AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mammootty: ബിസിനസ് അല്ല, മമ്മൂട്ടിയുടെ സാമ്പത്തിക തന്ത്രങ്ങൾ വേറെ ലെവൽ! കോടികൾ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ

Mammootty Financial strategies:മാറിവരുന്ന ഈ കാലഘട്ടത്തിലും അദ്ദേഹം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് ഏവർക്കും ഒരു വിസ്മയം തന്നെ. മലയാളത്തിലെ വൈവിധ്യമാർന്ന പ്രാദേശിക ഭാഷാഭേദങ്ങൾ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിവുള്ള മമ്മൂക്ക ഇപ്പോഴും കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരം കൊണ്ടും മനസ്സ് കൊണ്ടും സ്വയം നവീകരിക്കാൻ തയ്യാറാണ്.തന്റെ ജീവിതവും മമ്മൂക്ക ആർക്കും പകർത്താനാവാത്ത രീതിയിലാണ് മുന്നോട്ടു കൊണ്ടുപോകുന്നത്............

Mammootty: ബിസിനസ് അല്ല, മമ്മൂട്ടിയുടെ സാമ്പത്തിക തന്ത്രങ്ങൾ വേറെ ലെവൽ! കോടികൾ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ
Mammootty Image Credit source: Social Media
Ashli C
Ashli C | Published: 28 Oct 2026 | 07:09 PM

അഞ്ചര പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകത്തെ നിറസാന്നിധ്യമായി തുടരുകയാണ് നടൻ മമ്മൂട്ടി. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അതുല്യമായ ശബ്ദസൗകുമാര്യത്തിലൂടെയും കഥാപാത്രങ്ങളിലേക്കുള്ള പൂർണ്ണമായ പരകായപ്രവേശത്തിലൂടെയും തലമുറകളെ വിസ്മയിപ്പിച്ച മഹാനടൻ. മലയാളികളെ സംബന്ധിച്ച് മാറി മാറി വന്ന പല കാലങ്ങളുടെയും പ്രതീകം കൂടിയാണ് മമ്മൂട്ടി. മലയാള സിനിമയ്ക്ക് സിനിമാ ലോകത്തിന്റെ ഓരോ വളർച്ചയും മമ്മൂട്ടിയുടെ മടിത്തട്ടിലൂടെ എന്ന് വേണമെങ്കിലും പറയാം. കാലം മാറുമ്പോൾ അതിനനുസരിച്ച് തന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ഇപ്പോഴും യൗവനമായി തുടരുകയാണ് അദ്ദേഹം.

പ്രാദേശിക ഭാഷാഭേദങ്ങൾ നിഷ്പ്രയാസം കൈകാര്യം…

ചരിത്ര കഥാപാത്രങ്ങളായാലും വൈകാരികവും കുടുംബ ബന്ധങ്ങൾ പശ്ചാത്തലമാക്കിയ കഥാപാത്രമായാലും പോലീസും അഭിഭാഷകനും ഡോക്ടറും എന്നിങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരനായ കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയ്തുകൊണ്ട് മമ്മൂട്ടി സിനിമ ലോകത്തെയും പ്രേക്ഷകരെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മാറിവരുന്ന ഈ കാലഘട്ടത്തിലും അദ്ദേഹം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് ഏവർക്കും ഒരു വിസ്മയം തന്നെ. മലയാളത്തിലെ വൈവിധ്യമാർന്ന പ്രാദേശിക ഭാഷാഭേദങ്ങൾ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിവുള്ള മമ്മൂക്ക ഇപ്പോഴും കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരം കൊണ്ടും മനസ്സ് കൊണ്ടും സ്വയം നവീകരിക്കാൻ തയ്യാറാണ്.

ALSO READ:ഇത് വേണ്ടായിരുന്നു, മമ്മൂട്ടിയ്ക്കൊപ്പമുള്ള എം.വിജിൻ എം.എൽ.എയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമർശനം

അഭിനയം പോലെ തന്നെ തന്റെ ജീവിതവും മമ്മൂക്ക ആർക്കും പകർത്താനാവാത്ത രീതിയിലാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. മാത്രമല്ല വാഹനങ്ങളോടും കൂളിംഗ് ​ഗ്ലാസ്സുകളോടുള്ള അദ്ദേഹത്തിന്റെ കമ്പവും ആരാധകർക്കിടയിൽ പരിചിതമാണ്. അതിനുമുമ്പ് അദ്ദേഹത്തിന്റെ തന്നെ ചാരിറ്റി ട്രസ്റ്റ് വഴി നിരവധി പേർക്ക് അദ്ദേഹം ഓരോ ദിവസവും കൈത്താങ്ങ് ആവുകയും ചെയ്യുന്നു. കണക്കുകൾ പ്രകാരം ഏകദേശം 340 കോടി ആസ്തിയുള്ള മമ്മൂക്കയ്ക്ക് ഒരു ചിത്രത്തിന്റെ പ്രതിഫലം ഏകദേശം പത്തു കോടിയോളം ആണ് ലഭിക്കുന്നത്.

സിനിമയിലെ ഓരോ താരങ്ങളും നിരവധി ബിസിനസുകളിലും മറ്റും ഏർപ്പെടുമ്പോൾ മമ്മൂക്കയുടെ ബിസിനസ് സാമ്രാജ്യങ്ങളെക്കുറിച്ച് ആർക്കും ഒരു അറിവില്ല. ഇപ്പോൾ അതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ ഓഡിറ്റർ ആയ സി എ സനിൽകുമാർ. സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു എന്നല്ലാതെ വലിയ ബിസിനസ് സാമ്രാജ്യങ്ങളിലേക്ക് അദ്ദേഹം കടന്നുചെന്നിട്ടില്ല. വലിയ റിസ്ക്കുകൾ എടുത്ത് ബിസിനസ് ചെയ്യാൻ അദ്ദേഹത്തിന് താല്പര്യം ഇല്ല എന്നാണ് സനിൽകുമാർ പറയുന്നത്.

എന്നിരുന്നാലും സാമ്പത്തിക നിക്ഷേപത്തിന് ആയി സുരക്ഷിതമായ രീതി എന്ന രീതിയിൽ ഭൂമി നിക്ഷേപങ്ങളിൽ മമ്മൂട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. കൂടാതെ മകൾ സുറുമിയും ഭർത്താവും ചേർന്ന് ആരംഭിച്ച മദർഹുഡ് എന്ന സംരംഭത്തിലാണ് മമ്മൂട്ടിക്ക് പ്രധാന ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നത്. അക്കാലത്ത് ഒരു പ്രമുഖ സ്റ്റാർട്ടപ്പ് ആയിരുന്ന കമ്പനി പിന്നീട് വലിയൊരു തുകയാണ് ഒരു വിദേശ കമ്പനിക്ക് കൈമാറാൻ സാധിച്ചത്. അതിനുശേഷം പിന്നീട് വലിയ ബിസിനസുകളിലേക്ക് ഒന്നും മമ്മൂട്ടില്ലെങ്കിലും തന്റെ സമ്പാദ്യം തികച്ച സുരക്ഷിതമായി സൂക്ഷിക്കാനുള്ള വ്യക്തമായ ബോധവും ബുദ്ധിയും മമ്മൂട്ടിയും ഉണ്ട് എന്നാണ് സനിൽകുമാർ പറയുന്നത്.

കഴിയും അതേസമയം 30 വർഷമായി മമ്മൂട്ടിയുടെ സാമ്പത്തിക കൈ കാര്യങ്ങളെല്ലാം കൈകാര്യം കൈകാര്യം ചെയ്യുന്നത് സനിൽകുമാർ ആണ്. ഇത്രയും കാലത്തിനിടയിൽ തന്നോട് ഒരിക്കൽപോലും മമ്മൂട്ടി ശബ്ദമുയർത്തി സംസാരിക്കേണ്ടി വന്നിട്ടില്ല എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല മമ്മൂട്ടി ഷൂട്ടിംഗ് തിരക്കി ആയിരിക്കുമ്പോൾ അനാവശ്യ പ്രശ്നങ്ങൾ പറഞ്ഞ് താനും അദ്ദേഹത്തിന്റെ പരിഹാരിക്കാറാണ് പതിവ് എന്നും സനിൽകുമാർ പറയുന്നു.’42 പോഡ്കാച്ചറിന്’ നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് സംസാരിച്ചത്.

ENGLISH SUMMARY

For over five and a half decades, actor Mammootty has remained a prominent presence in the world of Malayalam cinema. He is a legendary actor who has captivated generations through his diverse range of characters, his uniquely resonant voice, and his remarkable ability to completely transform into the roles he portrays.

Follow Us