Action Hero Biju 2: ഒടുവിൽ ആക്ഷൻ ഹീറോ ബിജു 2-ന് പച്ചക്കൊടി; സാമ്പത്തിക തർക്കങ്ങളിൽ ഒത്തുതീർപ്പ്

Action Hero Biju Sequel Updates: Legal Battles End for Nivin Pauly and Team: 1.9 കോടിയുടെ സാമ്പത്തിക തർക്കമാണ് ഒത്തുതീർപ്പ് ധാരണയിലൂടെ അവസാനിച്ചത്. ആക്ഷൻ ഹീറോ ബിജു-2 സിനിമയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വ്യാജ കേസിലേക്കും കോടതിയുടെ കടുത്ത നടപടികളിലേക്കുമെല്ലാം നീങ്ങിയിരുന്നു. വ്യാജ രേഖകൾ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്ന് നിർമ്മാതാവ് പി.എസ് ഷംനാസിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

Action Hero Biju 2: ഒടുവിൽ ആക്ഷൻ ഹീറോ ബിജു 2-ന് പച്ചക്കൊടി; സാമ്പത്തിക തർക്കങ്ങളിൽ ഒത്തുതീർപ്പ്

നിവിൻ പോളി (ആക്ഷൻ ഹീറോ ബിജു)

Published: 

28 Oct 2026 | 05:25 PM

മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആക്ഷൻ ഹീറോ ബിജു-2. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ സാമ്പത്തിക തർക്കം ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരുന്നു. എന്നാൽ പ്രതിസന്ധികൾ നീങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവരും നിർമ്മാതാവ് പി.എസ് ഷംനാസും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തർക്കത്തിലാണ് ഒത്തുതീർപ്പ് ഉണ്ടായിരിക്കുന്നത്. ഇതോടെ മൂന്ന് പേർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി.

1.9 കോടിയുടെ സാമ്പത്തിക തർക്കമാണ് ഒത്തുതീർപ്പ് ധാരണയിലൂടെ അവസാനിച്ചത്. ആക്ഷൻ ഹീറോ ബിജു-2 സിനിമയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വ്യാജ കേസിലേക്കും കോടതിയുടെ കടുത്ത നടപടികളിലേക്കുമെല്ലാം നീങ്ങിയിരുന്നു. വ്യാജ രേഖകൾ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്ന് നിർമ്മാതാവ് പി.എസ് ഷംനാസിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നീണ്ട തർക്കങ്ങൾക്കും കോടതി നടപടികൾക്കും പിന്നാലെയാണ് തർക്കം ഒത്തുതീർപ്പിലേക്ക് എത്തിയിരിക്കുന്നത്

Also Read: Amrutha Nair: നടി അമൃത നായർ വിവാഹിതയാകുന്നു? ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, പി.എസ് ഷംനാസ് എന്നിവർ 2023-ൽ കരാറിൽ ഒപ്പിട്ടിരുന്നു. സിനിമയുടെ എല്ലാ അവകാശങ്ങളും നിവിൻ പോളിയുടെ നിർമ്മാണക്കമ്പനിയായ പോളി ജൂനിറിനാണ് എന്ന് ഈ കരാറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കരാറിലെ വ്യവസ്ഥ മറച്ചുവച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിൻ്റെ പേര് ഷംനാസ് സ്വന്തമാക്കുകയും നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്ത് രേഖയുണ്ടാക്കി വൈക്കം കോടയിൽ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. സിനിമയുടെ പൂർണ അവകാശം തനിക്കാണെന്നായിരുന്നു ഷംനാസിൻ്റെ അവകാശവാദം. ഇതോടെ നിവിൻ പോക്കെതിരെ എഫ്,ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാൽ വ്യാജ രേഖയാണ് സമർപ്പിച്ചതെന്ന് കോടതിക്ക് ബോധ്യമായതോടെ 2024 ജൂലൈയിൽ പി.എസ് ഷംനാസിനെതിരെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കൊടതിയെ തെറ്റിദ്ധരിപ്പിച്ചാണ് നിവിൻ പോളിക്കെതിരെ എഫ്.ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള അനുമതി നേടിയത് എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിക്ക് വ്യക്തമായതോടെയായിരുന്നു കോടതിയുടെ നടപടി. നിവിൻ പോളിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയ അതേ കോടതി തന്നെയാണ് ഷംനാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. തർക്കം ഒത്തുതീർപ്പിലെത്തിയതോടെ നിവിൻ പോളിക്കും എബ്രിഡ് ഷനുമെതിരെ തലയോലപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും. നിർമ്മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസുമാണ് റദ്ദാക്കിയത്.

English Summary

The financial dispute surrounding the Malayalam movie ‘Action Hero Biju 2’ has been settled. The Kerala High Court quashed the cases involving Nivin Pauly, Abrid Shine, and producer P.S. Shamnas.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്