യോഗാർത്ഥികൾക്ക് പ്രവൃത്തിപരിചയത്തില്‍ ഒരു വര്‍ഷത്തെ ഇളവ് അനുവദിക്കും. എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ഇളവുണ്ട്. ദേശീയ അല്ലെങ്കിൽ അന്തർദേശീയ കോൺഫറൻസുകളിലോ സെമിനാറുകളിലോ വിജയകരമായി പ്രബന്ധം അവതരിപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് അധിക വെയിറ്റേജ് നൽകും. കിഫ്ബിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അധിക വെയിറ്റേജ് നൽകും.

Follow Us