IND-W vs ZIM-W : 5 വിക്കറ്റുമായി വൈഷ്ണവി, തകർത്തടിച്ച് പ്രതികയും ഷെഫാലിയും; പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ
India Women vs Zimbabwe Women 3rd ODI Highlights : മൂന്ന് പരമ്പര 3-0ത്തിന് ആണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടി പ്രതിക റാവൽ അർധ സെഞ്ചുറി നേടുകയും ചെയ്തു. വൈഷ്ണവി ശർമയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് സിംബാബ്വെയെ 131 റൺസിന് ഒതുക്കിയത്
വഡോദര : സിംബാബ്വെയ്ക്കെതിരെയുള്ള പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. വഡോദരയിൽ വെച്ച് നടന്ന അവസാന മത്സരത്തിൽ ഇന്ത്യ സന്ദർശകരായ സിംബാബ്വെ എട്ട് വിക്കറ്റിന് തകർത്താണ് പരമ്പര തൂത്തുവാരിയത്. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 131 റൺസിന് പുറത്താകുകയായിരുന്നു. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ വൈഷ്ണവി ശർമയാണ് സിംബാബ്വെയെ 131 റൺസിന് പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 37 റൺസെടുത്ത ഓപ്പണിങ് താരം മൊഡേസ്റ്റർ മുപാച്ചിക്കാവയുടെയും 35 റൺസെടുത്ത ക്യാപ്റ്റൻ ജോസെഫൈൻ ന്കോമോയുടെയും പ്രകടന മികവിലാണ് സിംബാബ്വെയുടെ സ്കോർബോർഡ് 100 കടന്നത്. ഇരുവർക്ക് പുറമെ മറ്റ് രണ്ട് താരങ്ങൾ കൂടി മാത്രമാണ് ഇരട്ടയടക്കം സ്കോർബോർഡിലേക്ക് സംഭാവന ചെയ്തത്. വൈഷ്ണവിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പുറമെ, ക്രാന്തി ഗൗഡും സയാലി സത്ഘാരയും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.
ALSO READ : ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ താണ്ഡവം! ഹര്‍മന്‍പ്രീതിന് പ്രായം വെറുമൊരു നമ്പര്‍ മാത്രം; അപൂര്‍വ റെക്കോഡ്
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ ഒന്ന് പിഴച്ചു. ഓപ്പണറും വിക്കറ്റ് കീപ്പർ താരവുമായ യസ്തിക ഭാട്ടിയ ഗോൾഡൻ ഡോക്കായി പുറത്തായി. എന്നിരുന്നാലും പരമ്പര ഒന്നടങ്കം സ്ഥിരത കാത്ത് സൂക്ഷിച്ച പ്രതിക റാവൽ ഇന്ത്യയെ യാതൊരു സമ്മർദ്ദവുമില്ലാതെ വിജയലക്ഷ്യത്തിലേക്കെത്തിച്ചു. ഈ പരമ്പരയിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയുമാണ് പ്രതിക ഇന്ത്യക്കായി കാഴ്ചവെച്ചത്. വൺഡൗണായി ഹാർലീൻ ഡിയോളും ക്രീസിലെത്തി പ്രതികയ്ക്ക് പിന്തുണ നൽകിയെങ്കിലും ആ കൂട്ടുകെട്ട് 59 റൺസെത്തിയപ്പോൾ വേർപിരിഞ്ഞു. ശേഷം വെടിക്കെട്ട് ബാറ്റിങ്ങുമായി ഷെഫാലി എത്തിയാണ് ഇന്ത്യയെ വേഗത്തിൽ വിജയലക്ഷ്യത്തിലേക്കെത്തിച്ചത്. ഷെഫാലി 26 പന്തിൽ 51 റൺസെടുത്ത് പുറത്താകാതെ നിന്നു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ എല്ലാം ജയിച്ചാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇനി ഡിസംബറിലാണ് ഇന്ത്യക്ക് മത്സരമുള്ളത്. പര്യടനത്തിനായി ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റും മുന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യക്കുള്ളത്.