Cochin Port Recruitment : കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി നേടണോ? ഇതാ അവസരം , അപേക്ഷിക്കേണ്ടതിങ്ങനെ

The Cochin Port Trust is inviting applications : എഴുത്ത് പരീക്ഷ അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ഇതിനുശേഷം ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തി അന്തിമ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.

Cochin Port Recruitment : കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി നേടണോ? ഇതാ അവസരം , അപേക്ഷിക്കേണ്ടതിങ്ങനെ

study using AI

Published: 

21 Aug 2025 16:34 PM

കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് തസ്തികയിലാണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുക. സെപ്റ്റംബർ 12 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. ആകെ മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയും.

ആർക്കൊക്കെ അപേക്ഷിക്കാം

 

അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ഡിഗ്രി കഴിഞ്ഞവർക്കാണ് അവസരം. ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് സ്റ്റെനോഗ്രാഫർ, സെക്രട്ടറിയേറിയൽ അസിസ്റ്റന്റ് കോഴ്സ് കഴിഞ്ഞവർ ആയിരിക്കണം. സ്റ്റെനോഗ്രാഫർ പേഴ്സണൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അല്ലെങ്കിൽ ഒരു ഇൻഡസ്ട്രിയൽ കൊമേഴ്സ്യൽ ഗവൺമെന്റ് സ്ഥാപനത്തിൽ പേഴ്സണൽ സ്റ്റാഫ് എന്നീ നിലകളിൽ രണ്ടു വർഷത്തെ പരിചയമുള്ളവർ ആയിരിക്കണം എന്നും നിർബന്ധമുണ്ട്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാവീണ്യം ഉണ്ടെങ്കിൽ നന്ന്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം എന്നും നിർബന്ധമുണ്ട്.

 

തിരഞ്ഞെടുപ്പ് എങ്ങനെ

 

എഴുത്ത് പരീക്ഷ അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ഇതിനുശേഷം ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തി അന്തിമ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപയാണ് ശമ്പളമായി ലഭിക്കുക. താല്പര്യമുള്ളവർ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ വെബ്സൈറ്റ് ആയ www.cochinport.gov.in സന്ദർശിച്ച ശേഷം റിക്രൂട്ട്മെന്റ് പേജിൽ നിന്ന് വിജ്ഞാപനം കണ്ടു അപേക്ഷ നടപടികൾ പൂർത്തിയാക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി