AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSLC Exam 2026: പഠിക്കാൻ ഇനിയുമുണ്ട് സമയം; എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ ഇതാ ഒരു ഷോർട്ട് കട്ട് ട്രിക്ക്

SSLC Exam Last Minute Preparation Guide: ഇനിയും പേടിച്ചിരുന്നിട്ട് കാര്യമില്ല, ഇനി ബാക്കിയുള്ള ദിവസങ്ങൾ സ്മാർട്ട് ആയിട്ട് വിനിയോഗിച്ചാൽ ആർക്കും മികച്ച വിജയം സ്വന്തമാക്കാനും എ പ്ലസ് കരസ്ഥമാക്കാനും സാധിക്കും. പരീക്ഷയ്ക്ക് മുന്നോടിയായി പുസ്തകത്തിലെ എല്ലാ വരികളും വായിച്ചു തീർക്കുക എന്നത് പ്രായോഗികമല്ല.

SSLC Exam 2026: പഠിക്കാൻ ഇനിയുമുണ്ട് സമയം; എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ ഇതാ ഒരു ഷോർട്ട് കട്ട് ട്രിക്ക്
SSLC Exam
Neethu Vijayan
Neethu Vijayan | Published: 20 Feb 2026 | 07:47 PM

എസ്എസ്എൽസി പരീക്ഷാ തീയതികൾ അടുക്കുമ്പോൾ പല വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് പരീക്ഷാ പേടി. ഇതുവരെ ഒന്നും പഠിച്ചു തീർന്നില്ലല്ലോ എന്നതാണ് മിക്ക കുട്ടികളെയും അലട്ടുന്നത്. എന്നാൽ ഇനിയും പേടിച്ചിരുന്നിട്ട് കാര്യമില്ല, ഇനി ബാക്കിയുള്ള ദിവസങ്ങൾ സ്മാർട്ട് ആയിട്ട് വിനിയോഗിച്ചാൽ ആർക്കും മികച്ച വിജയം സ്വന്തമാക്കാനും എ പ്ലസ് കരസ്ഥമാക്കാനും സാധിക്കും. പരീക്ഷയ്ക്ക് മുന്നോടിയായി പുസ്തകത്തിലെ എല്ലാ വരികളും വായിച്ചു തീർക്കുക എന്നത് പ്രായോഗികമല്ല. അവസാന നിമിഷം പരീക്ഷയെ നേരിടാൻ സഹായിക്കുന്ന ചില ഷോർട്ട് കട്ട് ട്രിക്കുകൾ നമുക്ക് കണ്ണോടിക്കാം.

ഈ നിയമം ഓർക്കുക

മിക്കവാറും എല്ലാ വിഷയങ്ങളിലും, ആകെ ചോദ്യങ്ങളുടെ 80 ശതമാനവും വരുന്നത് പാഠപുസ്തകങ്ങളിലെ പ്രധാനപ്പെട്ട 20 ശതമാനം ഭാഗങ്ങളിൽ നിന്നായിരിക്കും. കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യപേപ്പറുകൾ എടുത്ത് പഠിക്കുന്നത് കൂടുതൽ എളുപ്പമാക്കും. അതിൽ ആവർത്തിച്ചു വരുന്ന പാഠഭാഗങ്ങൾ ശ്രദ്ധിച്ച് പഠിക്കുക. അതിലൂടെ മാർക്ക് കൂടുതൽ സ്വന്തമാക്കാനാകും.

ALSO READ: എസ്എസ്എൽസി അടുത്തു; ചോദ്യപേപ്പർ കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം? ഈ മാജിക് പരീക്ഷിക്കൂ

ഫോക്കസ് ഏരിയ മനസ്സിലാക്കാം

എല്ലാ പാഠങ്ങളും ഒരുപോലെ പഠിക്കുന്നതിന് പകരം, കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന പാഠഭാഗങ്ങൾക്ക് മുൻഗണന നൽകി പഠിക്കുന്നതാണ് ഉചിതം. ഉദാഹരണത്തിന് നിങ്ങൾക്ക് പാടുള്ള വിഷയങ്ങളായ കണക്കിലെയും സയൻസിലെയും പ്രധാന ഫോർമുലകളും ചിത്രങ്ങളും മാത്രം ഒരു ചാർട്ടിൽ എഴുതി വെച്ച് ഇടയ്ക്കിടെ വായിച്ച് പഠിക്കുക. ഇത് പരീക്ഷ സമയത്ത് കൂടുതൽ ഓർത്തെടുക്കാൻ സഹായിക്കും. അതിലൂടെ അനായാസം മാർക്ക് വാങ്ങാം.

പഠിപ്പിച്ചു പഠിക്കുക

ഏറ്റവും വലിയ പഠന തന്ത്രമാണിത്. നിങ്ങൾ പഠിച്ച ഒരു കാര്യം മറ്റൊരാൾക്ക് ലളിതമായി പറഞ്ഞു കൊടുക്കുന്ന രീതിയിൽ പഠിക്കാൻ ശ്രമിക്കുക. ഒരു സുഹൃത്തിനോട് പറയുന്നത് പോലെയോ അല്ലെങ്കിൽ കണ്ണാടിയുടെ മുന്നിൽ നിന്ന് പറയുന്നതുപോലെയോ പരിശീലിക്കാം. മറ്റൊരാളെ പഠിപ്പിക്കുമ്പോൾ ആ വിഷയം നിങ്ങളുടെ ഓർമ്മയിൽ കൂടുതൽ കാലം നിൽക്കും.

നോട്ട്സ് അല്ല, ഫ്ലോ ചാർട്ടുകൾ

ദൈർഘ്യമുള്ള പാരഗ്രാഫുകൾ പഠിക്കുന്നതിന് പകരം കാര്യങ്ങളെ ഫ്ലോ ചാർട്ടുകളോ ഡയഗ്രമുകളോ ആക്കി ചുരുക്കി പഠിക്കാൻ ശ്രമിക്കുക. പരീക്ഷാ ഹാളിൽ ഉത്തരങ്ങൾ ഓർത്തെടുക്കാൻ ഇത്തരം രീതികൾ കൂടുതൽ സഹായിക്കും. ചെറിയ ചെറിയ നോട്ടുകളാക്കി പഠിക്കുന്നതും ഉപകാരപ്രദമാകും.

ഫോൺ ഉപയോ​ഗിക്കരുത്

പരീക്ഷ തീരുന്നതുവരെ സോഷ്യൽ മീഡിയയിൽ നിന്നും ​മറ്റ് വിനോദങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. ഉറക്കമൊഴിച്ച് പഠിക്കുന്നത് ഓർമ്മശക്തിയെ ബാധിക്കുന്നു. അതിനാൽ കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും കുട്ടികൾ ഉറങ്ങുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം.