AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Vijay: വിജയിക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും

Actor Vijay: വൈറലാകാം എന്ന് കരുതി ട്രൈ ചെയ്തതാണ്. എന്നാൽ വീഡിയോ ഉദ്ദേശിച്ച അത്ര റീച്ച് ആയില്ല. എനിക്ക് തന്നെ ഒരുപാട് വൈകിയാണ് ഇത് ലഭിച്ചത്...

Actor Vijay: വിജയിക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും
Actor VijayImage Credit source: Facebook, Instagram
Ashli C
Ashli C | Published: 07 Dec 2025 | 02:16 PM

കരൂർ ദുരന്തത്തിന് പിന്നാലെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നടൻ വിജയിക്കുവേണ്ടി ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടി വിനോദിനി നടത്തിയ പരാമർശനങ്ങൾക്കെതിരെയാണ് സനം ഷെട്ടി ആഞ്ഞടിച്ചത്. ജനങ്ങൾക്ക് വലിയ വില ഒന്നുമില്ലെന്ന് തോന്നിയത് കൊണ്ടായിരിക്കും ജനങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത് കുറഞ്ഞതെന്ന് വിനോദിനിയുടെ വാക്കുകളാണ് വിമർശനത്തിന് ഇടയാക്കിയത്. കരൂർ ദുരന്തം ബാധിച്ചവരെ പോലും ആ വിഷയം മറന്നുപോയി എന്നും അങ്ങനെയുള്ളവർ എന്ത് വില കൊടുക്കുവാനാണ് എന്നും വിനോദിനി അടുത്തിടെ പറഞ്ഞിരുന്നു.

എന്നാൽ ദുരന്തത്തിൽ വിജയിയെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിനുള്ള നിരാശയാണ് വിനോദിനിക്ക് എന്നാണ് സനം ഷെട്ടിയുടെ ആരോപണം. പൊതുജനങ്ങളുടെ വേദനയെ എങ്ങനെയാണ് ഇത്തരത്തിൽ അപമാനിക്കാൻ സാധിക്കുന്നത്. നിങ്ങൾക്ക് മനസാക്ഷിയോ കരുണയോ ഉണ്ടോ.. ദുരന്തബാധിതരുടെ നിങ്ങൾ നേരിട്ട് പോയി കാണുകയോ അവരോട് സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ. അവരുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ.. ഒന്നുമറിയാതെ വിഷയം എന്താണെന്ന് മനസ്സിലാക്കാതെ വിജയ് സാറിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിലുള്ള കടുത്ത നിരാശ മാത്രമാണ് നിങ്ങൾ ഇപ്പോൾ കാണിക്കുന്നത് എന്നാണ് സനം ഷെട്ടിയുടെ വാക്കുകൾ.

വൈറലാകാം എന്ന് കരുതി ട്രൈ ചെയ്തതാണ്. എന്നാൽ വീഡിയോ ഉദ്ദേശിച്ച അത്ര റീച്ച് ആയില്ല. എനിക്ക് തന്നെ ഒരുപാട് വൈകിയാണ് ഇത് ലഭിച്ചത്. മേടം നിങ്ങൾ ആരാണ് നിങ്ങൾക്ക് എന്ത് വിലയുണ്ട്. നിങ്ങളെപ്പോലെ ഞാൻ രാഷ്ട്രീയക്കാരെയല്ല പക്ഷേ ഞാൻ കരൂരിലെ ദുരന്തബാധിതരെ പോയി കണ്ടിട്ടുണ്ട്. ഒരു പാർട്ടിയുടെയും പിന്തുണ ഇല്ല എനിക്ക് എങ്കിലും അവരുടെ വേദന എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. കരൂരിൽ ദുരന്തത്തിന് ഇരയായവർ പോലും പറയുന്നു നടന്നതിന് വിജയി സാർ ഉത്തരവാദിയല്ല എന്ന്. അത് നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് ജനങ്ങൾ നിങ്ങൾക്ക് വിലയില്ലാത്തവരായി മാറിയത്.. ഇതോടെ അവരുടെ വേദനയ്ക്കും വിലയില്ലാതായി മാറി. നിങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ചത് നല്ല കാര്യമാണെന്നും സനാം കുറ്റപ്പെടുത്തി.