AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UPSC CSE Result 2025 : യു പി എസ് സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് 18-ാം റാങ്ക്

UPSC Civil Services Examination Rank List 2025 : 958 പരീക്ഷാർഥികളാണ് യുപിഎസ്സി സിവിൽ സർവീസ് പരിക്ഷയിൽ യോഗ്യത നേടി

UPSC CSE Result 2025 : യു പി എസ് സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് 18-ാം റാങ്ക്
UPSC Result (Representational Image)Image Credit source: PTI
Jenish Thomas
Jenish Thomas | Updated On: 06 Mar 2026 | 04:09 PM

ന്യൂ ഡൽഹി : യുപിഎസ്സി സിവിൽ സർവീസ് 2025 പരീക്ഷ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിയാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. രാജേശ്വരി സുവെ എ രണ്ടാം റാങ്ക് നേടി. മലയാളിയായ ശ്രുതി ആറിന് 18-ാം റാങ്ക്. https://upsc.gov.in/ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് പരീക്ഷാർഥികൾക്ക് റാങ്ക് പട്ടിക പരിശോധിക്കാവുന്നതാണ്. 958 പേരുടെ പട്ടികയാണ് യുപിഎസ്സി പുറത്ത് വിട്ടത്. ശ്രീതിക്ക് പുറമെ മറ്റൊരു മലയാളിയായ ശ്രീജ ജെ എസിന് 57ന് റാങ്ക് നേടി. തിരുവനന്തപുരം സ്വദേശിയാണ് ശ്രീജ. കാഴ്ച പരിമതിയുള്ള കോഴിക്കോട് സ്വദേശി അജയ് ആർ രാജ് 109-ാം റാങ്ക് നേടി.

ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സർവീസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നീ തസ്തികയിലേക്കുള്ള പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ. പട്ടികയിൽ 317 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണ്. 104 പേർ പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർ (EWS), 306 പേർ ഒബിസി വിഭാഗത്തിലും ഉൾപ്പെടുന്നു. 158 പേർ എസ് സി വിഭാഗത്തിലും എസ്ടി വിഭാത്തിൽ നിന്നും 73 പേരുമാണ് റാങ്ക് പട്ടികയിൽ ഇടം നേടിട്ടുള്ളത്.

ഒന്നാം റാങ്ക് നേടിയത് രാജസ്ഥാൻ സ്വദേശി

രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയാണ് സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടിയ അനൂജ് അഗ്നിഹോത്രി. ജോധ്പൂർ എയിംസിൽ എംബിബിഎസ് വിദ്യാർഥിയായിരുന്നു അനൂജ്. 2023ലാണ് അനൂജ് എംബിബിഎസ് ബിരുദം നേടിയത്.

Follow Us