MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
PM Modi Mocks Congress Over Zero Wins in MLC Elections 2026: കർണാടകയിലാണ് കോൺഗ്രസിന് ഏറ്റവും വലിയ പരാജയം നേരിട്ടത്. കർണാടകയിൽ തിരഞ്ഞെടുപ്പ് നടന്ന നാല് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലും ബി.ജെ.പി- ജെ.ഡി(എസ്) സഖ്യം വിജയം നേടുകയായിരുന്നു. നേരത്തെ കോൺഗ്രസിൻ്റെ കൈവശമുണ്ടായിരുന്ന ബെംഗളുരു ടീച്ചേഴ്സ് മണ്ഡലവും ബി.ജെ.പി പിടിച്ചെടുത്തു
ന്യൂഡൽഹി: ഉത്തർപ്രദേശ്, കർണാടക, ബിഹാർ, മഹാരാഷ്ട്ര തുടങ്ങി നാല് പ്രധാന സംസ്ഥാനങ്ങളിൽ നടന്ന എം.എൽ.സി തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട് കോൺഗ്രസ്. നാല് സംസ്ഥനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ നിലവിൽ ലഭിക്കുന്ന വിവരപ്രകാരം ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പരാജയത്തിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
“ഉത്തർപ്രദേശ് കർണാടക, മഹരാഷ്ട്ര, ബിഹാർ എന്നീ നാല് വലിയ സംസ്ഥാനങ്ങളിൽ നടന്ന എം.എൽ സി തിരഞ്ഞെടുപ്പ്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു ഈ തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റുകൾ നേടി എന്ന് ഒന്ന് ഊഹിക്കാമോ” പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച പോസ്റ്റ്
MLC elections in 28 seats across 4 big states – Uttar Pradesh, Maharashtra, Bihar and Karnataka.
Elections held using ballot papers.
Guess how many seats Congress won? 🧐
— Narendra Modi (@narendramodi) October 28, 2026
Also Read: Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
ഇക്കഴിഞ്ഞ ഒക്ടോബർ 23-നാണ് നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കർണാടകയിലാണ് കോൺഗ്രസിന് ഏറ്റവും വലിയ പരാജയം നേരിട്ടത്. കർണാടകയിൽ തിരഞ്ഞെടുപ്പ് നടന്ന നാല് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലും ബി.ജെ.പി- ജെ.ഡി(എസ്) സഖ്യം വിജയം നേടുകയായിരുന്നു. നേരത്തെ കോൺഗ്രസിൻ്റെ കൈവശമുണ്ടായിരുന്ന ബെംഗളുരു ടീച്ചേഴ്സ് മണ്ഡലവും ബി.ജെ.പി പിടിച്ചെടുത്തു. ഉത്തർപ്രദേശിലാകട്ടെ വോട്ടെണ്ണൽ പൂർത്തിയ സീറ്റുകളിൽ നാലെണ്ണത്തിൽ ബി.ജെ.പിയും രണ്ട് സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയുമാണ് വിജയം ഉറപ്പിച്ചത്. ഉത്തർപ്രദേശിലെ മറ്റു മണ്ഡലങ്ങലിൽ വോട്ടെണ്ണൽ തുടരുകയാണ്.
അതേസമയം ബിഹാറിൽ കോൺഗ്രസിനൊപ്പം ബി.ജെ.പിയും വലിയ തിരിച്ചടി നേരിടേണ്ടിവന്നു. കോൺഗ്രസിലെ നിലവിലെ എം.എൽ.സിയായിരുന്ന മദൻ മോഹൻ ഝായെ പരാജയപ്പെടുത്തി പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടി ലെജിസ്ലേറ്റീവ് കൗൺസിലിലെ തങ്ങളുടെ കന്നി വിജയം സ്വന്തമാക്കി. ബി.ജെ.പിയുടെ മുതിർന്ന നേതാവും എം.എൽ.സിയുമായിരുന്ന നവൽ കിഷോർ യാദവിനെ പരാജയപ്പെടുത്തി പാട്ന ടീച്ചേഴ്സ് സീറ്റ് ആർ.ജെ.ഡി പിടിച്ചെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ അഞ്ച് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
English Summary
Prime Minister Narendra Modi took a satirical dig at the Congress party over their zero wins in the recent MLC elections, jokingly asking people to guess their seat count despite the use of ballot papers.