Pushpa-2 Movie: തിയേറ്റർ ഭരിക്കാനൊരുങ്ങി പുഷ്പ രാജും ശ്രീവല്ലിയും…; പുഷ്പ 2: ദ റൂൾ ഡിസംബർ അഞ്ചിന്

Pushpa-2 Movie Release Update: റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 'പുഷ്പ 2 ദ റൂൾ' ഇന്ത്യൻ സിനിമയുടെ ഒരു പുതിയ യുഗമായിരിക്കും' എന്നാണ് അണിയറ പ്രവർത്തർ വാദിക്കുന്നത്. പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം കൈവരിച്ചിരുന്നു.

Pushpa-2 Movie: തിയേറ്റർ ഭരിക്കാനൊരുങ്ങി പുഷ്പ രാജും ശ്രീവല്ലിയും...; പുഷ്പ 2: ദ റൂൾ ഡിസംബർ അഞ്ചിന്

പുഷ്പ-2 ചിത്രത്തിൻ്റെ പോസ്റ്റർ (​Image Credits: Social Media)

Published: 

02 Nov 2024 | 03:11 PM

സിനിമ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പ 2 ദി റൂൾ’ (Pushpa-2 the rule). സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും ജനശ്രദ്ധ നേടി കഴിഞ്ഞു. ഡിസംബർ അഞ്ചിന് ലോകമെമ്പാടമുള്ള തിയേറ്ററുകളിൽ പുഷ്പ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. നേരത്തെ ഡിസംബർ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്.

ദീപാവലി ദിനത്തിൽ ആശംസകൾ നേർന്നെത്തിയ പുഷ്പരാജിനെയും ശീവല്ലിയെയും ആരാധകർ ഏറ്റെടുത്തിരുന്നു. ദീപാവലി ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്നുകൊണ്ടാണ് അല്ലുഅർജുനും രശ്മിക മന്ദാനയും എത്തിയത്. അതേസമയം റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഒരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നും സമാന്തയോടൊപ്പം തെലുങ്ക് സെൻസേഷൻ ശ്രീലീലയും ഗാനത്തിൽ പ്രത്യക്ഷപ്പെടും എന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിങ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ലോകം മുഴുവൻ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ൻറെ രണ്ടാം ഭാഗമായാണ് ‘പുഷ്പ 2: ദ റൂൾ’ എത്തുന്നത്. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ് വിത്ത് ഫയർ’ എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ പോസ്റ്റ‍ർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ‘പുഷ്പ 2 ദ റൂൾ’ ഇന്ത്യൻ സിനിമയുടെ ഒരു പുതിയ യുഗമായിരിക്കും’ എന്നാണ് അണിയറ പ്രവർത്തകരുടെ വാദം.

ആദ്യ ഭാഗത്തിൻറെ അപാരമായ ജനപ്രീതിയെ തുടർന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് തരം​ഗമാകുമെന്നാണ് പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം കൈവരിച്ചിരുന്നു. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിൻറെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം ശൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ചിത്രത്തിൻ്റെ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇ 4 എൻ്റർടെയ്ൻമെൻ്റ്സ് അണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിൻ്റെ കഥ-തിരക്കഥ-സംവിധാനം- സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ- നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ” ചെറി, സംഗീതം- ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ- മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ- എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്-ചന്ദ്ര ബോസ്, ബാനറുകൾ- മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്-ശരത്ചന്ദ്ര നായിഡു, പി ആർ. ഒ- ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ