NEET UG 2026: നീറ്റ് യുജിക്ക് അപേക്ഷിച്ചപ്പോള്‍ തെറ്റിപ്പോയോ? ഈ പിഴവുകള്‍ തിരുത്താന്‍ രണ്ട് ദിവസം അവസരം

National Eligibility cum Entrance Test Correction Window: നീറ്റ് യുജി 2026 പരീക്ഷയുടെ ആപ്ലിക്കേഷന്‍ ഫോമിലെ കറക്ഷന്‍ വിന്‍ഡോ ഇപ്പോള്‍ ഉപയോഗിക്കാം. അപേക്ഷാ ഫോമിലെ ചില വിവരങ്ങള്‍ പരിഷ്‌കരിക്കുന്നതിനോ, തിരുത്തുന്നതിനോ കറക്ഷന്‍ വിന്‍ഡോയിലൂടെ സാധിക്കും. മാര്‍ച്ച് 14 വരെയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്.

NEET UG 2026: നീറ്റ് യുജിക്ക് അപേക്ഷിച്ചപ്പോള്‍ തെറ്റിപ്പോയോ? ഈ പിഴവുകള്‍ തിരുത്താന്‍ രണ്ട് ദിവസം അവസരം

പ്രതീകാത്മക ചിത്രം

Published: 

12 Mar 2026 | 09:14 AM

നീറ്റ് യുജി 2026 പരീക്ഷയുടെ ആപ്ലിക്കേഷന്‍ ഫോമിലെ ‘കറക്ഷന്‍ വിന്‍ഡോ’ ഇപ്പോള്‍ ലഭ്യം. അപേക്ഷാ ഫോമിലെ ചില വിവരങ്ങള്‍ പരിഷ്‌കരിക്കുന്നതിനോ, തിരുത്തുന്നതിനോ ഇതുവഴി അപേക്ഷകര്‍ക്ക് സാധിക്കും. ഇന്ന് (മാര്‍ച്ച് 12) മുതല്‍ മാര്‍ച്ച് 14 വരെയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്ത എല്ലാ അപേക്ഷകരും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ അപേക്ഷയിലെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന്‌ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നിര്‍ദ്ദേശിച്ചു.

ആവശ്യമെങ്കിൽ, നിർദ്ദിഷ്ട കാലയളവിൽ അപേക്ഷാ ഫോമിൽ തിരുത്തലുകളോ പരിഷ്കരണങ്ങളോ വരുത്താനാകും. ഈ സമയപരിധിക്ക് ശേഷം, ഒരു സാഹചര്യത്തിലും കൂടുതൽ തിരുത്തലുകൾ അനുവദിക്കില്ലെന്ന് എന്‍ടിഎ വ്യക്തമാക്കി.

ഒറ്റത്തവണ മാത്രമാണ് കറക്ഷന്‍ വിന്‍ഡോ ലഭിക്കൂവെന്നും, ഇനി കൂടുതല്‍ അവസരം നല്‍കില്ലെന്നും, അതുകൊണ്ട് തന്നെ തിരുത്തലുകള്‍ വളരെ ശ്രദ്ധാപൂർവ്വം നടത്തണമെന്നും എന്‍ടിഎ ഓര്‍മ്മിപ്പിച്ചു. ആവശ്യമെങ്കില്‍ അധിക ഫീസ് അടച്ചതിന് ശേഷം അന്തിമ തിരുത്തലുകള്‍ നടത്താം.

Also Read: JEE Advanced 2026: ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാത്തീയതി പുറത്ത്; എപ്പോള്‍ മുതല്‍ അപേക്ഷിക്കാം?

നീറ്റ് യുജിയുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെങ്കില്‍ അപേക്ഷകര്‍ക്ക്‌ ഹെൽപ്പ് ഡെസ്‌കുമായി നേരിട്ട് ബന്ധപ്പെടാം. 011-40759000/011-69227700 എന്ന നമ്പറിലോ neetug2026@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

എന്തൊക്കെ തിരുത്താം?

പിതാവിന്റെ പേര്, ക്വാളിഫിക്കേഷനും ജോലിയും അല്ലെങ്കില്‍ മാതാവിന്റെ പേര്, ക്വാളിഫിക്കേഷനും ജോലിയും എന്നീ രണ്ട് ഓപ്ഷനുകളില്‍ ഏതെങ്കിലും ഒരെണ്ണം മാത്രമേ മാറ്റാനാകൂ. അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യത, സംസ്ഥാനം/കേന്ദ്രഭരണപ്രദേശം, കാറ്റഗറി, സബ് കാറ്റഗറി, ഒപ്പ് എന്നീ വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയോ, കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്യാം.

പരീക്ഷാ കേന്ദ്രം സെലക്ഷന്‍, പരീക്ഷാ മീഡിയം എന്നിവയിലും മാറ്റം വരുത്താം. ആധാർ ഒഴികെയുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തവര്‍ക്ക്‌ ഐഡന്റിറ്റി വിശദാംശങ്ങളിലും മാറ്റം വരുത്താം. വിശദാംശങ്ങള്‍ക്ക്‌ neet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മെയ് മൂന്നിനാണ് നീറ്റ് യുജി പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഈ പരീക്ഷ ഓഫ്‌ലൈൻ ആയി നടത്തും.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'