UPSC IAS 2025: യുപിഎസ്‌സി ഐഎഎസ് മെയിൻസ് പരീക്ഷ അടുത്തു…; അ‍ഡ്മിറ്റ് കാർഡ് എപ്പോൾ എത്തും?

UPSC IAS 2025 Mains Exam: യുപിഎസ്‌സി ഐഎഎസ് സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ദേശീയത, പരീക്ഷ എഴുതിയതിൻ്റെ എണ്ണം എന്നിവ ഉൾപ്പെടുന്നു. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി/എസ്‌സി/എസ്ടി/പിഡബ്ല്യുഡി തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഐഎഎസ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതാണ്.

UPSC IAS 2025: യുപിഎസ്‌സി ഐഎഎസ് മെയിൻസ് പരീക്ഷ അടുത്തു...; അ‍ഡ്മിറ്റ് കാർഡ് എപ്പോൾ എത്തും?

UPSC Exam

Published: 

20 Aug 2025 18:59 PM

യുപിഎസ്‌സി സിഎസ്ഇ മെയിൻസ് പരീക്ഷാ ഷെഡ്യൂൾ പുറത്ത്. ഔദ്യോ​ഗിക വെബ്‌സൈറ്റായ upsc.gov.in ഉദ്യോ​ഗാർത്ഥികൾക്ക് കൃത്യമായ തീയതിയും വിവരങ്ങളും പരിശോധിക്കാവുന്നതാണ്. മെയിൻസ് പരീക്ഷ 2025 ഓഗസ്റ്റ് 22 ന് ആരംഭിച്ച് ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന രീതിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. യുപിഎസ്‌സി സിഎസ്ഇ പ്രിലിമിനറി ഫലവും, വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് 25നാണ് പ്രിലിമിനറി പരീക്ഷ നടന്നത്. മെയിൻ പരീക്ഷയ്ക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ വിശദമായ വിവരങ്ങൾ ഇതിലൂടെ അറിയാം.

രാജ്യത്തെ ഏറ്റവും ഉയർന്ന സർക്കാർ പരീക്ഷയാണ് ഇത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതാൻ തയ്യാറായിരിക്കുന്നത്. പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ വിശദമായ വിവരങ്ങൾ, സിലബസ്, പരീക്ഷാ രീതി എന്നിവ ഉദ്യോഗാർത്ഥികൾക്ക് upsc.gov.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

പരീക്ഷയുടെ ഓരോ ഒരാഴ്ച്ച മുമ്പോ നാല് ദിവസം മുമ്പോ യുപിഎസ്‌സി അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിലൂടെ പുറത്തിറക്കും. യുപിഎസ്‌സി ഐഎഎസ് കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാൻ ഉദ്യോഗാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിക്കേണ്ടതാണ്. അഖിലേന്ത്യാ തലത്തിൽ IAS/IPS/IFS ഓഫീസർമാരെ നിയമിക്കുന്നതിനായാണ് യുപിഎസ്‌സി എല്ലാ വർഷവും സിവിൽ സർവീസസ് പരീക്ഷ നടത്തുന്നത്.

കഴിഞ്ഞ വർഷം, ആകെ 1206 ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഈ വർഷത്തെ ഒഴിവുകൾ സംബന്ധിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുപിഎസ്‌സി ഐഎഎസ് സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ദേശീയത, പരീക്ഷ എഴുതിയതിൻ്റെ എണ്ണം എന്നിവ ഉൾപ്പെടുന്നു. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി/എസ്‌സി/എസ്ടി/പിഡബ്ല്യുഡി തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഐഎഎസ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതാണ്.

ഓരോ വിഭാഗത്തിനും പരീക്ഷ എഴുതാനുള്ള അവസരം

ജനറൽ: 6 തവണ മാത്രമെ പരീക്ഷ എഴുതാൻ സാധിക്കു

ഇഡബ്ല്യുഎസ്: 6 തവണ

ഒബിസി: 9 തവണ

എസ്‌സി/എസ്ടി: പ്രായപരിധിയായ 37 വയസ് വരെ

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി